പണലഭ്യത കൂടി: മ്യൂച്വല്‍ ഫണ്ടുകളില്‍ വന്‍തോതില്‍ നിക്ഷേപിച്ച് ബാങ്കുകള്‍ 

7 months ago 8

02 June 2025, 02:51 PM IST

investment

Image:Freepik

വായ്പാ വിതരണം കുറഞ്ഞതും അധിക പണലഭ്യതയും മൂലം ബങ്കുകള്‍ വന്‍തോതില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നു. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം 1,19,863 കോടി രൂപയാണ് കഴിഞ്ഞ മാര്‍ച്ച് വരെ ബാങ്കുകള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചത്. 2024 മാര്‍ച്ചില്‍ 62,499 കോടിയയിരുന്നു നിക്ഷേപം. 91 ശതമാനമാണ് വര്‍ധന.

ലിക്വഡ്, മണി മാര്‍ക്കറ്റ് സ്‌കീമുകളിലാണ് ബാങ്കുകള്‍ കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. ട്രഷറി ബില്ലുകള്‍ പോലുള്ള റിസ്‌ക് കുറഞ്ഞ ഹ്രസ്വകാല ഡെറ്റ് പദ്ധതികളില്‍ നിലവില്‍ താരതമ്യേന ഉയര്‍ന്ന ആദായം ലഭിക്കുന്നതുകൂടി കണക്കിലെടുത്താണ് ബാങ്കുകളുടെ നീക്കം.

അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി) പുറത്തുവിട്ട കണക്കുള്‍ പ്രകാരം മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ 40 ശതമാനവും ലിക്വിഡ് ഫണ്ട് പോലുള്ള ഹ്രസ്വകാല ഡെറ്റ് സ്‌കീമുകളിലാണ്.

അധിക പണം ഹ്രസ്വകാലയളവില്‍ ഇത്തരത്തില്‍ നിക്ഷേപിക്കുന്നതിലൂടെ മികച്ചരീതിയില്‍ ആസ്തി-ബാധ്യത കൈകാര്യം ചെയ്യുന്നാന്‍ കഴിയുമെന്നതും ബാങ്കുകളെ ആകര്‍ഷിക്കുന്നു. നേരിട്ടുള്ള നിക്ഷേപത്തേക്കാള്‍ എളുപ്പത്തില്‍ തിരിച്ചെടുക്കാന്‍ കഴിയുമെന്ന സാധ്യതയും നേട്ടമാക്കുകയാണ് ബാങ്കുകള്‍.

Content Highlights: Excess Liquidity and Reduced Lending: The Rise of Bank Investments successful Mutual Funds

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article