വിജയ് | തൃഷ കൃഷ്ണൻകഴിഞ്ഞ ദിവസമായിരുന്നു ആര്‍ജെ ബാലാജി സംവിധാനം ചെയ്ത, തൃഷയും സൂര്യയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കറുപ്പ് എന്ന ചിത്രം റിലീസ് ചെയ്തത്. കറുപ്പ് വേഷമിട്ടാണ് തൃഷ ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാനെത്തിയത്. കാറിലേക്ക് കയറിയ തൃഷയോട്, ദളപതിയോട് ചോദിച്ചു എന്ന് പറയണേ എന്ന് ആരാധകര്‍ പറയുന്നു. ചിരിച്ചുകൊണ്ട്, നാണിച്ചുകൊണ്ട് തൃഷ പറഞ്ഞു, കണ്ടിപ്പാ!!
Also Read: എന്റെ രൂപം മാറി, പ്രശ്നം ചോദിക്കുന്നവരോട് പറയാനാവാത്ത അവസ്ഥ; ജീവിതം മാറി മറിഞ്ഞ കോളിനെ കുറിച്ച് കൈലാഷ്തൃഷയും വിജയ് യും പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ വര്‍ഷങ്ങളായി തമിഴ് ഇന്റസ്ട്രിയില്‍ നിലനില്‍ക്കുന്നതാണ്. കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് പ്രൈവെറ്റ് ജെറ്റില്‍ ഇരുവരും ഒന്നിച്ച് ഗോവയ്ക്ക് പോയി എന്ന വാര്‍ത്ത പുറത്ത് വന്നതോടെയാണ് ആ ഗോസിപ്പുകള്‍ തുറന്ന ചര്‍ച്ചയായത്. ഒന്നിനോടം തൃഷയും വിജയ് യും പ്രതികരിക്കാന്‍ തയ്യാറായില്ല.
പിന്നീട് വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം നല്കിയ ഡൈവോഴ്സ് പെറ്റീഷന് പുറത്തുവന്നു. ഒരു നടിയുമായി വിജയ്ക്ക് അവിഹിത ബന്ധമുണ്ട് എന്നും, അത് തനിക്കും മക്കള്‍ക്കും നാണക്കേടാണ് എന്നും അതില്‍ ആരോപിച്ചു. നടി ആരാണ് എന്ന് സംഗീത പറയുന്നില്ല, തെളിവുകള്‍ ഉണ്ട് എന്നും വേണ്ടി വന്നാല്‍ ഹാജരാക്കും എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. ആ വിവാദം കത്തി നില്‍ക്കെയാണ് വിജയ് തൃഷയ്ക്കൊപ്പം ഒരു വിവാഹത്തിന് ട്വിന്നിങ് ഡ്രസ്സ് ധരിച്ച് എത്തിയത്.
ഇലക്ഷന് റിസള്‍ട്ട് വരുന്ന മെയ് 4 ന് തൃഷയുടെ ജന്മദിനമായിരുന്നു. അന്ന് ടിവികെയുടെ കൊടിയ്ക്ക് സമാനമായ ഷാള്‍ ധരിച്ച് തൃഷ ക്ഷേത്ര ദര്‍ശനം നടത്തിയതും, അതിന് ശേഷം വിജയിച്ചു നില്ക്കുന്ന വിജയിയെ കാണാന്‍ വീട്ടില്‍ വരികയും ചെയ്തു. തൃഷയ്ക്കുള്ള ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാണ് വിജയ് യുടെ വമ്പിച്ച വിജയം എന്ന് ലോകം മുഴുവന്‍ പറഞ്ഞു. അതിനെയും തൃഷ ചിരിച്ചുകൊണ്ട് സ്വീകരിച്ചു. ഒടുവില്‍ വിജയ് യുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലും ആകര്‍ഷണം തൃഷ തന്നെയായിരുന്നു.






English (US) ·