നമ്മളെ യൂസ്ഡ് ടോയ്‌ലറ്റ് പേപ്പര്‍ പോലെ തോന്നിപ്പിക്കും; നാര്‍സിസിസ്റ്റിനൊപ്പം 13 വര്‍ഷം ഡേറ്റ് ചെയ്തതിനെ കുറിച്ച് നമിത

3 weeks ago 5
അടുത്തിടെ അനുപമ പരമേശ്വരന്‍ താന്‍ ഒരു നാര്‍സിസിസ്റ്റ് സ്വഭാവമുള്ള ഒരാളെ പ്രണയിച്ചതിനെ കുറിച്ചും, അതില്‍ നിന്ന് അനുഭവിച്ച വേദനകളെ കുറിച്ചും തുറന്ന് സംസാരിച്ചിരുന്നു. പലര്‍ക്കും അതൊരു തിരിച്ചറിവായിരുന്നു, ഇത്തരം ബന്ധങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലും സംഭവിച്ചിരുന്നു, പക്ഷേ അതിന് നാര്‍സിസിസ്റ്റ് എന്നാണ് പറയുക, അത് നാര്‍സിസിസം ആണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നൊക്കെ പറഞ്ഞുകൊണ്ടാണ് പലരും രംഗത്തെത്തിയത്.

എന്നാല്‍ അനുപമ പരമേശ്വരന്‍ ഇതൊക്കെ പറയുന്നതിന് മുന്‍പ്, പതിനഞ്ച് വര്‍ഷത്തിന് മുന്‍പ് താന്‍ അത്തരം ഒരു റിലേഷന്‍ഷിപ്പില്‍ ആയിരുന്നു എന്നും, അത് തന്നെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്കും വിഷാദ രോഗത്തിലേക്കും എത്തിച്ചു എന്ന് തെന്നിന്ത്യന്‍ നടി നമിത പറയുന്നു. പതിമൂന്ന് വര്‍ഷത്തോളം ആ ബന്ധത്തില്‍ തുടര്‍ന്നു, അവസാനം എന്റെ അമ്മ കാരണമാണ് അതില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിച്ചത്.

Samayam Malayalamറിലീസിന് മുൻപ് 17 കോടി കളക്റ്റ് ചെയ്ത് രാമായണ; പ്രീബുക്കിങ്ങിലൂടെ വിറ്റത് 3.33 ലക്ഷം ടിക്കറ്റുകൾ
നാര്‍സിസിസ്റ്റ് ചിന്താഗതിയും പെരുമാറ്റവും ഉള്ള ആളെ സംബന്ധിച്ച് അവരുടെ കുടുംബവും സുഹൃത്തുക്കളും, അവരുടെ കാര്യങ്ങളും മാത്രമാണ് പ്രധാനം. നമ്മുടെ ബന്ധങ്ങള്‍ക്കോ ഇമോഷനോ പ്രാധാന്യം നല്‍കുകയേ ഇല്ല. നമ്മുടെ സ്വന്തം അച്ഛനമ്മമാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നമ്മളെ ഒറ്റപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കും. അങ്ങനെ പ്രശ്‌നമുണ്ടാക്കി, ഞാനും എന്റെ അച്ഛനും അമ്മയുമായി പ്രശ്‌നമുവുന്ന തലത്തിലേക്ക് വരെ എത്തി. അവരോട് പിണങ്ങി ഞാന്‍ വീട് വിട്ട് വന്നപ്പോള്‍ അയാള്‍ക്ക് വലിയ സന്തോഷമായിരുന്നു.

അത് മാത്രമല്ല, പൊതു ഇടങ്ങളില്‍ നമ്മളെ വല്ലാതെ അപമാനിക്കും, എന്നിട്ട് സ്വകാര്യതയില്‍ സോറി പറയും. നമ്മളെ ആരെങ്കിലും പ്രശംസിക്കുകയൊക്കെ ചെയ്താല്‍ അതിനെ പുച്ഛിക്കും. നമ്മളുടെ കോണ്‍ഫിഡന്‍സൊക്കെ കളയുന്ന വിധം പെരുമാറും, നമുക്ക് തന്നെ നമ്മളൊരു യുസ്ഡ് ടോയ്‌ലറ്റ് പേപ്പറാണ് എന്ന തോന്നലുണ്ടാക്കിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കും. ആ സൈക്കളോജിക്കല്‍ ഗെയിം ഒരുപാട് വര്‍ഷം എന്നോട് കാണിച്ചു, എനിക്കത് തിരിച്ചറിയാനേ കഴിഞ്ഞില്ല.


ഒരിക്കല്‍ അയാള്‍ക്ക് ഒരു അപകടം സംഭവിച്ചു. എനിക്ക് ഒറ്റയ്ക്ക് മാനേജ് ചെയ്യാന്‍ കഴിയാതെയായപ്പോഴാണ് അമ്മയെ വിളിച്ചത്. മൂന്ന് മാസം അമ്മ ഞങ്ങള്‍ക്കൊപ്പം നിന്നു, ഞാന്‍ അനുഭവിക്കുന്നതെല്ലാം കണ്ടതിന് ശേഷം അമ്മയാണ് എന്നോട് ചോദിച്ചത്, നിനക്ക് ബോധമില്ലേ, എന്താണ് നടക്കുന്നത് എന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ലേ എന്ന്. അമ്മാ പതിമൂന്ന് വര്‍ഷത്തെ ബന്ധം എന്നായിരുന്നു ഞാന്‍ പറഞ്ഞത്. നീ ഒന്നും നോക്കേണ്ട, ഞാന്‍ നിന്റെ അമ്മയാണ് ഞാന്‍, ഇനി ഈ ബന്ധത്തില്‍ തുടരാന്‍ ഞാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞു, അപ്പോഴാണ് എനിക്ക് റിയലൈസേഷനും ധൈര്യവും വന്നത്. അച്ഛനും അമ്മയും തന്ന ധൈര്യത്തിലാണ് 2014 ല്‍ ആ ബന്ധം ബ്രേക്കപ് ആയത്.

പക്ഷേ അപ്പോഴേക്കും ഞാന്‍ കടുത്ത ഡിപ്രഷനിലേക്ക് പോയിരുന്നു. അത് ജീവിതത്തെയും സിനിമയെയും വീണ്ടും ബാധിച്ചു. എനിക്ക് സുഹൃത്തുക്കള്‍ പോലും ഉണ്ടായിരുന്നില്ല, അവരെ എല്ലാം എന്നില്‍ നിന്ന് അകറ്റിയിരുന്നു. സിനിമകള്‍ ചെയ്യാന്‍ എതിര്‍പ്പുണ്ടായിരുന്നില്ല, കാരണം അതില്‍ നിന്ന് പൈസ വരുന്നുണ്ടായിരുന്നല്ലോ, അത് അയാളാണ് ഹാന്റില്‍ ചെയ്തിരുന്നത്- നമിത പറഞ്ഞു

Read Entire Article