ധ്യാന്‍ ശ്രീനിവാസന്‍ കാരണം രജനികാന്ത് - വിജയ് ഫാന്‍സ് തമ്മിലടി; തുറന്ന് പറയാന്‍ ധൈര്യം കാണിച്ചല്ലോ എന്ന്!

5 days ago 4
ഇന്നലെയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ ആ ബോംബ് ഇട്ടത്. വിസ്‌റ്റേഴ്‌സ് എന്ന പുതിയ സിനിമയുടെ സ്വിച്ച് ഓണ്‍ ചടങ്ങില്‍ വച്ച് തന്റെ സ്വസിദ്ധമായ ശൈലിയില്‍ തമാശകള്‍ നിറച്ചുകൊണ്ട് നടത്തിയ ഒരു പ്രസംഗമായിരുന്നു അത്. അതില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് യെ ധ്യാന്‍ അപാരമായി ട്രോള്‍ ചെയ്യുന്നുണ്ട്.

വിജയ് ചെയ്തത് പോലെ പതിനഞ്ച് വര്‍ഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചാരിറ്റിയൊക്കെ നടത്തി പിന്നീട് മുഖ്യമന്ത്രിയാവണം എന്നതായിരുന്നു ധ്യാനിന്റെ ആദ്യത്തെ പരമാര്‍ശം. പിന്നീട് തൃഷയുമായുള്ള ബന്ധത്തെ കുറിച്ച് സൂചിപ്പിക്കാന്‍, താന്‍ മുഖ്യമന്ത്രിയാവുമ്പോള്‍ ഭംഗിയുള്ള സാരിയുടുത്ത് കൈ വീശി നവ്യ നായര്‍ മുന്നില്‍ വന്നിരിക്കണമെന്നും, അപ്പോള്‍ കണ്ണുകള്‍ നിറയണമെന്നും ധ്യാന്‍ പറയുന്നുണ്ട്. വിജയ് യുടെ സത്യപ്രതിജ്ഞ ചടങ്ങിന് തൃഷ വന്നതിനെ പരോക്ഷമായി പരമാര്‍ശിച്ചുകൊണ്ടായിരുന്നു ആ വാക്കുകള്‍.

Samayam Malayalamവെള്ളം കണ്ട് മദ്യപാനം നിര്‍ത്തി, ചെറുപ്പത്തില്‍ തുടങ്ങിയ പുകവലിയും നിര്‍ത്തി, ഇനി അജു വര്‍ഗീസ് നിര്‍ത്താന്‍ കഷ്ടപ്പെടുന്ന ദുഃശ്ശീലം
എടാ ഇത് പൊലീസ് കേസാവും, നമ്മളെ പിടിച്ചുകൊണ്ട് പോകും എന്ന് അജു വര്‍ഗീസ് വിളിച്ച് പറയുമ്പോള്‍, വിവരക്കേടിന് കേസെടുക്കില്ല, എനി അഥവാ എടുത്താലും ദിലീപേട്ടന്‍ നമ്മളെ രക്ഷിച്ചോളും എന്നും ധ്യാന്‍ പറയുന്നുണ്ടായിരുന്നു. പിന്നീട് അജു വര്‍ഗീസ് പ്രസംഗിക്കുമ്പോള്‍, തന്റെ സുഹൃത്തിന്റെ തെറ്റിന് ഞങ്ങളോട് ക്ഷമിക്കണം വിജയ് സര്‍ എന്നും പറയുന്നുണ്ട്.

സംഭവം ഇന്നലെ കേരളത്തില്‍ വൈറലായിരുന്നെങ്കില്‍, ഇപ്പോള്‍ അത് തമിഴ് ജനം ഏറ്റെടുത്തിരിക്കുകയാണ്. ഈ ഒരൊറ്റ വീഡിയോയിലൂടെ ധ്യാനിനെ പൂവിട്ട് പൂജിക്കുന്നവരെയും അങ്ങേയറ്റം വലിച്ചു കീറുന്നവരെയും ട്വിറ്ററില്‍ കാണാം. രജനികാന്തിന്റെ ഫാന്‍സിനാണ് വിജയ് യെ പരിഹസിച്ച് ധ്യാന്‍ സംസാരിച്ചത് നന്നായി ഇഷ്ടപ്പെട്ടത്. വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് വിജയ് വിരോധികള്‍ അത് ആഘോഷിക്കുന്നു. അതേ സമയം വിജയ് ഫാന്‍സും സോഷ്യല്‍ മീഡിയയില്‍ എത്തി ധ്യാനിനെയും വിജയ് യെ പിന്തുണയ്ക്കുന്ന രജനികാന്ത് ഫാന്‍സിനെയും കളിയാക്കുന്നു. അത്തരത്തില്‍ ഒരു വിജയ് - രജിനികാന്ത് ഫൈറ്റ് തന്നെ ട്വിറ്ററില്‍ നടക്കുകയാണ്.


അതേ സമയം ഈ ഒരൊറ്റ പ്രസംഗത്തിലൂടെ കട്ട ധ്യാന്‍ ഫാന്‍സ് ആയ വിജയ് വിരോധികളും ഉണ്ട്. ഇത് ഏത് സിനിമയുടെ പ്രമോഷനാണെന്ന് പറയൂ, ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം പോയിരുന്ന് കാണാം എന്നാണ് ആരാധകര്‍ പറയുന്നത്.

അതേ സമയം ഇതാദ്യമായിട്ടല്ല ധ്യാന്‍ ശ്രീനിവാസന്‍ വിജയ് - തൃഷ ബന്ധത്തെ പരിഹസിക്കുന്നത്. നേരത്തെ യുജിസി ഗോള്‍ഡ് ലോണിന്റെ ഒരു പരിപാടിയിലും ഇത്തരത്തില്‍ ഒരു പരമാര്‍ശം നടത്തിയിരുന്നു. യുജിസി ഗോള്‍ഡ് ലോണിന്റെ ബ്രാന്റ് അംബാസിഡര്‍ തൃഷയാണ്. മെയ് 4 ന് നടന്ന പരിപാടിയില്‍ തൃഷ പങ്കെടുത്തിരുന്നില്ല. അതിന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്, തമിഴ്‌നാട് ഇലക്ഷന്‍ റിസള്‍ട്ട് വരുന്നത് കാരണം തൃഷയ്ക്ക് ഇന്ന് വരാന്‍ പറ്റില്ലല്ലോ എന്നാണ്. അതും അന്ന് ചര്‍ച്ചയായിരുന്നു.

Read Entire Article