നിക്ഷേപ സാധ്യത കൂടുന്നു: കരുത്തോടെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് മേഖല

7 months ago 7

രോഗ്യമാണ് സമ്പത്ത് -കേട്ടുപഴകിയ വാചകമാണെങ്കിലും മധ്യവയസ്സിലെത്തുമ്പോഴാണ് അവഗണിക്കേണ്ടതല്ല ഇതെന്ന് ബോധ്യമാകുക. പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, ജീവിതശൈലി എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങള്‍ കനത്ത ബാധ്യതയാകും വരുത്തുക. ചികിത്സാ ചെലവുകളാകട്ടെ കൂടുകയുംചെയ്യുന്നു. ഈ അസുഖങ്ങള്‍ മെഡിക്ലെയിം പ്രീമിയം വര്‍ധിക്കാനുമിടയാക്കുന്നതിനാല്‍ സാമ്പത്തിക ആസൂത്രണത്തെതന്നെ ബാധിച്ചേക്കാം. അതിനെ മറികടക്കാന്‍ ആരോഗ്യ സംരക്ഷണ ചെലവുകളെ നിക്ഷേപ സാധ്യതയാക്കാം.

ഒരാളുടെ നഷ്ടം മറ്റൊരാളുടെ നേട്ടം-എന്ന് പറയുന്നതുപോലെ രോഗം സാമ്പത്തികമായി തിരിച്ചടിയാകുമ്പോള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് മേഖലയില്‍(സെക്ടര്‍ അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ വഴി)നിക്ഷേപിച്ച് അതേ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നേട്ടമുണ്ടാക്കാം. ആരോഗ്യ ചെലവുകളിലെ വിലക്കയറ്റത്തിനെതിരെയുള്ള പ്രതിരോധമെന്ന നിലയില്‍(ഇന്ത്യയില്‍ മൊത്തം പണപ്പെരുപ്പത്തിന്റെ ഇരട്ടിയിലേറെയാണ് ആരോഗ്യമേഖലിയിലെ വിലക്കയറ്റം) ഹെല്‍ത്ത്‌കെയര്‍ മേഖലയെ നിക്ഷേപ പോര്‍ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്താം.

മൂന്ന് പ്രധാന കാരണങ്ങള്‍ ഇവയാണ്:

1. നേട്ടമാക്കാം ആയൂര്‍ദൈര്‍ഘ്യം
ഇന്ത്യയിലെ ആയുര്‍ദൈര്‍ഘ്യം മൂന്നിരട്ടിയിലധികം വര്‍ധിച്ചു. 2050 ആകുമ്പോഴേക്കും ജനസംഖ്യയുടെ 21ശതമാനവും 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരായിരിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഈ പ്രായക്കാരിലെ വര്‍ധന ആരോഗ്യ സംരക്ഷണ മേഖലകള്‍ക്ക് ഗുണകരമാകും. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഡയഗ്നോസ്റ്റിക്സ്, ഹോം കെയര്‍, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ ദീര്‍ഘകാല ബിസിനസ് അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക.

2. ഒഴിച്ചുകൂടാനവാത്ത ആരോഗ്യ സംരക്ഷണം
ശൈശവം മുതല്‍ വാര്‍ധക്യം വരെ ആരോഗ്യ സംരക്ഷണ ചെലവുകള്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ്. സ്വഭാവവും വലുപ്പവും മാത്രം മാറുന്നു. ഹൃദ്രോഗ, പ്രമേഹ കേസുകളില്‍ 34 ശതമാനവും ക്യാന്‍സര്‍ സാധ്യതയില്‍ 41 ശതമാനവും വര്‍ധനവുമുണ്ടാകുമെന്നാണ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പിന്റെ പണനത്തില്‍ പറയുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ വെല്‍നസ്, ഫിറ്റ്നസ് മേഖലകളില്‍ കൂടുതല്‍ ചെലവഴിക്കുന്നവരാണെന്നാണ് 2024-ലെ മക്കിന്‍സി പഠനം കണ്ടെത്തിയത്. പ്രതിരോധ ചികിത്സയിലേക്കും ജീവിതശൈലി മാനേജ്മെന്റിലേക്കുമുള്ള മാറ്റം ഇത് സൂചിപ്പിക്കുന്നു.

