
പ്രതീകാത്മക ചിത്രം | ഫോട്ടോ:PTI
റെയില്‍വെ, പൊതുമേഖല ഓഹരികളില്‍ വീണ്ടും കുതിപ്പ് രേഖപ്പെടുത്തിയതോടെ റെയില്‍വെ-പി.എസ്.യു ഇടിഎഫുകളുടെയും ഫണ്ടുകളുടെയും ആദായത്തില്‍ മുന്നേറ്റം. ഈ വിഭാഗത്തിലെ സ്‌കീം ഒരാഴ്ചക്കിടെ മാത്രം 16 ശതമാനം റിട്ടേണ്‍ നല്‍കി.
ഗ്രോ നിഫ്റ്റി റെയില്‍വെ-പി.എസ്.യു ഇടിഎഫ് 15 ശതമാനം ആദായം നേടിയതായി കാണാം. സമാന മേഖലയില്‍ നിക്ഷേപം നടത്തുന്ന ഗ്രോ നിഫ്റ്റി ഇന്ത്യ-റെയില്‍വേസ് ഇന്‍ഡക്‌സ് ഫണ്ടും മികച്ച നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. അതോടൊപ്പം പൊതുമേഖല കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന സ്‌കീമുകളും മികച്ച മുന്നേറ്റത്തിലാണ്.
ഇന്‍വെസ്‌കോ ഇന്ത്യ പി.എസ്.യു ഇക്വിറ്റി ഫണ്ട് 20.62 ശതമാനവും സിപിഎസ്ഇ ഇടിഎഫ് 14.79 ശതമാനവും ആദിത്യ ബിര്‍ള സണ്‍ലൈഫ് പി.എസ്.യു ഇക്വിറ്റി ഫണ്ട് 17.26 ശതമാനവും എസ്ബിഐ പി.എസ്.യു ഫണ്ട് 14.59 ശതമാനവും ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ പി.എസ്.യു ഇക്വിറ്റി ഫണ്ട് 12.54 ശതമാനവും റിട്ടേണ്‍ മൂന്ന് മാസത്തിനിടെ നല്‍കിയതായി കാണുന്നു.
റെയില്‍വെ നവീകരണത്തിന്റെ ഭഗമായി വന്‍തോതില്‍ ഓര്‍ഡറുകള്‍ കമ്പനികള്‍ക്ക് ലഭിച്ചതാണ് ഓഹരികളില്‍ കുതിപ്പുണ്ടാകാന്‍ കാരണം. ഇടത്തരം-ചെറുകിട ഓഹരികളോടൊപ്പം ഈ വിഭാഗം കമ്പനികളും കഴിഞ്ഞയാഴ്ച മികച്ച നേട്ടമുണ്ടാക്കി. റെയില്‍വെയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 115.8 കോടി രൂപയുടെ കരാര്‍ ലഭിച്ചതായി ആര്‍വിഎന്‍എല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചിരുന്നു.
സമീപ കാലയളവില്‍ മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും മിക്കവാറും റെയില്‍ ഓഹരികള്‍ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 10-25 ശതമാനം താഴെയാണിപ്പോഴും. സെപ്റ്റംബര്‍ അവസാനത്തോടെ വിപണിയില്‍ തിരുത്തലുണ്ടായപ്പോള്‍ റെയില്‍-പൊതുമേഖല ഓഹരികളെയും ബാധിച്ചു.
കഴിഞ്ഞ വര്‍ഷത്തെ മുന്നേറ്റത്തിനിടെ റെയില്‍-പ്രതിരോധം ഉള്‍പ്പടെയുള്ള പൊതുമേഖലയിലെ ഓഹരികള്‍ ഒരുമിച്ച് മുന്നേറ്റം നടത്തിയിരുന്നു. സമാനമായ സാഹചര്യമാണ് വിപണിയില്‍ നിലവിലുള്ളത്.
Content Highlights: Railway & PSU ETF Surge: Investors Reap Up to 20% Returns
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·