ഇതിന് പിന്നാലെ സിന്ധു കൃഷ്ണ അമ്മയെ നോക്കുന്നില്ല എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് കമന്റുകള്‍ വന്നിരുന്നു. അതിന്റെ ഭാഗമായി അഹാന കൃഷ്ണ ഒരു റിയാക്ഷന്‍ വീഡിയോയും ചെയ്തു. അമ്മൂമ്മയുടെ സ്വഭാവം കൊണ്ടാണ് ഞങ്ങളാരും തിരിഞ്ഞു നോക്കാത്തത് എന്നാണ് അഹാന വീഡിയോയില്‍ പറയുന്നത്. അത് മാത്രവുമല്ല, തന്‍വി എപ്പോഴും ആരെയെങ്കിലും കുറ്റം പറഞ്ഞുകൊണ്ടേയിരിക്കുന്ന പെണ്‍കുട്ടിയാണെന്നും അഹാന ആരോപിക്കുന്നുണ്ട്. പെറ്റ അമ്മയെ കുറിച്ചും, സ്വന്തം ഭര്‍ത്താവിനെ കുറിച്ചും ഒരുപാട് കുറ്റങ്ങള്‍ തന്‍വി തങ്ങളോട് പറഞ്ഞു എന്നായിരുന്നു അഹാന പറഞ്ഞത്.
സിമി എന്നാണ് തന്‍വിയുടെ അമ്മയുടെ പേര്, അഹാന ചിന്നമ്മ എന്നാണ് അവരെ വിളിക്കുന്നത്. ഒരു ദാമ്പത്യം മോശമായി എന്ന് കരുതി ചിന്നമ്മയ്ക്ക് മറ്റൊരു വിവാഹം കഴിച്ചുകൂടെ, ദൈവം സഹായിച്ച് നല്ലൊരു പങ്കാളിയെ ചിന്നമ്മയ്ക്ക് കിട്ടി, ലോകത്തിലെ ഏറ്റവും നല്ല സ്ത്രീയാണ് ചിന്നമ്മ എന്നൊക്കെയാണ് അഹാന തന്റെ വീഡിയോയില്‍ പറഞ്ഞിരുന്നത്.
അഹാനയോട് അങ്ങനെയായിരിക്കാം എന്റെ അമ്മ പെരുമാറിയത്, കാരണം അവര്‍ കുറച്ച് അറിയപ്പെടുന്ന ആളാണ്. എന്നോട് എന്ത് ചെയ്തു എന്നത് എനിക്ക് മാത്രമല്ലേ അറിയൂ എന്നാണ് ഇപ്പോള്‍ തന്‍വി പറയുന്നത്. അമ്മ എന്ന രീതിയില്‍ അവര്‍ എന്നെ നോക്കിയിട്ടേയില്ല, എന്നെ ചെറുപ്പം മുതല്‍ നോക്കിയത് അപ്പൂപ്പനും അമ്മൂമ്മയുമാണ്. ചെറുപ്പത്തില്‍ അമ്മ എവിടെയെങ്കിലും പോകുമ്പോള്‍ കൂടെ കൂട്ടുന്നത് അഹാനയെ ഒക്കെയായിരിക്കും, എന്നെ കൂടെ കൊണ്ടു പോകുമോ എന്ന് ചോദിച്ച് ഞാന്‍ കെഞ്ചി കരഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ബെംഗളൂരുവില്‍ അമ്മയുടെ അടുത്തേക്ക് ഞാന്‍ പോയപ്പോള്‍ എന്നോട് പറഞ്ഞത്, ഞാന്‍ നിന്റെ അമ്മയാണ് എന്ന് ഇവിടെ ആരോടും പറയരുത്, എന്റെ രണ്ടാം വിവാഹമാണ് എന്ന് ഇവിടെ ആര്‍ക്കും അറിയില്ല എന്നാണ്.
അമ്മയ്ക്ക് ആ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്. അവരെ എനിക്കിഷ്ടമാണ്, പക്ഷേ അവരുമായി അടുക്കാന്‍ എന്റെ അമ്മ എന്നെ അനുവദിക്കില്ല. എന്റെ സ്വര്‍ണം മുഴുവന്‍ അമ്മ എടുത്തുകൊണ്ടു പോയി, എനിക്കുണ്ടായിരുന്ന ആറ് ലക്ഷം രൂപയുടെ പകുതിയും അവര്‍ക്ക് കൊടുക്കേണ്ടി വന്നു. നല്ല ഒരു വിവാഹം പോലും എനിക്കുണ്ടായിട്ടില്ല എന്നൊക്കെയാണ് തന്‍വി പറയുന്നത്.
ജോജിയുമായുള്ള വിവാഹത്തില്‍, മകന്റെ ഉത്തരവാദിത്വങ്ങളെല്ലാം എനിക്കൊറ്റയ്ക്ക് നോക്കേണ്ടി വന്ന അവസ്ഥയിലാണ് ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായത്. ഒടുവില്‍ മകന്റെ ആരോഗ്യത്തിന്റെ പേരില്‍ തന്നെ ഞങ്ങള്‍ ഒന്നിച്ചതാണെന്നും തന്‍വി പറയുന്നു. ചെറുപ്പത്തിലെ അച്ഛന്റെയും അമ്മയുടെയും സ്‌നേഹം കിട്ടാതെ വളര്‍ന്നു, വിവാഹിതയായപ്പോള്‍ ഭര്‍ത്താവിനെ വേര്‍പിരിഞ്ഞ് കാനഡയില്‍ കുഞ്ഞിനൊപ്പം കഷ്ടപ്പെട്ടു. ഇപ്പോള്‍ രണ്ടാമത്തെ പ്രസവം കഴിഞ്ഞ്, മാസങ്ങളേ ആയിട്ടുള്ളൂ. പോസ്റ്റ്പാര്‍ട്ടം ഘട്ടത്തിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ തന്‍വി നേരിടുന്നത്. ശരിയായ പ്രസവാനന്തര ചികിത്സകള്‍ പോലും തന്‍വിയ്ക്ക് ലഭിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞ് തന്‍വിയോട് സ്‌നേഹം പ്രകടിപ്പിക്കുന്ന കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.




English (US) ·