ദുല്‍ഖര്‍ എന്നെ പറ്റിച്ചതാണ്, ലോക ചാപ്റ്ററിലെ മൂത്തോന്‍ ഞാനല്ല; ഇപ്പോള്‍ അതെന്റെ ഉത്തരവാദിത്വമായി എന്ന് മമ്മൂട്ടി

3 months ago 10

Authored by: അശ്വിനി പി|Samayam Malayalam9 Apr 2026, 10:47 americium IST

ലോക ചാപ്റ്റര്‍ 1 ചന്ദ്രയില്‍ മൂത്തോന്‍ എന്ന കഥാപാത്രമായി എത്തിയത് മമ്മൂട്ടിയാണ് എന്നാണ് പലരും കരുതിയത്. എന്നാല്‍ ശബ്ദം മാത്രമാണ് എന്റേത്, ആ കൈ എന്റേതല്ല എന്ന് മമ്മൂട്ടി വ്യക്തമാക്കുന്നു

mammootty moothonമൂത്തോനെ കുറിച്ച് മമ്മൂട്ടി
മമ്മൂിട്ടയെ വച്ച് പല കള്ളത്തരങ്ങളും ദുല്‍ഖര്‍ സല്‍മാന്‍ നടത്താറുണ്ട് എന്നത് ഇതിനോടകം ആളുകള്‍ക്ക് ബോധ്യമായ ഒന്നാണ്. ഒരിക്കലും മകന്റെ ഒരു സിനിമയും പ്രമോട്ട് ചെയ്യാത്ത മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജില്‍, ദുല്‍ഖറിന്റെ കുറിപ്പ് എന്ന സിനിമയുടെ പോസ്റ്റര്‍ വന്നപ്പോള്‍ ശരിക്കും ആളുകള്‍ക്ക് ആ സംശയം വന്നു. ഇത് ദുല്‍ഖര്‍ തന്നെ മമ്മൂട്ടിയുടെ പേജില്‍ കയറി പോസ്റ്റ് ചെയ്തതാണോ എന്ന്. അതെ എന്ന് പ്രസ് മീറ്റില്‍ ദുല്‍ഖര്‍ ഒരു കള്ള ചിരിയോടെ സമ്മതിക്കുകയും ചെയ്തു.

അതുകൊണ്ടൊന്നും അവസാനിപ്പിക്കുന്നില്ല. വാപ്പച്ചിയുടെ സ്റ്റാര്‍ഡം കള്ളത്തരത്തിലൂടെ പലപ്പോഴും ദുല്‍ഖര്‍ സല്‍മാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര എന്ന സിനിമ. എന്താണ് ആ ചിത്രത്തില്‍ ചെയ്തത് എന്ന വലിയ സത്യം ഇപ്പോള്‍ ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ എന്ന നാഷണല്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയാണ് വെളിപ്പെടുത്തിയത്.

Also Read: കല്യാണം കഴിക്കാനും പ്രസവിക്കാനും പറ്റില്ല, എല്ലാം മറന്നേക്ക് എന്ന് ഡോക്ടര്‍ പറഞ്ഞു; ഓര്‍മകള്‍ പങ്കുവച്ച് ശ്രീജ രവി

ലോക ചാപ്റ്റര്‍ 1 ചന്ദ്രയില്‍ മൂത്തോന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തി എന്നാണ് സിനിമ കണ്ട ലോകം മുഴുവനുമുള്ള ആരാധകര്‍ വിശ്വസിച്ചത്. എന്നാല്‍ സിനിമ ഇറങ്ങിയതിന് ശേഷമാണ് ആ ചതി താന്‍ തിരിച്ചറിഞ്ഞത് എന്നാണ് ഇപ്പോള്‍ മമ്മൂട്ടി പറയുന്നത്.

ലോകയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ദുല്‍ഖറിന്റെ സുഹൃത്താണ് എന്നോട് വന്ന് ഒരു വോയിസ് ഓവര്‍ കൊടുക്കണം എന്ന് പറഞ്ഞത്. വേണ്ടാ എന്ന് പറയുന്ന ഒറ്റ സീനിലെ വോയിസ്. ഞാനത് കൊടുക്കുകയും ചെയ്തു. സിനിമ റിലീസ് ചെയ്തപ്പോഴാണ് മൂത്തോന്‍ എന്ന കഥാപാത്രത്തിന് വേണ്ടിയാണ് ആ ശബ്ദം കൊടുത്തത് എന്ന് ഞാന്‍ അറിഞ്ഞത്. അതില്‍ ഒരു കൈ കാണിക്കുന്നുണ്ട്, അത് മൂത്തോനാണെന്നും, ആ കൈ എന്റേതാണ് എന്നും പറഞ്ഞു. വാസ്തവത്തില്‍ അത് എന്റെ കൈ അല്ല. അവര്‍ എന്നെ പറ്റിച്ചതാണ്. ഇപ്പോള്‍ അതെന്റെ ഉത്തരവാദിത്വമായി, മൂത്തോന്‍ എന്ന കഥാപാത്രം ഇനി ചെയ്യേണ്ടി വരും- എന്നാണ് മമ്മൂട്ടി പറഞ്ഞത്.


പ്രേക്ഷകര്‍ അത്രയേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോക ചാപ്റ്റര്‍ 2. കല്യാണി പ്രിയദര്‍ശനും നസ്ലിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചാപ്റ്റര്‍ 1 അത്രയേറെ ജനം സ്വീകരിച്ചതാണ്. ചാപ്റ്റര്‍ 2 ടൊവിനോയുടെ ചാത്തന്റെ കഥയായിരിക്കും എന്നാണ് പറയുന്നത്. അതില്‍ മമ്മൂട്ടിയുടെ മൂത്തോന്‍ എത്തുമോ എന്ന് പ്രതീക്ഷയോടെ കാത്തിരുന്ന് കാണാം.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article