നടനോ പാട്ടുകാരനോ കോടീശ്വരനോ അല്ല; ആഗ്രഹിച്ച പോലൊരാളെ കണ്ടുമുട്ടി, വിവാഹിതയാവുന്നു എന്ന് റിമി ടോമി

2 weeks ago 6
ദിവസങ്ങള്‍ക്ക് മുന്‍പ് കാനഡയില്‍ ഒരു ഷോ നടക്കുന്നതിനിടയിലാണ് സ്‌റ്റേജില്‍ വച്ച് റിമി ടോമി തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള അഭിപ്രായം ജനങ്ങളോടായി ചോദിച്ചത്. ഞാനൊരു രണ്ടാം വിവാഹം നടത്തുന്നതിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം, ശരിയാണോ തെറ്റാണോ, വേണോ വേണ്ടയോ എന്ന് ചോദിച്ചുകൊണ്ടുള്ള വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. അതിന് ശേഷം റിമി ടോമിയുടെ വിവാഹ വാര്‍ത്ത വീണ്ടും സജീവമാവുകയും ചെയ്തു.

മൂന്ന് വര്‍ഷം മുന്‍പ് ഇതുപോലെ തന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ അങ്ങനെ ഒന്നില്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു, അപ്പോള്‍ അങ്ങനെ ഒന്നുണ്ടാവുമ്പോള്‍ നിങ്ങളോട് പറയണമല്ലോ. വര്‍ഷങ്ങളായി എന്നോട് വിവാഹമായില്ലേ എന്ന് ചോദിക്കുന്നവര്‍ക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും ഉള്ള സന്തോഷ വാര്‍ത്തയാണ് എന്ന് പറഞ്ഞുകൊണ്ടാണ് റിമി തുടങ്ങുന്നത്.

Samayam Malayalam10 വര്‍ഷത്തിന് ശേഷം നയന്‍താരയും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു; സത്യാവസ്ഥ എന്താണ്?
ഞാന്‍ ഒറ്റയ്ക്കല്ല, എന്റെ കൂടെ എന്റെ കുടുംബമുണ്ട്. എന്നിരുന്നാലും ഒരു പങ്കാളി ജീവിതത്തില്‍ ഇല്ലാത്ത ഒരു കുറവുണ്ട്. അങ്ങനെയിരിക്കെ എന്റെ ജീവിതത്തിലേക്ക് ഈ 2026 ല്‍ ഒരാള്‍ വന്നു. ആരാ എന്താ എന്നൊന്നും ഇപ്പോള്‍ ഞാന്‍ പറയുന്നില്ല. സമയമാവുമ്പോള്‍ എല്ലാം നിങ്ങളെ ഞാന്‍ അറിയിക്കും. ഒരു കാര്യം ഞാന്‍ പറയാം, നടനോ ഗായകനോ, വളറെ ശ്രദ്ധേയനായിട്ടുള്ള ആളോ കോടീശ്വരനോ ഒന്നുമല്ല.

ഒരു ലൈഫ് പാര്‍ട്‌റെ വെറുതേ അങ്ങ് തിരഞ്ഞെടുക്കാനൊന്നും പറ്റില്ലല്ലോ, നമുക്ക് തോന്നണം, സന്തോഷത്തോടെ ഇരിക്കാനും, സമാധനത്തോടെ ജീവിക്കാനും കഴിയുന്ന ഒരാളായിരിക്കണം, പരസ്പരം വൈബ് മാച്ചാവണം, കരിയറിനും സ്വകാര്യ ജീവിതത്തിനും എല്ലാം നമുക്ക് ഇദ്ദേഹത്തിനൊപ്പം വളര്‍ച്ചയുണ്ടാവും എന്ന് ചിലരെ കാണുമ്പോഴും അവരോട് സംസാരിക്കുമ്പോഴും നമുക്ക് തോന്നും. ദൈവം കൊണ്ട് തന്നത് പോലെ ചിലരെ തോന്നും, പിന്നെയുള്ളത് ഒരുമിച്ച് ജീവിക്കുമ്പോഴല്ലേ മനസ്സിവാവൂ. എനിക്ക് അങ്ങനെ തോന്നിയ ആളെയാണ് ഇപ്പോള്‍ വിവാഹം കഴിക്കുന്നത്.


പണമോ പ്രശസ്തിയോ ഒന്നുമല്ല, എനിക്ക് സമാധാനത്തോടെ ഇരിക്കാന്‍ പറ്റുന്ന, എന്നെ എല്ലാ തരത്തിലും മനസ്സിലാക്കിയ, എന്റെ ദേഷ്യം വാശി, സങ്കടം, അഹങ്കാരം എല്ലാ ഉള്‍കൊള്ളാന്‍ കഴിയുന്ന ആളാണ് എന്ന് തോന്നി, പരസ്പരം ഞങ്ങള്‍ക്ക് ഈ കുറച്ചു നാളുകള്‍കൊണ്ട് മനസ്സിലാക്കാന്‍ പറ്റി, ഇനിയുള്ള എന്റെ ജീവിതം സന്തോഷത്തോടെയാവും എന്ന തോന്നല്‍ എനിക്കുണ്ടായി, അതുകൊണ്ടാണ് ഞാന്‍ ആ തീരുമാനമെടുത്തത്.

വിവാഹം ഉടനെ ഉണ്ടാവും. നിങ്ങളുടെ എല്ലാം പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം. ഞാന്‍ ഭയങ്കരമായി ജീവിച്ചു കാണിക്കും എന്നൊന്നും വെല്ലു വിളിക്കുന്നതല്ല, പക്ഷേ നന്നായി ജീവിക്കാന്‍ കഴിയും എന്നൊരു ശുഭാപ്തി വിശ്വാസം ഉണ്ട്- റിമി ടോമി

Read Entire Article