ദിലീപേട്ടനെ ശിക്ഷിച്ചാലേ വിധി പൂർണ്ണമാവത്തൊള്ളോ! അമ്മ അവിടെ വയ്യാതെ കിടക്കുന്നു, ഭാര്യയും മകളും ഉണ്ട്; എന്തിന് വേട്ടയാടുന്നു; പ്രിയങ്ക

2 weeks ago 2

Authored by: ഋതു നായർ|Samayam Malayalam1 Jan 2026, 11:26 americium IST

എന്ത് കമ്മിറ്റി റിപ്പോർട്ട് കൊണ്ട് വന്നാലും നമ്മുടെ സുരക്ഷ നമ്മുടെ കൈയ്യിൽ ആണ്. ഒരു വിഷയം ഉണ്ടായാൽ അതിൽനിന്നും പോകണം, അല്ലാതെ അവിടെ നിൽക്കാൻ നോക്കരുത്.

actress priyanka exclusive interrogation  she supports dileep and familyദിലീപും കുടുംബവും(ഫോട്ടോസ്- Samayam Malayalam)
സ്വന്തം ഇഷ്ടത്തിന് പുരുഷന്റെ ഒപ്പം പോയിട്ട് വർഷങ്ങൾ കഴിഞ്ഞു ചാനലുകളിൽ ചർച്ച ചെയ്യുന്നതിൽ കാര്യമെന്തെന്ന് നടി പ്രിയങ്ക. ഇന്നത്തെ കുട്ടികൾക്ക് നല്ല ബോധവും വിവരവും ഉള്ള ആളുകൾ ആണ്. എന്ത്‌കൊണ്ടാണ് ഒരാളെ ഇഷ്ടം ആണെങ്കിൽ പേരന്റ്സിനെ അറിയിക്കാത്തത്. എന്തിനു ഒളിച്ചു പോകണം. ഞാൻ ഒരു സ്ഥലത്ത് ഒരു പുരുഷന്റെ ഒപ്പം പോയിട്ട് എന്തെങ്കിലും കിട്ടിയാൽ മിണ്ടാതെ ഇരിക്കണം, ഞാൻ എന്റെ ഇഷ്ടത്തിന് പോയതാണ്,ഇഷ്ടത്തിന് പോകുന്നതും ബലം,പിടിച്ചു കൊണ്ട് പോകുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്. കുറേക്കാലം ഒരു പുരുഷന്റെ ഒപ്പം നടന്നിട്ട് അവൻ ഇങ്ങനെ ചെയ്തു അങ്ങനെ ചെയ്തു എന്ന് പറയുന്നത് തെറ്റാണു. അപ്പോൾ അവൾക്ക് മടുത്തിട്ടാകും അങ്ങനെ ചെയ്യുന്നത് സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറയുന്നു.

ഇവൻ ശരിയാണോ അല്ലയോ എന്ന് അറിഞ്ഞിട്ട് മുൻപോട്ട് പോയാൽ മതി. ഒരു രണ്ടുവര്ഷക്കാലം ലിവ് ഇൻ റിലേഷനിൽ ഇരുന്നിട്ട് വിവാഹം കഴിക്കാമല്ലോ. വേണ്ടെങ്കിൽ വേണ്ടെന്ന് വയ്ക്കണം. എനിക്ക് അറിയുന്ന എത്രയോ ആളുകൾ അങ്ങനെ ഉണ്ട്. ഇപ്പോൾ കാലം മാറി, അങ്ങനെ ആണ് വേണ്ടത്. പോകുമ്പോൾ ആലോചിക്കണം, പോയിട്ട് പറഞ്ഞിട്ട് കാര്യമില്ല. എന്തിനുവേണ്ടിയാണ് ആളുകളുടെ മുൻപിലേക്ക് ഇട്ടുകൊടുക്കണം. എത്ര പുരുഷന്മാർ സ്ത്രീ പീഡിപ്പിച്ചു എന്നുപറഞ്ഞു വരുന്നുണ്ട്? അവർ വരില്ല. അവരും ഒരുപാട് അനുഭവിക്കുന്നില്ലേ. അവരുടെ വിഷമം ഒന്നും ഒന്നുമല്ല. എപ്പോഴും സ്ത്രീ മാത്രമേ അനുഭവിക്കുന്നുള്ളൂ എന്ന് പറയും ഒരിക്കലും അല്ല; പ്രിയങ്ക കൂട്ടിച്ചേർത്തു;

