ഇതിനെ രാഷ്ട്രീയ വത്കരിക്കുന്നത് അവിടെയുള്ള വിദ്യാര്‍ത്തികളല്ല. ഇതിനെ പിന്തുണച്ച് അവിടെ എത്തുന്ന രാഷ്ട്രീയ നേതാക്കള്‍ അവരുടെ അഭിപ്രായങ്ങള്‍ പറയുന്നു പോകുന്നു. അത്തരം രാഷ്ട്രീയക്കാര്‍ ആരും അവിടെ നില്‍ക്കുകയോ പോരാടുകയോ ചെയ്യുന്നില്ല. പോരാടുന്നത് വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. പോലീസുകാര്‍ എന്ന് പറഞ്ഞ് വരുന്ന യൂനിഫോം ഇല്ലാത്തവരെ കുറിച്ചും, അവര്‍ അവിച്ചു വിടുന്ന ആക്രമങ്ങളെ കുറിച്ചും നേരിട്ട് കണ്ടതിനെ കുറിച്ച് രഞ്ജിനി ഹരിദാസ് സംസാരിക്കുന്നുണ്ട്.
തെരുവു നായകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പോലും കരയുന്ന ആളാണ് വിസ്മയ മോഹന്‍ലാല്‍; പ്രതികരണവുമായി മേജര്‍ രവി
പലരുടെയും പ്രതികരണങ്ങളെ കുറിച്ച് പറയവെയാണ് നടിയും പാര്‍ലിമെന്റ് അംഗവുമായ കങ്കണ റാണൗത്തിനെ കുറിച്ച് രഞ്ജിനി സംസാരിക്കുന്നത്. നട്ടെല്ലുള്ള സ്ത്രീയാണെന്ന് ഞാന്‍ കരുതി, പക്ഷേ എന്റെ മനസ്സിലുണ്ടായിരുന്നു അവരുടെ ഇമേജ് മുഴുവന്‍, അവരുടെ ഒറ്റ ഡയലോഗില്‍ വീണുപോയി എന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്.
ഏത് സംഭവത്തെ കുറിച്ചും കങ്കണ റാണൗട്ട് സംസാരിക്കുമ്പോള്‍ എനിക്ക് അവര്‍ വളരെ പവര്‍ഫുള്‍ ആയ ലേഡിയാണ് എന്ന് തോന്നിയിട്ടുണ്ടായിരുന്നു. നട്ടെല്ലുള്ള സ്ത്രീ, സൂപ്പര്‍ എന്നൊക്കെയാണ് കരുതിയത്. അവര്‍ പറഞ്ഞ റബ്ബിഷ് ആയിട്ടുള്ള കാര്യം, ദൈവമേ എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. എനിക്ക് ശരിക്കും അവരില്‍ നിരാശ തോന്നി. ഞാന്‍ അവരുടെ ഭീകരമായ ഫാന്‍ അല്ല, പക്ഷേ അവരുടെ നിലപാടുകളിലും സ്ത്രീ എന്ന നിലയിലുള്ള പോരാട്ടങ്ങളെയും വളരെ അധികം ആവേശത്തോടെ കണ്ടിരുന്നു.
ഏത് പാര്‍ട്ടിയുടെ ഭാഗമായിരുന്നാലും ഒരു നിലപാട് എടുക്കുന്നത് ഓകെ, അംഗീകരിക്കാന്‍ കഴിയും. പക്ഷേ നമ്മള്‍ ഒരു പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴും തെറ്റ് കണ്ടാല്‍ അത് തെറ്റാണ് എന്ന് പറയാനുള്ള ധൈര്യം കാണിക്കണം. അതാണ് നട്ടെല്ല്. കഷ്ടം തന്നെ, വല്ലാത്ത നിരാശ തോന്നുന്നു. നിങ്ങളെ കുറിച്ചുള്ള എന്റെ സങ്കല്‍പം പൂര്‍ണമായും ഇല്ലാതെയായിരിക്കുന്നു. ഒരൊറ്റ ഡയലോഗ് എല്ലാം തകര്‍ത്തു. ഇതുവരെ നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം അതോടെ പോയി. ഇനി നിങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. സങ്കടകരം തന്നെ- രഞ്ജിനി ഹരിദാസ് പറഞ്ഞു.
പ്രതിഷേധങ്ങളിലൂടെയോ സമരത്തിലൂടെയോ സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കി ആരെ സ്ഥാനത്ത് നിര്‍ത്തണം, ആരെ പുറത്താക്കണം എന്ന് തീരുമാനിക്കുന്നത് ശരിയല്ല എന്നാണ് കങ്കണ റണൗട്ട് പറഞ്ഞിരുന്നത്. ജനവിധി മാനിച്ച് ഭരിക്കാന്‍ അനുവദിക്കണം എന്നും കങ്കണ പറഞ്ഞിരുന്നു.




English (US) ·