നടിയാണ് എന്ന് മറച്ചുവച്ച് പ്രണയം; കൊച്ചിക്കാരന്‍ പിയറുമായുള്ള പ്രണയത്തെ കുറിച്ച് രഞ്ജിനി

4 weeks ago 4
ചിത്രം എന്ന ചിത്രത്തിലൂടെ മലയാളികള്‍ നെഞ്ചേറ്റിയ നടിയാണ് രഞ്ജിനി . മോഹന്‍ലാലിനൊപ്പം മലയാളികളും പ്രണയിച്ച ആ നടി തന്റെ റിയല്‍ ലൈഫ് പ്രണയത്തെ കുറിച്ച് പറയുന്നു. ആനീസ് കിച്ചണിലാണ് കൊച്ചിക്കാരന്‍ പിയര്‍ എങ്ങനെ തന്റെ ജീവിത പങ്കാളിയായി എന്ന് രഞ്ജിനി വെളിപ്പെടുത്തുന്നത്.

ബിസിനസ് ആവശ്യങ്ങള്‍ക്കായി പിയര്‍ സിങ്കപ്പൂരില്‍ എത്തിയപ്പോള്‍ അവിടെ വച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. അന്ന് ഞാന്‍ അഭിനയമൊക്കെ നിര്‍ത്തി സഹോദരനൊപ്പം സിങ്കപ്പൂരിലാണ്. പിയറിന് കമ്പ്യൂട്ടര്‍ ബിസിനസ് ആണ്, അതിന്റെ സാധനങ്ങള്‍ എടുക്കാനാണ് സിങ്കപ്പൂരില്‍ വരുന്നത്, എന്റെ സഹോദരന്റെ കമ്പനിയില്‍ നിന്നാണ് സാധനങ്ങള്‍ എടുക്കുന്നത്. അവര്‍ സുഹൃത്തുക്കളായി. അങ്ങനെയുള്ള പരിചയമാണ്, ഒരു പാര്‍ട്ടില്‍ വച്ച് ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടാന്‍ ഇടയായത്.

എന്റെ ശരിയായ പേര് സാഷ എന്നാണ്, വീട്ടില്‍ എല്ലാവരും വിളിക്കുന്നത് സാഷ എന്നാണ്. രഞ്ജിനി എന്ന പേര് അവിടെ ആരും വിളിക്കാറില്ല. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെട്ടതും സാഷ എന്ന പേരിലാണ്. അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റവുമെല്ലാം എനിക്കിഷ്ടപ്പെട്ടു, സംസാരിച്ചു കഴിഞ്ഞപ്പോള്‍ പരസ്പരം ഞങ്ങള്‍ ഇമെയില്‍ ഐഡി കൈമാറി. അന്ന് മൊബൈല്‍ ഫോണ്‍ ഒന്നും ഇല്ലല്ലോ. ഇമെയിലിലൂടെ ഞങ്ങള്‍ കൂടുതല്‍ അടുത്തു, സുഹൃത്തുക്കളായി.

Also Read: പ്രായം എത്രയായാലും ഒരു കുഞ്ഞിന് ജന്മം നല്‍കണം, അമ്മയാവണം എന്ന ആഗ്രഹത്തെ കുറിച്ച് സമാന്ത പറഞ്ഞത്

പക്ഷേ അപ്പോഴും ഞാന്‍ നടിയാണ് എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. വളരെ പരിചയമുള്ള ആളെ പോലെ തോന്നുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്, പക്ഷേ ഞാന്‍ പിടികൊടുത്തില്ല. സംസാരത്തിനിടയില്‍ ഞാന്‍ നടി രഞ്ജിനി എന്ന ആര്‍ട്ടിസ്റ്റിനെ കുറിച്ച് അറിയാവോ എന്നൊക്കെ ചോദിച്ചപ്പോള്‍, ഹാ അവര്‍ നല്ല നടിയാണ് എന്നൊകെ പറഞ്ഞിരുന്നു. പക്ഷേ എനിക്ക് ഞാനാണ് അത് എന്ന് പറയാന്‍ എന്തോ ഒരു മടി. കാരണം ഞങ്ങളുടെ ബന്ധം ഒരു ട്രാക്കിലേക്ക് വരികയാണ്, അദ്ദേഹം പ്രപ്പോസ് ചെയ്യും എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞാന്‍


കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പുള്ളിക്കാരന്‍ എനിക്കൊരു കാര്‍ഡ് അയച്ചു, I Lub You എന്ന് പറഞ്ഞായിരുന്നു ആ കാര്‍ഡ്. Lub എന്ന വാക്കിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായില്ല, ഡിക്ഷ്ണറിയൊക്കെ നോക്കി, കിട്ടിയില്ല. അവസാനം അദ്ദേഹത്തോട് തന്നെ ചോദിച്ചു. അത് ജസ്റ്റ് ഒരു ഫ്രണ്ട്‌ലി ഗസ്ചര്‍ ആണ്, നീ എന്തിനാണ് വളരെ സീരിയസായി എടുക്കുന്നത് എന്ന് ചോദിച്ചു. ശരി ഓകെ എന്ന് പറഞ്ഞ് ഞാനും വിട്ടു.


അടുത്ത ദിവസം അദ്ദേഹം വിളിച്ചിട്ട് പറഞ്ഞു, എനിക്കൊരു കാര്യം പറയണം- ശരിക്കും ലബ് യു എന്നല്ല, ലവ് യു എന്നാണ് എന്ന്. അപ്പോള്‍ ഞാനും പറഞ്ഞു എനിക്കുമൊരു കുറ്റസമ്മതം നടത്തണം, അന്ന് ചോദിച്ച ആ നടി ഞാനാണ് എന്ന്. പുള്ളിക്കത് ഷോക്കായി, ശരി ഓകെ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ കരുതി അത് പോയി, കട്ടായി എന്ന്. പക്ഷേ പിറ്റേ ദിവസം അദ്ദേഹം എനിക്ക് മനോഹരമായ ഒരു കാര്‍ഡ് അയച്ചു. അങ്ങനെയാണ് ഞങ്ങളുടെ പ്രണയം സംഭവിച്ചത്.

എന്നാലും നീ എന്താണ് എന്നോട് പറയാതിരുന്നത് എന്ന് അദ്ദേഹം ചോദിച്ചിരുന്നു, എനിക്കും ഒരാളോട് ഒരു കാര്യം ഒളിച്ചുവച്ച് സംസാരിക്കുന്നതിലെ കുറ്റബോധം ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ അപ്പോള്‍ നടിയായിരുന്നില്ല, അഭിനയം നിര്‍്ത്തിയിട്ട് കുറേ നാളായിരുന്നു. അത് പറഞ്ഞപ്പോള്‍ അദ്ദേഹം മനസ്സിലാക്കി- രഞ്ജിനി പറഞ്ഞു.

Read Entire Article