ഇന്ത്യയിലെ ആദ്യത്തെ നാച്വറല്‍ ഫിസിക് മോഡല്‍ ആണ്. എന്ന് പറഞ്ഞാല്‍ മരുന്നുകളോ, കുത്തിവെപ്പുകളോ ഒന്നുമില്ലാതെ, തികച്ചും സ്വാഭാവികമായ രീതിയില്‍ ശരീര സൗന്ദര്യം വളര്‍ത്തിയെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഫിറ്റ്‌നസ്സ് ചാമ്പ്യന്‍. നല്ലൊരു ഡാന്‍സര്‍ കൂടെയാണ് ലിബിന്‍ മാത്യു.
അതിനൊപ്പം ഹൈ പെര്‍ഫോമന്‍സ് ലൈഫ്‌സ്റ്റൈല്‍ കോച്ചാണ്. സാധാരണ ജിം ട്രെയിനര്‍മാരില്‍ നിന്നോ കൗണ്‍സിലര്‍മാരില്‍ നിന്നോ വ്യത്യസ്തമായി, ഒരാളുടെ ശാരീരിക ആരോഗ്യം മാത്രമല്ല, മാനസിക ഉന്മേഷം, ഭക്ഷണക്രമം, ഉറക്കം, ജോലിയിലെ ഏകാഗ്രത, സമയം കൈകാര്യം ചെയ്യല്‍ എന്നിവയെല്ലാം ശാസ്ത്രീയമായി ക്രമീകരിച്ച് അവരെ ലക്ഷ്യത്തിലെത്തിക്കാന്‍ സഹായിക്കുന്ന വിദഗ്ദ്ധനാണ് ഇദ്ദേഹം. അതൊക്കെ കൊണ്ടാവാം റിമി ടോമി പറഞ്ഞത് പോലെ, ലിബിന്റെ സാന്നിധ്യത്തില്‍ ഗായികയ്ക്ക് പോസിറ്റീവ് അനുഭവപ്പെടുന്നത്.
ലിബിന്റെ അടുത്ത് എനിക്ക് എനിക്ക് ഇപ്പോള്‍ സന്തോഷവും സമാധാനവും അനുഭവപ്പെടുന്നുണ്ട്, എന്തും തുറന്ന് പറയാനും, പങ്കുവയ്ക്കാനും കഴിയുന്നുണ്ട്. ലിബിന്‍ അടുത്തുള്ളപ്പോള്‍ എനിക്ക് പോസിറ്റീവ് അനുഭവപ്പെടുന്നു, ഒരു ധൈര്യം തോന്നുന്നു എന്നൊക്കെയാണ് റിമി ടോമി പറഞ്ഞിട്ടുള്ളത്. നന്നായി അങ്ങ് ജീവിച്ചു കാണിക്കാം എന്ന് എല്ലാവരെയും വെല്ലുവിളിക്കുകയൊന്നുമല്ല, പക്ഷേ ഒറു പ്രതൂക്ഷയോടെയാണ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നത് എന്നും ഗായിക പറഞ്ഞിട്ടുണ്ട്.
കല്യാണം ഈ മാസം (നവംബര്‍) തന്നെ ഉണ്ട് എന്നാണ് റിമി ടോമി പറഞ്ഞിട്ടുള്ളത്. ഡേറ്റ് പുറത്തുവിട്ടിട്ടില്ല. മറ്റ് ഗോസിപ്പുകളും അഭ്യൂഹങ്ങളും വരുന്നതിന് മുന്‍പ്, തനിക്ക് തന്നെ ആളെ പരിചയപ്പെടുത്തണം എന്നുള്ളതുകൊണ്ടാണ് ഇപ്പോള്‍ പരിചയപ്പെടുത്തുന്നത് എന്നും റിമി പറഞ്ഞിരുന്നു. ഫോണിലൂടെയാണ് റിമിയും ലിബിനും പരിചയപ്പെട്ടതും പ്രണയത്തിലായതും, മാര്‍ച്ച് മാസം പരസ്പരം കണ്ട് മുട്ടി. അപ്പോള്‍ മുതല്‍ പിന്നെ വിവാഹ കാര്യങ്ങളിലേക്ക് കടന്നിരുന്നു. ഒന്‍പത് മാസത്തെ പ്ലാനിങിനൊടുവിലാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തുന്നത്.




English (US) ·