എന്താണ് എവിടെയാണ് സ്ത്രീകൾക്ക് സുരക്ഷാ ഇല്ലാത്തത്. എനിക്ക് ഇതുവരെയും സംരക്ഷണക്കുറവും ഉണ്ടായിട്ടില്ല. നമ്മൾ എന്ത് കാര്യത്തിന് ഇറങ്ങിത്തിരിഞ്ഞാലും ഒരു ബോൾഡ്നെസ് വേണം. സിനിമ ഫീൽഡിൽ മാത്രമല്ല ഒരു ഫീൽഡിലും വിഷയങ്ങൾ ഇല്ല. നോ പറയേണ്ടിടത്ത് നോ പറയണം. ഞാൻ അങ്ങനെ ആണ്. സ്ത്രീ തന്നെ സ്ത്രീയ്ക്ക് വിഷയം ആകുന്ന കാലം ആണ്. എനിക്ക് പറ്റുന്ന ഡ്രെസ് ഇട്ടേ ഞാൻ അഭിനയിക്കാറുള്ളൂ. ഒരുപടത്തിൽ എന്തേലും വിഷയം ഉണ്ടായാൽ അപ്പൊ പറയണം, അല്ലാതെ സിനിമ ചെയ്തിട്ട് അതിനെ അപമാനപെടുത്തുന്ന രീതിയിൽ ചെയ്തിട്ട് എന്തിനാണ്?


കേശുവിൽ ഞാൻ അഭിനയിക്കുമ്പോളും ദിലീപേട്ടന്റെ കേസ് നിലനിൽക്കുന്നതാണ്. കാരണം എനിക്ക് ഒരു അവസരം വന്നു ഞാൻ അഭിനയിച്ചു. ഞാൻ ആർട്ടിസ്റ്റ് ആണ്. എന്റെ ജോലി അതാണ്. കുറ്റക്കാരൻ ആണെന്ന് പറഞ്ഞു നമ്മൾ എന്തിന് മാറിപ്പോകണം. ആ കുട്ടി ഞങ്ങൾക്ക് അനുജത്തിയാണ്. പിന്നെ കുറ്റം ചെയ്ത ആളെ വെറുതെ വിട്ടത് അയാൾ അത് ചെയ്തിട്ടില്ല എന്നുള്ളത് കൊണ്ടല്ലേ. ജഡ്ജിക്ക് പോയി കാര്യങ്ങൾ അന്വേഷിക്കാൻ ആകില്ലല്ലോ. ഈ വിധി ശരി അല്ലെങ്കിൽ സുപ്രീം കോടതി ഇല്ലേ, പോകണം, കോടതി വിധിയെ അംഗീകരിക്കാനേ ആകൂ. കുറ്റം ചെയ്താൽ ശിക്ഷിക്കണം. എന്നതാണ് എന്റെ രീതി.

ദിലീപേട്ടന്റെ അമ്മ വയ്യാതെ കിടക്കുന്നു, ഇതിന്റെ പേരിൽ എന്തൊക്കെ വിഷയങ്ങൾ നടന്നു. കാശുകൊടുത്തും മറ്റും ജഡ്ജിയെ വിലക്ക് വാങ്ങാൻ ആകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നീതി കിട്ടി ഇല്ലെങ്കിൽ മേൽക്കോടതികൾ പോകണം. എട്ടുവർഷം ദിലീപേട്ടനും കുടുംബവും അനുഭവിച്ചത് തെളിവില്ല കുറ്റക്കാരൻ അല്ല എന്ന് കോടതി പറയുമ്പോൾ ജനം ഒപ്പം നിൽക്കും. ആറുപേരെയും ശിക്ഷിച്ചില്ലേ, അത് കൊടുക്കണ്ടായിരുന്നു എന്നാണോ? ദിലീപേട്ടനെ ശിക്ഷിച്ചാലേ വിധി പൂർണ്ണം ആവുകയുള്ളോ? ഇനിയും കോടതികൾ ഇല്ലേ, അവിടെ പോയി വിധി വരട്ടെ. അവിടെ ഒരു കുടുംബം ഉണ്ട്. ഭാര്യ ഉണ്ട്, 'അമ്മ ഉണ്ട്, മക്കൾ ഉണ്ട്. വിധി വരുന്നതിന് മുൻപേ ആരെയും ശിക്ഷിക്കരുത്.

ആ കുട്ടിയുടെ കാര്യത്തിൽ എന്റെ അനുജത്തികുട്ടിയുടെ കാര്യത്തിൽ എനിക്ക് സ്നേഹമേ ഉള്ളൂ. ഞാൻ എപ്പോൾ മെസേജ് അയച്ചാലും എനിക്ക് മറുപടി തരുന്ന ആളുമാണ് അവർ; പ്രിയങ്ക കൂട്ടിച്ചർത്തു.

Read Entire Article