എസ്തർ അനിൽകഴിഞ്ഞ 13 വര്‍ഷത്തോളമായി ദൃശ്യത്തിന്റെ ഭാഗമായി നില്‍ക്കുന്ന ആളുകളാണ് മോഹന്‍ലാലിനും ജീത്തു ജോസഫിനും മീനയ്ക്കുമൊപ്പം എസ്തര്‍ അനിലും അന്‍സിബ ഹസാനും. ഇന്ന് ദൃശ്യം 3 തിയേറ്ററിലേക്ക് എത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പ് എസ്തര്‍ അനില്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇങ്ങനെ ഒരു ചരിത്ര സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതിലെ അഭിമാനവും, തന്നെ തിരഞ്ഞെടുത്തതിനുള്ള നന്ദിയും എസ്തറിന്റെ വാക്കുകളിലുണ്ട്.
Also Read: കേരളത്തില്‍ ജനിച്ചതുകൊണ്ടാണ് മോഹന്‍ലാലിന് ഓസ്‌കാര്‍ കിട്ടാത്തത് എന്ന്, അതിന് ലാലേട്ടന്‍ നല്‍കിയ മറുപടിഎസ്തര് അനിലിന്റെ പോസ്റ്റ്
2010 ല്‍ ബാലതാരമായിട്ടാണ് ഞാന്‍ അഭിനയ ലോകത്തേക്ക് വന്നത്. ചെറിയ വേഷങ്ങളിലൂടെ ഞാന്‍ സിനിമ എന്താണ് എന്ന് പഠിച്ചു. പിന്നീട് 2013 ല്‍ എന്റെ ജീവിതം എന്നന്നേക്കുമായി മാറി, ദൃശ്യം എന്ന സിനിമ സംഭവിച്ചു!
ദൃശ്യം എല്ലാം മാറ്റി മറിച്ചു, എന്നെ ഇന്ത്യയിലൂടനീളമുള്ള പ്രേക്ഷകരിലേക്ക് എത്തിച്ചു, ഞാന്‍ സ്വപ്‌നം പോലും കാണാത്ത പല വാതിലുകളും എനിക്കായി തുറന്നു. ഒരുപക്ഷേ എന്റെ സിനിമ യാത്ര എന്നതിലുപരി, എന്റെ ജീവിതത്തെ തന്നെയാണ് ദൃശ്യം എന്ന സിനിമ സ്വാധീനിച്ചത്.
അങ്ങനെ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യം 3 പുറത്തിറങ്ങാന്‍ പോകുന്നു. ഇപ്പോള്‍ എന്നെ മനസ്സില്‍ നൂറുകൂട്ടം വികാരങ്ങളാണ്. എന്നിരുന്നാലും ഈ നിമിഷം എനിക്ക് തോന്നുന്നത് നന്ദിയാണ്. ദൃശ്യം എന്ന സിനിമയെ നിങ്ങള്‍ ഹൃദയത്തോടു ചേര്‍ത്തുവച്ചു, അതില്‍എനിക്കും ഒരിടം തന്നു. ഒരുപക്ഷേ ഇനിയെന്നും ദൃശ്യത്തിലെ കുട്ടി എന്ന വിശേഷണം തന്നെ.
നാളെ എന്ത് സംഭവിക്കും എന്നെനിക്കറിയില്ല. എന്നാലും ഇത്രയും വര്‍ഷം നിങ്ങള്‍ എനിക്ക് നല്‍കിയ എല്ലാത്തിനും നന്ദി പറയാന്‍ ഈ നിമിഷം ഞാന്‍ ആഗ്രഹിക്കുന്നു. ഇനിയും മനോഹരമായ ഒരുപാട് കാര്യങ്ങള്‍ എന്നെ കാത്തിരിക്കുന്നുണ്ടാവും എന്ന പ്രതീക്ഷയോടെ എസ്തര്‍






English (US) ·