നമുക്ക് വേണ്ടി പറയാന്‍ നമ്മളേ ഉണ്ടാവൂ, എത്ര സമയമെടുത്തിട്ടാണെങ്കിലും; കരുത്ത് എന്താണ് എന്ന് ഗ്രേസ് ആന്റണി

5 days ago 2
ഒരു സ്ത്രീയുടെ ശക്തി എന്നത് അവളുടെ ആത്മാഭിമാനം തന്നെയാണ് എന്ന് ഗ്രേസ് ആന്റണി . അശ്വതിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. എന്താണ് ഒരു സ്ത്രീയുടെ സ്ട്രങ്ത്ത് എന്നാണ് ഗ്രേസ് ആന്റണിയുടെ കാഴ്ചപ്പാട് എന്നായിരുന്നു അശ്വതിയുടെ ചോദ്യം. സെല്‍ഫ് കോണ്‍ഫിഡന്‍സ് തന്നെയാണ്. അത് നമുക്ക് തരുന്നത് എന്ത് കാര്യമാണെങ്കിലും അത് സന്തോഷത്തോടെ ചെയ്യണം എന്ന് ഗ്രേസ് പറയുന്നു.

ചെറിയ കാര്യങ്ങളായിരിക്കാം, പക്ഷേ അത് നമുക്ക് സന്തോഷം തരുന്നുണ്ടെങ്കില്‍ അത് ചെയ്യാന്‍ ശ്രമിക്കുന്നത് തന്നെ നമുക്ക് ആത്മവിശ്വാസം തരും. അതാണ് നമ്മുടെ കരുത്തും. നാളെ അയ്യോ ഞാന്‍ ശ്രമിക്കാത്തത് കൊണ്ട് കിട്ടിയില്ല എന്നോര്‍ത്ത് വിഷമിക്കാതിരിക്കാന്‍ ആ സന്തോഷം തരുന്ന കാര്യം ഒരിക്കല്‍ എങ്കിലും ചെയ്യാന്‍ ശ്രമിക്കുക.

Samayam Malayalamമക്കളെ വിറ്റ് എനിക്ക് ഫെയിംമസ് ആവേണ്ട; സോഷ്യല്‍ മീഡിയയില്‍ മക്കളുടെ ഫോട്ടോ ഇടാത്തതിനെ കുറിച്ച് അജു വര്‍ഗീസ്
മറ്റൊരു കാര്യം ഇന്റിപെന്‍ഡന്റ് ആവുക എന്നതാണ്. അതൊരിക്കലും എല്ലാവരില്‍ നിന്നും അകന്ന് ഞാന്‍ സ്വതന്ത്ര്യ ചിന്തയുള്ള പെണ്ണാണ് എന്ന് പറഞ്ഞ് ജീവിക്കുക എന്നതല്ല. സ്വതന്ത്ര്യമായി ചിന്തിക്കാനും, തീരുമാനം എടുക്കാനും കഴിയുന്ന തരത്തിലേക്ക് ഇന്റിപെന്‍ഡന്റ് ആവുക. അതില്‍ തന്നെ ഫിനാന്‍ഷ്യല്‍ ഇന്‍പെന്റന്‍സി വളരെ പ്രധാനമാണ്. അത് പെണ്‍കുട്ടിയാണെങ്കിലും ആണ്‍കുട്ടിയാണെങ്കിലും ആരായാലും.

ഇപ്പോഴത്തെ കുട്ടികളോട് എനിക്ക് വളരെ അഭിമാനം തോന്നുന്ന കാര്യമാണ്, അവര്‍ എന്തെങ്കിലുമൊക്കെ ചെയ്യാനും സമ്പാദിക്കാനും ശ്രമിക്കുന്നു. എന്റെ ആ പ്രായത്തിലൊക്കെ ഞാന്‍ എന്തു ചെയ്തു എന്നെനിക്കറിയില്ല. ആ ഒരു ചിന്താഗതിയല്ല ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്കുള്ളത്. അവര്‍ക്ക് അവരുടെ ഭാവിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് അവരുടെ കാര്യമേയല്ല. അവര്‍ അവരുടെ വിഷന്‍ നോക്കി മുന്നോട്ടു പോകുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.


എന്നും നമ്മള്‍ നമുക്ക് വേണ്ടി സംസാരിക്കുക എന്നത് പ്രധാനമാണ്. നമുക്ക് വേണ്ടി സംസാരിക്കാന്‍ നമ്മളേ ഉണ്ടാവുകയുള്ളൂ. അത് ഏതൊരു സാഹചര്യത്തിലാണെങ്കിലും. ചിലരൊക്കെ പറയില്ലേ, ഇന്ന് പറയേണ്ട കാര്യം ഇന്ന് തന്നെ പറയണം, നാളെ പറഞ്ഞിട്ട് കാര്യമില്ല എന്ന്. അതൊക്കെ ഓരോരുത്തര്‍ കടന്ന് വരുന്ന സാഹചര്യത്തില്‍ സംഭവിക്കുന്നതാണ്. അതിനെ നമുക്ക് ജഡ്ജ് ചെയ്യാന്‍ പറ്റില്ല. എപ്പോഴാണെങ്കിലും എത്ര സമയമെടുത്തിട്ടാണെങ്കിലും നിങ്ങളുടെ കാര്യം നിങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റണം എന്നതാണ് പ്രധാനം. ഭയം ഉണ്ടാവും, അതിനെ ഓവര്‍കം ചെയ്തു വരിക തന്നെ വേണം. നമുക്കെപ്പോള്‍ നമ്മളെ ഒന്ന് സെല്‍ഫ് ഹഗ്ഗ് ചെയ്യാന്‍ കഴിയുന്നോ, നമ്മളോട് തന്നെ പോട്ടെ സാരമില്ല എന്ന് പറയാന്‍ കഴിയുന്നുവോ അത് തന്നെയാണ് ഏറ്റവും വലിയ കരുത്ത്. അത് നേടിയെടുക്കാന്‍ ശ്രമിക്കുക- ഗ്രേസ് ആന്റണി പറഞ്ഞു.
Read Entire Article