നിക്ഷേപകര്‍ക്ക് നാലിരട്ടിയിലേറെ നേട്ടം നല്‍കി ബറോഡ ബിഎന്‍പി പാരിബാസ് ഗില്‍റ്റ് ഫണ്ട് 

8 months ago 8

05 May 2025, 03:21 PM IST

mutual fund

Photo: Gettyimages

മുംബൈ: നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കിക്കൊണ്ട് ബറോഡ ബിഎന്‍പി പാരിബാസ് ഗില്‍റ്റ് ഫണ്ട് 23 വര്‍ഷം പിന്നിടുന്നു. തുടക്കത്തില്‍ ഫണ്ടില്‍ 10,000 രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ നിലവില്‍ അതിന്റെ മൂല്യം 41,919 രൂപയാകുമായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 31ലെ കണക്കുപ്രകാരമാണിത്.

ഒരു വര്‍ഷത്തിനിടെ മാത്രം 9.61 ശതമാനം റിട്ടേണ്‍ ഫണ്ട് നല്‍കി. സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപം നടത്തുന്നതിനാല്‍ കുറഞ്ഞ റിസ്‌കില്‍ മികച്ച മൂലധന വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച നിക്ഷേപ സാധ്യതയാണ് ഫണ്ട് നല്‍കുന്നത്. ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ഇതിനകം 1,500 കോടി പിന്നിടുകയും ചെയ്തു.

ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ടിന്റെ സീനിയര്‍ ഫണ്ട് മാനേജര്‍ ഗുര്‍വിന്ദര്‍ സിംഗ് വാസന്‍ (സിഎഫ്എ), ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ - ഫിക്സഡ് ഇന്‍കം പ്രശാന്ത് പിംപിള്‍ എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. 10-വര്‍ഷ സര്‍ക്കാര്‍ സെക്യൂരിറ്റിയുടെ കാലയളവിനോട് അടുത്തുള്ള പോര്‍ട്‌ഫോളിയോയാണ് ഫണ്ട് നിലനിര്‍ത്തിവരുന്നത്.

ഡിഫോള്‍ട്ട് റിസ്‌ക് ഇല്ല എന്നതാണ് ഫണ്ടിന്റെ പ്രത്യേകത. കാരണം സര്‍ക്കാര്‍ കടപ്പത്രങ്ങളാണ് നിക്ഷേപത്തില്‍ ഭൂരിഭാഗവും. സ്ഥിരവും സുരക്ഷിതവുമായ വരുമാനം ഉറപ്പാക്കാന്‍ അതിലൂടെ കഴിയുന്നു. റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറയ്ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ഫണ്ടിലൂടെ കഴിയും.

Content Highlights: Baroda BNP Paribas Gilt Fund Marks 23 Years; AUM Surpasses ₹1,500 Cr with 4X Investor Growth

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article