നീതി ലഭിക്കും വരെ ഞാന്‍ പിന്നോട്ടു പോവില്ല; തന്റെ ഫോട്ടോ അശ്ലീലമായി എഡിറ്റ് ചെയ്തതിനെതിരെ അന്ന രാജന്‍

1 week ago 2
സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം പലതരത്തിലും സൈബര്‍ അറ്റാക്ക് നേരിട്ടിട്ടുള്ള നടിയാണ് അന്ന രാജന്‍ . നടിയുടെ വസ്ത്രദാരണത്തിന്റെ പേരിലും മറ്റും ബോഡിഷെയിമിങ് കമന്റുകള്‍ പോലും വന്നു. അതിനെയെല്ലാം അന്ന രാജയന്‍ പ്രതിരോധിച്ചു. പക്ഷേ ഇപ്പോള്‍ തീര്‍ത്തും അധിക്ഷേപകരമായി തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ നടി രംഗത്ത് എത്തിയിരിക്കുന്നു.

ഒരു ഇന്‍സ്റ്റഗ്രാം പേജിലാണ് അന്ന രാജന്റെ ചിത്രങ്ങള്‍ വളരെ മോശമായ രീതിയില്‍ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്നത്. ഈ ഫോട്ടോ ക്രിയേറ്റ് ചെയ്തവര്‍ക്കെതിരെ താന്‍ ശക്തമായ നിയമ നടപടി സ്വീകരിക്കും എന്ന് അന്ന രാജന്‍ പറയുന്നു.

Samayam Malayalamമത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലല്ലോ; പ്രണവ് മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
ഈ ചിത്രം എന്റെ പ്രശസ്തിക്ക് കളങ്കം വരുത്തണമെന്ന ദുദ്ദേശ്യത്തോടെ എഡിറ്റ് ചെയ്ത്, അശ്ലീലവും അപകീര്‍ത്തികരവുമായ രീതിയില്‍ പ്രചരിപ്പിച്ചിരിക്കുകയാണ്. ഇത് എനിക്ക് നാണക്കേടും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. എന്റെ സ്വകാര്യതയുടെയും അന്തസ്സിന്റെയും മേലുള്ള ഗുരുതരമായ ലംഘനമാണിത്.

ഞാന്‍ ഈ അക്കൗണ്ടിനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തു, കൂടാതെ നിലവിലുള്ള നിയമപ്രകാരം പോലീസില്‍ പരാതിപ്പെടുകയും ചെയ്യും. ഈ ചിത്രം എഡിറ്റ് ചെയ്ത് ഇങ്ങനെയാക്കിയതിനോ ഷെയര്‍ ചെയ്തതിനോ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ ഇതിന് മറുപടി പറയേണ്ടിവരും. ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും, നീതി ലഭിക്കുന്നത് വരെ ഇതിന് പിന്നാലെ തന്നെയുണ്ടാകുമെന്നും അറിയിക്കുന്നു. ദയവായി ഇത്തരം മോശം ഉള്ളടക്കങ്ങളെ ആരും പിന്തുണയ്ക്കുകയോ പങ്കുവെക്കുകയോ ചെയ്യരുത്- എന്നാണ് അന്ന രാജന്റെ പോസ്റ്റ്.


തന്റെ ചിത്രങ്ങള്‍ മോശമായ രീതിയില്‍ പകര്‍ത്തുകയും ചെയ്യുന്നതിന് ആദ്യമായല്ല അന്ന രാജന്‍ പ്രതികരിക്കുന്നത്. നേരത്തെ ആറ്റുകാല്‍ പൊങ്കാലയുടെ സമയത്ത് അന്ന രാജന്റെ ഫോട്ടോ മോശമായ ആങ്കളില്‍ പകര്‍ത്തി പ്രതരിപ്പിച്ചതിനെതിരെയും നടി പ്രതികരിച്ചിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന രാജന്‍ സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് മോഹന്‍ലാലിന്റെയും (വെളിപാടിന്റെ പുസ്തകം) പൃഥ്വിരാജി (കടുവ) ന്റെയുമടക്കം നായികയായി സിനിമയില്‍ നിറഞ്ഞു നിന്നു. പക്ഷേ സിനിമയെ വേഷങ്ങളെക്കാള്‍ അന്ന രാജന്‍ ശ്രദ്ധിക്കപ്പെട്ടത് ഉദ്ഘാടന വേദികളിലാണ്.

Read Entire Article