നിന്നെ ചിരിപ്പിക്കാന്‍ വലിയ പ്രയാസമാണ് എന്ന് അരവിന്ദ് പറയുന്നത് കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ഇല്ലല്ലോ, അതിലൊരു കഷ്ടവും ഇല്ല.. നിങ്ങള്‍ എന്നെ നന്നായി ചിരിപ്പിക്കുന്നുണ്ട് എന്ന് സാറ പറയുന്നു. നിങ്ങള്‍ രണ്ട് പേരും ക്യൂട്ട് കപ്പിളാണ്, എന്തൊരു ഭംഗിയാണ് രണ്ട് പേരും എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.
Also Read: വെറും മുപ്പതിനായിരത്തില്‍ തുടങ്ങി, ഇന്ന് 50 കോടി വരുമാനം; സിനിമയില്‍ തോറ്റ ശ്രുതികയുടെ വിജയ രഹസ്യം
അന്‍പതാം വയസ്സിലേക്ക് കടക്കുമ്പോഴാണ് അരവിന്ദ് വിവാഹ ജീവിതത്തിലേക്ക് കടന്നിരിയ്ക്കുന്നത്. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ലിവിങ് റിലേഷന്‍ഷിപ്പിന് ശേഷമാണ് വിവാഹത്തിലേക്ക് കടന്നത്. മലേഷ്യയയിലെ ക്വാലാലംപൂരില്‍ വച്ച് നടന്ന വിവാഹത്തില്‍ സിനിമ രംഗത്തുള്ള അരവിന്ദിന്റെ അടുത്ത സുഹൃത്തുക്കളൊക്കെ പങ്കെടുത്തു. വെങ്കട് പ്രഭു, വൈഭവ് തുടങ്ങിയവരുമായുള്ള അരവിന്ദിന്റെ സൗഹൃദം വീഡിയോയില്‍ കാണാം.
വിവാഹത്തിന് ശേഷം ഒരു ഗ്രാന്റ് റിസപ്ഷനും മലേഷ്യയില്‍ വച്ച് നടന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായി നടന്ന വിവാഹ ചടങ്ങിലും, ഗ്രാന്റ് റിസപ്ഷനിലും പങ്കെടുത്തത്.
Also Read: വിവാഹ മോചനത്തിന് ശേഷം വന്ന ഈ മാറ്റത്തിന് ആരാണ് കാരണം? മറുപടി നല്‍കി പ്രീതി പ്രേം
പഞ്ചാബിക്കാരനാണ് അരവിന്ദ്. ജനിച്ചത് ഡല്‍ഹിയിലാണ്. എന്നാല്‍ അരവിന്ദിന് ചെറിയ പ്രായമുള്ളപ്പോഴേ കുടുംബം ചെന്നൈയിലേക്ക് മാറിയിരുന്നു. അമ്മ സിനിമയിലെ ഡാന്‍സര്‍ ആയിരുന്നു. അതിലൂടെയാമ് അരവിന്ദും സിനിമയിലേക്ക് വന്നത്. ഡാന്‍സറായി കരിയര്‍ ആരംഭിച്ച്, പിന്നീട് കൊറിയോഗ്രാഫറായി. നന്ദനം എന്ന സിനിമയിലെ വേഷമാണ് അരവിന്ദിനെ ഒരു നടന്‍ എന്ന നിലയിലുള്ള ഐഡന്‍റിറ്റി ഉണ്ടാക്കി കൊടുത്തത്.



English (US) ·