നിനക്ക് റിഗ്രറ്റ്സേ ഇല്ലേ എന്ന് പ്രസന്ന ചോദിക്കും; ചിന്തിക്കാറേയില്ല, കൈവിട്ട അവസരങ്ങളെ കുറിച്ച് സ്‌നേഹ

1 week ago 3

Authored by: അശ്വിനി പി|Samayam Malayalam25 May 2026, 4:51 p.m. IST

തനിക്ക് വരേണ്ടത് തനിക്ക് തന്നെ വരും എന്ന വിശ്വാസമാണ് സ്‌നേഹയ്ക്ക്. അവസരങ്ങള്‍ നഷ്ടപ്പെടുന്നതില്‍ ഒരിക്കലും നിരാശ തോന്നിയിട്ടില്ല എന്ന് സ്‌നേഹ പറയുന്നു

sneha gangaസ്നേഹ
മലയാളത്തിലാണെങ്കിലും, തമിഴില്‍ ആണെങ്കിലും സ്‌നേഹ പ്രസന്ന ചെയ്ത വേഷങ്ങള്‍ എല്ലാം അയല്‍പ്പക്കത്തെ പെണ്‍കുട്ടി- എന്ന ഇമേജുള്ളതാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകരുമായി പെട്ടന്ന് കണക്ട് ചെയ്യുകയും ഇഷ്ടം നേടിയെടുക്കുകയും ചെയ്തു. രണ്ടാം വരവില്‍ വില്ലത്തി റോളുകള്‍ അടക്കം സ്‌നേഹ ചെയ്തു കഴിഞ്ഞു. ഇപ്പോഴും വിജയ് യുടെ നായികയായടക്കം സജീവമായ സ്‌നേഹ തന്നില്‍ നിന്ന് കൈവിട്ടു പോയ വേഷത്തെ കുറിച്ച് പറയുന്നു.

തമിഴ് സിനിമയില്‍ ഏറ്റവും അധികം ചര്‍ച്ചയായ സിനിമകളില്‍ ഒന്നായിരുന്നു ചന്ദ്രമുഖി. മണിച്ചിത്രത്താഴ് എന്ന മലയാളത്തിലെ എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ ശോഭന ചെയ്ത ഗംഗ എന്ന വേഷം ജ്യോതികയാണ് ചെയ്തത്. ചിത്രത്തിലെ അഭിനയത്തിന് ജ്യോതികയ്ക്ക് ഏറെ പ്രശംസകളും അംഗീകാരവും കിട്ടിയിട്ടുണ്ട്. എന്നാല്‍ ഈ വേഷത്തിന് വേണ്ടി തന്നെ സമീപിച്ചിരുന്നതായി സ്‌നേഹ വെളിപ്പെടുത്തുന്നു.

Also Read: വിവാഹം പേടിയായിരുന്നു, രണ്ട് വര്‍ഷമായി കാഴ്ചപ്പാട് മാറി; വിവാഹം മാത്രമല്ല സന്തോഷം എന്ന് ആന്‍ഡ്രിയ

സിമ്രന്‍ ആയിരുന്നു ഗംഗയായുള്ള ആദ്യത്തെ ഓപ്ഷന്‍. എന്നാല്‍ സിമ്രന്‍ ഗര്‍ഭിണിയാണ് എന്ന കാരണത്താലാണ് മറ്റ് നടിമാരിലേക്ക് അവസരം പോയത്. അങ്ങനെയാണ് സ്‌നേഹയിലേക്ക് എത്തിയത്. പക്ഷേ തനിക്കത് ചെയ്യാന്‍ സാധിച്ചില്ല, എന്നാല്‍ ചെയ്യാത്തതില്‍ കുറ്റബോധവുമില്ല എന്ന് സ്‌നേഹ പറയുന്നു.

ജ്യോതിക വളരെ ഗംഭീരമായി ആ റോള്‍ ചെയ്തിട്ടുണ്ട്, ഞാന്‍ ചെയ്തിരുന്നുവെങ്കില്‍ മറ്റൊരു തരത്തില്‍ ആയേനെ. പക്ഷേ ഒരിക്കലും ഒറു റോള്‍ മിസ്സ് ആയി കഴിഞ്ഞാല്‍ അയ്യോ അത് കിട്ടിയില്ലല്ലോ എന്നോര്‍ത്ത് ഞാനൊരിക്കലും നിരാശപ്പെടാറില്ല. അതുകൊണ്ടു തന്നെ പ്രസന്ന എപ്പോഴും ചോദിക്കും, അതെന്താണ് നിനക്ക് നഷ്ടബോധം തോന്നാത്തത് എന്ന്.


ഏതെങ്കിലും ഒരു പ്രോഗ്രാം കൈക്കുള്ളില്‍ വന്നത് പോലെ തോന്നും, പക്ഷേ അവസാന നിമിഷം എന്തെങ്കിലും കാരണത്താല്‍ അത് കാന്‍സലാവാം. ഒരു സിനിമ എനിക്ക് കിട്ടിയത് പോലെയാവും, ഞാന്‍ അതിന് തയ്യാറാവും, പക്ഷേ അത് കാന്‍സലായിപ്പോവും. അത് സ്വാഭാവികമാണ്. അതിനെ കുറിച്ച് ഞാന്‍ ആലോചിക്കാറേയില്ല. ഇല്ല എന്ന് പറഞ്ഞാല്‍, ഹോ ഇല്ലേ, ഓകെ സര്‍, താങ്ക്യു എന്ന് പറഞ്ഞിട്ട് അടുത്ത ജോലിക്ക് പോകും. അത്തരത്തില്‍ എനിക്ക് ഒറിക്കലും നിരാശ തോന്നിയിട്ടേയില്ല- സ്‌നേഹ പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article