നല്ല സമയത്താണ് സമാന്ത ഗര്‍ഭിണിയായത്; ആ വാര്‍ത്ത സ്ഥിരീകരിച്ച് നന്ദിനി റെഡ്ഡി, സാം ഭയങ്കര ഹാപ്പിയാണ്

4 weeks ago 4
രണ്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സമാന്ത രുത്ത് പ്രഭുവിന്റെ ഒരു സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. അതും മാസ് ആക്ഷന്‍ ചിത്രം. മാ ഇന്‍ടി ബംഗാരം എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളും കലക്ഷനും നേടി മുന്നേറുകയാണ്. സമാന്തയുടെ ഭര്‍ത്താവ് രാജ് നിഡിമോരുവിന്റേതാണ് കഥ, സംവിധാനം ചെയ്തത് നന്ദിനി റെഡ്ഡിയും.

എന്നാല്‍ മാ ഇന്‍ടി ബംഗാരത്തിന്റെ വിജയത്തെക്കാള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ സംസാരിക്കുന്നത്, അതിലും വലിയ സമാന്തയുടെ ഒരു സന്തോഷത്തെ കുറിച്ചാണ്, നടി ഗര്‍ഭിണിയാണോ എന്നാണ് ചോദ്യം. മാ ഇന്‍ടി ബംഗാരത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ സമാന്തയുടെ പെരുമാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നത്.

Also Read: തോക്ക് ചൂണ്ടി അഭിനയിപ്പിക്കുകയൊന്നും അല്ലല്ലോ, കാശ് വാങ്ങിയിട്ടല്ലേ; ജാന്‍വി കപൂറിന്റെ വള്‍ഗര്‍ രംഗങ്ങളെ കുറിച്ച് സംവിധായിക

പിന്നീട് ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ സമാന്തയുടെ ബേബി ബംപ് വ്യക്തമായി കാണാമായിരുന്നു. അതോടെ സമാന്ത ഗര്‍ഭിണിയാണ്, ഡിസംബറില്‍ കുഞ്ഞ് എത്തും എന്ന വാര്‍ത്തകളും വന്നു. അപ്പോഴും സമാന്ത രുത്ത് പ്രഭുവും ഭര്‍ത്താവ് രാജ് നിഡിമോരുവും ഇതിനോട് പ്രതികരിച്ചിരുന്നില്ല. അതുകൊണ്ട് തന്റെ അതൊരു കിംവദന്തിയായി തന്നെ നിലനില്‍ക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സമാന്തയുമായി ഏറ്റവും അടുപ്പമുള്ള സുഹൃത്തും, മാ ഇന്‍ടി ബംഗാരത്തിന്റെ സംവിധായികയുമായ നന്ദിനി ഈ വാര്‍ത്ത സ്ഥിരീകരിച്ചിരിയ്ക്കുകയാണ്. സിനി എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് സമാന്തയുടെ പ്രെഗ്നന്‍സിയെ കുറിച്ച് നന്ദിനി സംസാരിച്ചത്. നല്ല സമയത്താണ് സാം ഗര്‍ഭിണിയായത്, കാരണം ഞങ്ങളുടെ സിനിമ വലിയൊരു വിജയമായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കണം എന്നതും സമാന്ത ബോധപൂര്‍വ്വം എടുത്ത തീരുമാനമായിരുന്നു എന്നും നന്ദിനി റെഡ്ഡി പറഞ്ഞു.


Also Read: ഒരു ട്രൂ ലവ്വ് എനിക്ക് തരണം എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചപ്പോള്‍, പ്രായം എത്രയാണ് എന്ന് പറയാന്‍ മറന്നു; ക്യൂട് ഫോട്ടോയുമായി ദിയ


സമാന്തയും നന്ദിനി റെഡ്ഡിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മാ ഇന്‍ടി ബംഗാരം. മറ്റ് രണ്ട് സിനിമകള്‍ക്കും കിട്ടാത്ത അത്രയും സ്വീകരണവും, വിജയവും മാ ഇന്‍ടി ബംഗാരത്തിന് നേടാന്‍ കഴിഞ്ഞു എന്നതാണ് പ്രത്യേകത. ജബര്‍ദസ്ത് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആദ്യം ഒന്നിച്ചത്, പിന്നീട് ഓ ബേബി എന്ന സിനിമയിലും നന്ദിനി സമാന്തയെ നായികയാക്കി.
Read Entire Article