മഞ്ജു വാര്യര്‍ ദേഷ്യപ്പെട്ടു, അതൃപ്തി കാണിച്ചു, മുഖം ചുളിച്ചു എന്നിങ്ങനെയുള്ള യാതൊരു പരാതിയും സെറ്റില്‍ ആര്‍ക്കുമില്ല. മഞ്ജു എല്ലാവരോടും ഒരുപോലെയാണ് പെരുമാറുക എന്ന് സംവിധായകന് മനു പറയുന്നു
മഞ്ജു വാര്യർചിലര് ലെജന്റ്സ് ആക്കുന്നത് അവരുടെ അത്തരം പെരുമാറ്റങ്ങളാണ്. എല്ലാവരോടും ഒരുപോലെയാണ് മഞ്ജു വാര്യര്‍ പെരുമാറുന്നത്. ഒരേ ബഹുമാനവും ആദരവും എല്ലാവര്ക്കും നല്കുന്നു. അത് ലൈറ്റ് ബോയ് ആണെങ്കിലും, സംവിധായാകനായാലും വേര്‍തിരിവുകളില്ലാതെ പെരുമാറും. ഇങ്ങനെ ഒരു ശീലം ഞാന്‍ നേരത്തെ കണ്ടിട്ടുള്ളത് അജിത്ത് സാറില്‍ ആണെന്നാണ് സംവിധായകന് മനു പറയുന്നത്.
Also Read: സ്റ്റേജിലേക്ക് കയറിയതും എനിക്ക് നേരെ കൂവി വിളിച്ചു; 7 വര്‍ഷമെടുത്തു ആ സംഭവത്തില്‍ നിന്ന് പുറത്തുകടക്കാന്‍ എന്ന് പാര്വ്വതിസെറ്റില് ഒരാള്‍ക്ക് പോലും മഞ്ജു വാര്യരെ കുറിച്ച് യാതൊരു തര പരാതിയുമില്ല, മഞ്ജു വാര്യര്‍ മുഖം ചുളിച്ചു, ദേഷ്യപ്പെട്ടു, അതൃപ്തി കാണിച്ചു അങ്ങനെ യാതൊരു തര പരാതിയും ആര്‍ക്കുമില്ല. മറ്റുള്ളവര്‍ തെറ്റ് ചെയ്താല്‍ പോലും മഞ്ജു അതിനെ കാര്യമാക്കി എടുക്കാറില്ല. ഈ അഭിമുഖത്തിന് വരാന്‍ പോലും ഞാന്‍ അരമണിക്കൂറിലേറെ വൈകി. പക്ഷേ അതിനും മഞ്ജുവിന് പരാതിയില്ല, അതാണ് മഞ്ജു വാര്യര്‍ എന്ന ലെജന്റ് എന്നാണ് മനു പറഞ്ഞത്.
മഞ്ജു വാര്യര്ക്കേ ദേഷ്യമേ വരില്ലേ എന്നായിരുന്നു ഇത് കേട്ട് ഇന്റര്‍വ്യൂവറുടെ ചോദ്യം. ദേഷ്യമൊക്കെ വരും, മനുഷ്യ സഹജമായ വികാരം തന്നെയല്ലേ അത്. പക്ഷേ ദേഷ്യം വരുമ്പോള്‍ ഞാന്‍ എന്നെ കട്ട് ഓഫ് ചെയ്യും. ദേഷ്യപ്പെട്ട് സംസാരിക്കാനൊക്കെ എനിക്ക് ഭയങ്കര മടിയാണ്, അതിനൊന്നും എനിക്ക് താത്പര്യമില്ല, അതുകൊണ്ട് അത്തരം സാഹചര്യങ്ങളില്‍ നിന്ന് മാറി നില്ക്കും എന്നാണ് മഞ്ജു വാര്യരുടെ മറുപടി.
ഇതുവരെ ചെയ്യാത്ത വിധം വളരെ വേറിട്ട ഒരു കഥാപാത്രമായിട്ടാണ് മിസ്റ്റര്‍ എക്സില്‍ മഞ്ജു വാര്യര്‍ എത്തുന്നത്. ആക്ഷന്‍ ഹീറോയിന്റെ വേഷമാണ്. ആര്യ, ഗൗതം കാര്‍ത്തിക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഏപ്രില്‍ 17 ന് സിനിമ തിയേറ്ററുകളിലെത്തും






English (US) ·