നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 5.50 ശതമാനംതന്നെ

5 months ago 6

06 August 2025, 10:06 AM IST

Sanjay Malhotra RBI

RBI Governor Sanjay Malhotra. Photo: ANI

ത്തവണ നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐ. റിപ്പോ നിരക്കില്‍ കഴിഞ്ഞ തവണ അര ശതമാനം കുറവ് വരുത്തിയ സാഹചര്യത്തിലാണ് ഇത്തവണ അതേപടി നിലനിര്‍ത്താന്‍ എംപിസി യോഗം തീരുമാനിച്ചത്.

പണപ്പെരുപ്പം കുറയുന്ന സാഹചര്യമാണ് വിപണിയിലുള്ളത്. അതേസമയം, യുഎസ് ഇന്ത്യക്കുമേല്‍ കൂടുതല്‍ തീരുവ ചുമത്തിയത് കയറ്റുമതിയെ ബാധിച്ചേക്കാമെന്ന ആശങ്കനിലനില്‍ക്കുന്നുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആഗോളതലത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വളര്‍ച്ചയെ ബാധിച്ചേക്കാമെന്ന ആശങ്കയുമുണ്ട്.

ഹ്രസ്വകാല, ദീര്‍ഘകാല പണപ്പെരുപ്പം ആര്‍ബിഐയുടെ ക്ഷമതാ പരിധിക്കുള്ളിലാണ്. ഭക്ഷ്യ പണപ്പെരുപ്പും കുറയുന്ന സാഹചര്യമണുള്ളത്. സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കാന്‍ കേന്ദ്ര ബാങ്കിന് ഇത് കൂടുതല്‍ അവസരം നല്‍കുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.

രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ശുഭകരമാണെന്ന് അദ്ദേഹം വിലയിരുത്തി. മികച്ച മണ്‍സൂണ്‍ ലഭ്യത അനുകൂല സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഉത്സവകാലം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിക്ക് ശേഷം റിപ്പോ നിരക്കില്‍ ഇതുവരെ ഒരു ശതമാനം കുറവ് വരുത്തി. അതിന്റെ പ്രതിഫലനമായി ബാങ്കുകള്‍ വായ്പാ-നിക്ഷേപ പലിശയും കുറച്ചു.

പ്രധാന വിലയിരുത്തലുകള്‍:

  • നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി അനുമാനം 6.5 ശതമാനത്തില്‍ നിലനിര്‍ത്തി.
  • ഗ്രാമീണ ഉപഭോഗം മെച്ചപ്പെട്ടു.
  • പണപ്പെരുപ്പം നാല് ശതമാനത്തില്‍ സ്ഥിരതയാര്‍ജിച്ചു.
  • നടപ്പ് സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ അനുമാനം 3.1 ശതമാനം.

2025-26 സാമ്പത്തിക വര്‍ഷത്തെ ജിഡിപി അനുമാനം പാദ വാര്‍ഷിക അടിസ്ഥാനത്തില്‍:

Q1FY26: 6.5%

Q2FY26: 6.7%

Q3FY26: 6.6%

Q4FY26: 6.3%

Q1FY27: 6.6%

Updating ...

Content Highlights: Reserve Bank of India Maintains 5.50% Repo Rate: MPC Decision and Economic Outlook

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article