നിസ്സാരം! 57 റൺസിന് ജപ്പാൻ ഓൾഔട്ട്, അഞ്ച് ഓവറിൽ കളി ജയിച്ച് ഇന്ത്യ; സെമിയിൽ എതിരാളികൾ ബംഗ്ലദേശ്

2 months ago 7

ഓൺലൈൻ ഡെസ്‌ക്

Published: September 18, 2026 12:41 PM IST Updated: September 18, 2026 12:54 PM IST

1 minute Read

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ ജപ്പാനെ തോൽപ്പിച്ച ശേഷം ഇന്ത്യൻ താരങ്ങളായ ഷെഫാലി വർമയും റിച്ച ഘോഷും ഗ്രൗണ്ടിൽനിന്നു മടങ്ങുന്നു. (Facebook/IndianCricketTeam/)
ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ ജപ്പാനെ തോൽപ്പിച്ച ശേഷം ഇന്ത്യൻ താരങ്ങളായ ഷെഫാലി വർമയും റിച്ച ഘോഷും ഗ്രൗണ്ടിൽനിന്നു മടങ്ങുന്നു. (Facebook/IndianCricketTeam/)

നഗോയ ∙ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല; ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് നിലവിലെ ചാംപ്യൻമാരായ ഇന്ത്യ സെമിഫൈനലിൽ കടന്നു. ജപ്പാൻ ഉയർത്തിയ 58 റൺസ് വിജയലക്ഷ്യം വെറും 5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. സെമിഫൈനലിൽ ബംഗ്ലദേശാണ് ഇന്ത്യയുടെ എതിരാളികൾ.

What you should work next

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ, ജപ്പാനെ 19.5 ഓവറിൽ 57 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു. ഓപ്പണർമാരായ അയാക കാറ്റോ സ്റ്റാഫോർഡ് (47 പന്തിൽ 25), ഹരുണ ഇവാസാക്കി (22 പന്തിൽ 10) എന്നിവർ മാത്രമാണ് ജപ്പാൻ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കായി ശ്രീചരണി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷെഫാലി വർമ രണ്ടും ദീപ്തി ശർമ, ശ്രേയങ്ക പാട്ടീൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. എന്നാൽ 20–ാം ഓവർ വരെയും പിടിച്ചുനിൽക്കാൻ ജപ്പാനു സാധിച്ചു.

മറുപടി ബാറ്റിങ്ങിൽ, ഓപ്പണർ ഷെഫാലി വർമ 15 പന്തിൽ 40 റൺസെടുത്ത് ഇന്ത്യയെ അതിവേഗം വിജയത്തിലെത്തിച്ചു. ഗുണാലൻ കമാലിനി (0), ഭാരതി ഫുൽമാലി (7 പന്തിൽ 6) എന്നിവർ പുറത്തായെങ്കിലും റിച്ച ഘോഷിനെ (6 പന്തിൽ 12*) കൂട്ടുപിടിച്ച് ഷെഫാലി ഇന്ത്യൻ ജയം ഉറപ്പാക്കി. 8 ടീമുകൾ പങ്കെടുക്കുന്ന ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്ല. നേരിട്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങളാണ് നടക്കുക.

ഇന്നലെ ബംഗ്ലദേശും പാക്കിസ്ഥാനും സെമി ഫൈനലിൽ കടന്നിരുന്നു. മഴ വില്ലനായതോടെ ടോസ് പോലും ഇടാതെ മുടങ്ങിയ ബംഗ്ലദേശ് – ചൈന ക്വാർട്ടർ ഫൈനലിൽ, ഐസിസി ടീം റാങ്കിന്റെ അടിസ്ഥാനത്തിലാണ് ബംഗ്ലദേശ് സെമി ഉറപ്പിച്ചത്. അതേസമയം താ‌യ്‌ലൻഡിനെ 3 വിക്കറ്റിന് തോൽപിച്ചാണ് പാക്കിസ്ഥാൻ സെമിയിൽ കടന്നത്. മഴമൂലം 11 ഓവറായി ചുരുക്കിയ മത്സരത്തിൽ തായ്‌ലൻഡ് 11 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 91 റൺസെടുത്തു. പാക്കിസ്ഥാൻ 2 ബോൾ അവശേഷിക്കെ വിജയം സ്വന്തമാക്കി. 22നാണു വനിതാ വിഭാഗം ഫൈനൽ.

പുരുഷ വിഭാഗം ഗ്രൂപ്പ് മത്സരങ്ങൾ 24ന് ആരംഭിക്കുമെങ്കിലും ഇന്ത്യയുടെ ക്വാർട്ടർ മത്സരം 28നാണ്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, അഭിഷേക് ശർമ തുടങ്ങിയവർക്കൊപ്പം യുവതാരം വൈഭവ് സൂര്യവംശിയുമുണ്ട്. വി.വി.എസ്.ലക്ഷ്മൺ ആണ് ടീമിന്റെ പരിശീലകൻ. ഒക്ടോബർ 3നാണു പുരുഷ വിഭാഗം ഫൈനൽ.

English Summary:

India secured a ascendant triumph implicit hosts Japan by 8 wickets successful the Asian Games women's cricket quarter-finals, advancing to the semi-finals wherever they volition look Bangladesh. They chased down Japan's people of 58 runs with easiness successful conscionable 5 overs, showcasing awesome batting performance.

Read Entire Article