പടിക്കൽ വീണ്ടും ‘കലമുടച്ചെങ്കിലും’ ശോഭയോടെ സൂര്യാൻഷ്; എറിഞ്ഞുവീഴ്ത്തിയവരെ ‘കറക്കി’ വീഴ്ത്തി ഇന്ത്യ: 27 റൺസിനിടെ വീണത് 5 വിക്കറ്റ്

1 month ago 4

ഓൺലൈൻ ഡെസ്‌ക്

Published: October 11, 2026 05:37 PM IST

1 minute Read

 X/CricCrazyJohns)
ഓസ്‌ട്രേലിയ എയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഇന്ത്യ എ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് . ചിത്രം: X/CricCrazyJohns)

പുതുച്ചേരി∙ എറിഞ്ഞുവീഴ്ത്തിയ കംഗാരുക്കൾക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച ഇന്ത്യയ്ക്ക് മിന്നും വിജയം. ഓസ്ട്രേലിയ എയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ എ ടീമിന് 49 റൺസിന്റെ ആവേശ ജയം. ഇന്ത്യ എ ഉയർത്തിയ 276 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഓസീസ്, 46.2 ഓവറിൽ 226 റൺസിന് ഓൾഔട്ടായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഗുർജപ്നീത് സിങ്, രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ യഷ് ഠാക്കൂർ, നിഷാന്ത് സിന്ധു, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ വിപ്രജ് നിഗം, അനുകൂൽ റോയ് എന്നിവരാണ് ഓസ്ട്രേലിയ എയെ എറിഞ്ഞുവീഴ്ത്തിയത്.

What you should work next

നേരത്തെ, അർധസെഞ്ചറി നേടിയ സൂര്യാൻഷ് ഷെഡ്ഗെ (60 പന്തിൽ 66), വിപ്രജ് നിഗം (44 പന്തിൽ 40), പ്രിയാൻഷ് ആര്യ (45 പന്തിൽ 49) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട ടോട്ടലിലെത്തിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ എ, നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയെങ്കിലും മൂന്നാം മത്സരത്തിലെ ജയം ഇന്ത്യൻ നിരയ്ക്ക് ആശ്വാസമായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്ക്, ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും (45 പന്തിൽ 49) പ്രഭ്സിമ്രാൻ സിങ്ങും (34 പന്തിസൽ 39) മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 83 റൺസാണ് കൂട്ടിച്ചേർത്തത്. 13–ാം ഓവരിൽ പ്രഭ്സിമ്രാനെ വീഴ്ത്തി ലിയാം സ്കോട്ടാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ അർധസെഞ്ചറിക്ക് ഒരു റൺ അകലെ പ്രിയാൻഷും പുറത്തായി. മധ്യ ഓവറുകളിൽ തകർച്ച നേരിട്ട ഇന്ത്യ എ ടീമിന് വെറും 35 റൺസിനിടയിൽ അഞ്ച് വിക്കറ്റുകൾ നഷ്ടമായി.

ദേവ്ദത്ത് പടിക്കൽ (6 പന്തിൽ 2) തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ടപ്പോൾ രജത് പാട്ടീദാർ 8 പന്തിൽ 3 റൺസെടുത്ത് പുറത്തായി. മികച്ച തുടക്കം ലഭിച്ച ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിന് (57 പന്തിൽ 33) അത് വലിയ സ്കോറിലേക്ക് മാറ്റാനായില്ല. തുടർന്ന് സൂര്യാൻഷ് ഷെഡ്ഗെയുടെയും (66) വിപ്രജ് നിഗമിന്റെയും (40) മികച്ച പ്രകടനമാണ് ഇന്ത്യ എ ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഏഴാം വിക്കറ്റിൽ ഇരുവരും 85 റൺസ് കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയ എ ടീമിനായി ബെൻ ഡ്വാർഷൂയിസും വിൽ സതർലാൻഡും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ലിയാം സ്കോട്ട് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ, 38 പന്തിൽ അർധസെഞ്ചറി നേടിയ ജോഷ് ഫിലിപ്പെയുടെ മികവിൽ സന്ദർശകർ മികച്ച തുടക്കമിട്ടെങ്കിലും, മധ്യ ഓവറുകളിൽ ഇന്ത്യൻ സ്പിന്നർമാർ കളി തങ്ങളുടെ നിയന്ത്രണത്തിലാക്കി. 38.3 ഓവറിൽ 5ന് 186 എന്ന നിലയിലായിരുന്ന ഓസീസ്, പിന്നീട് 226 റൺസിന് ഓൾഔട്ടാകുകായിരുന്നു. 27 റൺസിനിടെയാണ് അവസാന 5 വിക്കറ്റുകൾ ഇന്ത്യൻ ബോളർമാർ വീഴ്ത്തിയത്.

English Summary:

India A vs Australia A cricket lucifer ended with a thrilling 49-run triumph for India A against Australia A successful the 3rd one-day match. Suryansh Shedge and the bowling onslaught played a important relation successful securing this consoling triumph for the Indian team.

Read Entire Article