3. നിക്ഷേപ സാധ്യത
ഫാര്‍മ, ആശുപത്രി എന്നീ പരമ്പരാഗത മേഖലകള്‍ക്കപ്പുറം ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് മേഖല വിശാലമായിക്കഴിഞ്ഞു. ക്ലിനിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍സ് (CROs), കോണ്‍ട്രാക്ട് ഡെവലപ്‌മെന്റ് & മാനുഫാക്ചറിംഗ് ഓര്‍ഗനൈസേഷന്‍സ് (CDMOs), മെഡ്‌ടെക്, ഡയഗ്നോസ്റ്റിക്സ്, ഇന്‍ഷുറന്‍സ്, ന്യൂട്രാസ്യൂട്ടിക്കല്‍സ്, ഫിറ്റ്നസ് ബ്രാന്‍ഡുകള്‍ എന്നിവയും ഈ മേഖലയില്‍ ഉള്‍പ്പെടുന്നു. 200 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യമുള്ള 100-ലധികം വലിയ, ഇടത്തരം, ചെറുകിട കമ്പനികള്‍ നിക്ഷേപത്തിനായി വിപുലവും വൈവിധ്യപൂര്‍ണ്ണവുമായ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയുടെ ആഗോള വിഹിതം

  • ആഫ്രിക്കയുടെ ജെനറിക് മരുന്ന് ആവശ്യകതയുടെ 50%.
  • യുഎസിലെ ജെനറിക് മരുന്നുകളുടെ 40%
  • യുകെയുടെ മരുന്ന് ആവശ്യകതയുടെ 25%

കുറഞ്ഞ ഗവേഷണ-വികസന (R&D) ചെലവുകളും (യുഎസിന്റെ നാലിലൊന്ന്) നിര്‍മ്മാണ ചെലവുകളും (യുഎസിന്റെ പകുതിയില്‍ താഴെ) ആണ് ഇതിന് കാരണം. ആഗോള മത്സരക്ഷമത ഉറപ്പാക്കാനും ഇതിലൂടെ കഴിയുന്നു.

പ്രകടനത്തില്‍ മുന്നില്‍
ബിഎസ്ഇ ഹെല്‍ത്ത്‌കെയര്‍ ടോട്ടല്‍ റിട്ടേണ്‍ സൂചിക 1, 3, 7, 15 വര്‍ഷ കാലയളവുകളില്‍ ബിഎസ്ഇ 500 ടോട്ടല്‍ റിട്ടേണ്‍ സൂചികയെ മറികടന്നിട്ടുള്ളതായി കാണാം. 14 വര്‍ഷത്തിനിടെ ബിഎസ്ഇ ഹെല്‍ത്ത്‌കെയര്‍ സൂചികയിലെ മേഖലകളിലെ നേട്ടം ബിഎസ്ഇ 500 വരുമാനത്തെ മറികടന്നതിനാലാണിത്. ഇടക്കാല-ദീര്‍ഘകാല ലക്ഷ്യത്തോടെ ഈ മേഖലയിലെ സെക്ടര്‍ ഫണ്ടില്‍ അനുബന്ധ നിക്ഷേപം നടത്തുന്നത് ഗുണകരമാകും.

ചികിത്സാ ചെലവുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് മേഖലയെ പ്രതിരോധമായി മാത്രമല്ല മികച്ച നിക്ഷേപ സാധ്യതയായും കാണാം. ഈ മേഖലകള്‍ ഉള്‍പ്പെടുത്തി പോര്‍ട്ഫോളിയോ വകസിപ്പിക്കുന്നതിലൂടെ സമ്പത്ത് സംരക്ഷിക്കുക മാത്രമല്ല, വളര്‍ത്തുകകൂടിയാണ് ചെയ്യുന്നത്.

Content Highlights: Health & Wellness: A Rising Investment Opportunity successful India's Booming Sector

ABOUT THE AUTHOR

സഞ്ജയ് ചൗള

ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ടിലെ ഇക്വിറ്റി വിഭാഗം സിഐഒയാണ് ലേഖകന്‍. 

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article