Authored by: അശ്വിനി പി|Samayam Malayalam•16 Apr 2026, 1:19 p.m. IST
കല്യാണം കഴിഞ്ഞ് പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും മകന്‍ പിറന്നത്. അവനെ ഞങ്ങളുടെ ജീവിതത്തിലേക്ക് തന്നതിന് ദൈവത്തോട് നന്ദി പറയാത്ത ഒരു ദിവസം പോലുമില്ല എന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.
കുഞ്ചാക്കോ ബോബനും മകനുംഎന്റെ കുഞ്ഞു ചാംപ്യന് ഏഴാം ജന്മദിനാശംസകള്‍. സാധ്യമായ എല്ലാ വഴികളിലൂടെയും ഈ ലോകം നിനക്ക് നല്ലത് മാത്രം നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയും ആഗ്രഹവും മാത്രം. നിന്നെ ഞങ്ങളുടെ ജീവിതത്തിലേക്ക് തന്നതിന് ദൈവത്തോട് നന്ദി പറയാത്ത ഒരു ദിവസം പോലും കടന്നു പോകുന്നില്ല. ഞങ്ങളുടെ ജീവിതം അര്‍ത്ഥവത്താക്കിയതിന്, ഞങ്ങളുടെ ജീവിതം സ്വര്‍ഗതുല്യമാക്കിയതിന്.. കെട്ടിപ്പിടിച്ചിമ്മ ഇസു ബേബി- എന്നാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്.
Also Read: ഹോ മീനാക്ഷി ദിലീപ് തന്നെയായിരുന്നോ, ആദ്യം കണ്ടപ്പോള്‍ മനസ്സിലായില്ല! വിഷു വൈബില്‍ താരപുത്രിയുംകുഞ്ഞു ഇസഹാക്കിന്റെ ഓരോ വിശേഷങ്ങളിലും പല അഭിമുഖങ്ങളിലും കുഞ്ചാക്കോ ബോബന്‍ പങ്കുവയ്ക്കാറുണ്ട്. ഏറ്റവുമൊടുവില്‍ ചാക്കോച്ചന്റേതായി പുറത്തിറങ്ങിയത് ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന സിനിമയാണ്. ചിത്രത്തിന്റെ പ്രമോഷനിടെ മകനെ കുറിച്ച് ചാക്കോച്ചന്‍ സംസാരിക്കുന്നുണ്ട്. ഇപ്പോള്‍ ആള്‍ക്ക് ഏഴ് വയസ്സായി, ഒന്നാം ക്ലാസ് കഴിഞ്ഞു രണ്ടാം ക്ലാസിലേക്ക് പോകുകയാണ്.
അച്ഛന്റെ മേക്കോവറിനെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ വലിയ ഇഷ്ടമൊക്കെയാണ് ഇസഹാക്കിന്. അച്ഛന്‍ തന്നെയാണ് ഇഷ്ടപ്പെട്ട നടനും. പക്ഷേ ഇടയ്ക്ക് മറ്റു പലരും മാറി മാറി വരാറുണ്ടത്രെ. ഒരിടയ്ക്ക് ആവേശത്തിലെ അമ്പാന്റെ വലിയ ഫാന്‍ ആയിരുന്നു, ഒരു വലിയ കട്ടൗട്ട് ഒക്കെ വീട്ടില്‍ വച്ചിരുന്നു. പക്ഷേ ഇപ്പോള്‍ കറങ്ങി തിരിഞ്ഞ് താന്‍ തന്നെയാണ് ഇഷ്ട നടന്‍. അഞ്ചാം പാതിര മുതല്‍ തന്റെ എല്ലാ സിനിമകളും ഇസഹാക്ക് കാണാറുണ്ട്. പക്ഷേ താന്‍ രക്തത്തില്‍ നില്‍ക്കുന്നതൊക്കെയായ സിനിമകളും സീനും കുറച്ച് വിഷമമുണ്ടാക്കുന്നതാണ് എന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.
Also Read: കണിക്കൊന്ന പൂത്തുലഞ്ഞതുപോലെ ജ്യോതിക; ഇവിടെ വെസ്‌റ്റേണ്‍ മാത്രമല്ല, നാടന്‍ വേഷങ്ങളും പോകും!
മകന്റെ ഓരോ ജന്മദിനവും വ്യത്യസ്തമായ ആശയത്തില്‍ വേറിട്ട രീതിയില്‍ ആഘോഷിക്കുന്ന ആളാണ് കുഞ്ചാക്കോ ബോബനും പ്രിയയും. പ്രിയ തന്നെയാണ് അതിന് മുന്‍കൈ എടുക്കുന്നത്. ഇത്തവണ എന്തായിരിക്കും സ്‌പെഷ്യാലിറ്റി എന്നാണ് ആരാധകര്‍ നോക്കിയിരിക്കുന്നത്.






English (US) ·