നീ ഇല്ലാതെ ഞാന്‍ എങ്ങനെ ഉറങ്ങും, മരിച്ചാലും നിന്നെ ഫോളോ ചെയ്ത് ഞാന്‍ വരും; കേട്ടു നിന്നവരെയും കരയിപ്പിച്ച ജ്യോതികയുടെ വാക്കുകള്‍

1 month ago 5
തമിഴ് സിനിമ ഇന്റസ്ട്രിയ്ക്ക് എന്നല്ല, മൊത്തം റൊമാന്റിക് കപ്പിള്‍സിന് തന്നെ മാതൃകയാണ് സൂര്യ - ജ്യോതിക ജോഡികള്‍. ഇരുവരും തങ്ങളുടെ ഇരുപതാം വിവാഹ വാര്‍ഷികത്തിന് ക്രിസ്ത്യന്‍ ആചാര പ്രകാരം മക്കളെയും സുഹൃത്തുക്കളെയും സാക്ഷി നിര്‍ത്തി വിവാഹം ചെയ്ത വീഡിയോകളും ഫോട്ടോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആ ചടങ്ങിന് ഉള്ളില്‍ നടന്ന യതാര്‍ത്ഥ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇരുപത് വര്‍ഷത്തിന് ശേഷം എന്തുകൊണ്ട് ഇങ്ങനെ ഒരു വിവാഹം നടത്തി എന്ന് ജ്യോതിക വീഡിയോയില്‍ പറയുന്നുണ്ട്. ഏതൊരു പെണ്‍കുട്ടികളെയും പോലെ ടീനേജ് പ്രായത്തില്‍ തന്നെ എന്റെ ഉള്ളിലെ ആഗ്രഹമായിരുന്നു, വെള്ള ഗൗണ്‍ ഒക്കെ ധരിച്ച് ക്രിസ്തീയ ആചാര പ്രകാരം വിവാഹം ചെയ്യണം എന്നത്. അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ അറിയില്ല, അങ്ങനെ ഒരു ആഗ്രഹം തോന്നി. ചര്‍ച്ചില്‍ നിങ്ങളങ്ങനെ നില്‍ക്കുന്നതും, മുന്നില്‍ നിങ്ങളുടെ രാജ കുമാരനും.

Samayam Malayalamഅവള്‍ എന്റെ ലോകം, മഹാലക്ഷ്മിയോടുള്ള ഇഷ്ടം എത്രത്തോളമാണെന്ന് പങ്കുവച്ച് മീനാക്ഷി
എന്റെ ഫൗണ്ടേഷന്‍ സ്‌റ്റോണ്‍ എന്നാണ് ജ്യോതികയെ സൂര്യ വിശേഷിപ്പിക്കുന്നത്. നമുക്കൊരു ഫ്രഷ് റീസ്റ്റാര്‍ വേണം എന്ന് തോന്നുമ്പോള്‍ എപ്പോഴും നീയാണ് അതിന് തുടക്കം കുറിക്കുന്നത്. വീണ്ടും വീണ്ടും വീണ്ടും എന്ന് സൂര്യ പറയുന്നു. ഇതൊരു പെര്‍ഫക്ട് വിവാഹത്തിന്റെ വാര്‍ഷികമല്ല, ഇന്‍പെര്‍ഫക്ട് മാര്യേജ് ലൈഫിന്റെ ആഘോഷമാണ്. പരസ്പരം മനസ്സിലാക്കലിന്റെയും അജ്ഡജസ്റ്റ് ചെയ്യുന്നതിന്റെയും വിട്ടുകൊടുക്കുന്നതിന്റെയും ത്യജിക്കുന്നതിന്റെയുമൊക്കെ എന്നാണ് ജ്യോതിക പറയുന്നത്.

എന്റെ കൈ പിടിച്ചതിനും എനിക്ക് എന്റെ ദിയയെയും ദേവിനെയും തന്നതിനും നന്ദി. ഈ കഴിഞ്ഞ 20 വര്‍ഷങ്ങളും നീ എനിക്ക് ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു, പാര്‍ട്ണര്‍ ആയിരുന്നു, എന്റെ ശക്തിയും നീയാണെന്ന് സൂര്യ പറഞ്ഞു. ഇനിയുള്ള 20 വര്‍ഷവും ഞാന്‍ ഒരു പെര്‍ഫക്ട് അമ്മയായിരിക്കും അത് അവര്‍ക്ക് വേണ്ടി പാചകം ചെയ്യുന്നത് കൊണ്ടോ ക്ലീനിങ് ചെയ്യുന്നത് കൊണ്ടോ ഒന്നുമല്ല. അവര്‍ക്ക് മനോഹരമായ പുഞ്ചിരി നല്‍കാന്‍, അവര്‍ക്ക് അവരുടെ അച്ഛനും അമ്മയും ജീവിച്ച പ്രണയ ജീവിതം ജീവിക്കാന്‍ വേണ്ടി. വഴക്കിടുകയും പിന്നീട് അത് പരിഹരിക്കുകയും ചെയ്യുന്ന ഇന്‍പെര്‍ഫക്ട് ആയ ഒരു ഭാര്യയായി ഞാന്‍ ഇനിയും തുടരും എന്ന് എന്റഎ സൂര്യയ്ക്ക് ഞാന്‍ വാക്ക് തരുന്നു എന്ന് ജ്യോതിക പ്രതിജ്ഞ ചെയ്തു


ഞാന്‍ ഇനിയും നിനക്കൊപ്പം യാത്ര ചെയ്യും, ചിരിക്കും ഒരുമിച്ച് വളരും എന്ന് ഞാന്‍ പ്രോമിസ് ചെയ്യുന്നു. സീക്വല്‍ വിവാഹം ഒരിക്കലും ഒറികിനലിനോളം വരില്ല, എന്നാലും ഇത് സാധ്യമാക്കി തന്നതിന് നന്ദി. വളരെ ബോറിങ് ആയ ഭര്‍ത്താവിനെ സഹിക്കുന്നതിനും നന്ദി. തമാശകള്‍ക്കപ്പുറം ഈ ഇരുപത് വര്‍ഷവും എനിക്ക് നിന്നോട് പറയാനുള്ളത്, ഐ ലവ് യു.. ഇനിയുള്ള ഇരുപത് വര്‍ഷത്തേക്കും ഐ ലവ് യു മൈ പൊണ്ടാട്ടീ- സൂര്യ പറഞ്ഞു

എന്റെ അവസാന ശ്വാസം വരെ നിന്നോടൊപ്പം ഞാന്‍ ജീവിക്കുമെന്ന് വാക്ക് തരുന്നു. കാരണം, ലളിതമായി പറഞ്ഞാല്‍ നീ ഇല്ലാതെ എങ്ങനെ ഉറങ്ങും എന്നെനിക്കറിയില്ല. നീ എനിക്ക് മുന്‍പ് എന്നന്നേക്കുമായി ഈ ലോകത്ത് നിന്ന് പോകുകയാണ് എങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ പിന്‍തുടര്‍ന്ന് അങ്ങോട്ട് വരും. അല്ലെങ്കില്‍ നീ സ്വര്‍ഗത്തില്‍ എല്ലാവരെയും ബോര്‍ അടിപ്പിക്കും - എന്ന് ചെറിയ ചിരിയോടെയാണ് ജ്യോതക പറയുന്നത് എങ്കിലും അവിടെ കൂടി നിന്നവരെ എല്ലാം ഇമോഷണലാക്കിയ വാക്കായിരുന്നു അത്.

Read Entire Article