പണ്ടത്തെ ബാലതാരം, കാവ്യ മാധവന്റെ മുന്‍ഭര്‍ത്താവ്; സിനിമയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും അകന്ന നിഷാല്‍ ചന്ദ്ര

1 month ago 8
ഗാന്ധര്‍വ്വം, ജാക്ക്‌പോട്ട്, ഇലവങ്കോട് ദേശം, അഹം തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുള്ള ആളാണ് നിശാല്‍ ചന്ദ്ര. എന്നാല്‍ വളര്‍ന്നപ്പോള്‍ അദ്ദേഹം സിനിമയെക്കാള്‍ പഠനത്തിന് ശ്രദ്ധ കേന്ദ്രീകരിച്ചു. ബാലതാരമായി നിഷാല്‍ അഭിനയിച്ചിരുന്നു എന്ന് തന്നെ സിനിമ പ്രേമികള്‍ തിരഞ്ഞു കണ്ടു പിടിച്ചത് കാവ്യ മാധവനുമായുള്ള വിവാഹത്തിന് ശേഷമാണ്. ഇപ്പോള്‍ നിശാല്‍ എവിടെയാണ് എന്നാണ് പലരുടെയും ചോദ്യം. കുടുംബത്തോടൊപ്പമുള്ള നിശാല്‍ ചന്ദ്രയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

മലയാളത്തിന്റെ പ്രിയ നായിക കാവ്യ മാധവുമായുള്ള വിവാഹവും, അത് കഴിഞ്ഞുള്ള വിവാഹ മോചനവും എല്ലാം വാര്‍ത്തകളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്തിന് ഇരുവരും വേര്‍പിരിഞ്ഞു എന്നത് ഇന്നും ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചയായി നിലനില്‍ക്കവെ, രണ്ട് പേരും ആ ബന്ധത്തില്‍ നിന്ന് ഒരുപാട് മാറി പോയി, അവര്‍ക്കിരുവര്‍ക്കും അവരവരുടേതായ ഒരു കുടുംബം ഇന്നുണ്ട്.

Also Read: പ്രസവിക്കേണ്ട, അമ്മയാവേണ്ട എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല; ഒന്നിനും വകയില്ലാതെ 10 മക്കളെ പെറ്റ് കഷ്ടപ്പെടണോ? പറഞ്ഞത് വ്യക്തമാക്കി വരലക്ഷ്മി

ഹാര്‍ഡ്വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ നിശാല്‍ ചന്ദ്ര, ന്യൂയോര്‍ക്കിലെ വാള്‍ സ്ട്രീറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗില്‍ കണ്‍സള്‍ട്ടന്റായി കരിയര്‍ ആരംഭിച്ചു. മോര്‍ഗന്‍ സ്റ്റാന്‍ലി, ജെപി മോര്‍ഗന്‍ തുടങ്ങിയ ലോകോത്തര യുഎസ് ബാങ്കുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാവ്യ മാധവനുമായി വേര്‍പിരിഞ്ഞതിന് ശേഷം 2013 ല്‍ ആണ് മാവേലിക്കര സ്വദേശിയായ രമ്യ നാഥിനെ വിവാഹം ചെയ്തത്. മൈക്രോ ബയോളജി ബിരുദധാരിയാണ് രമ്യ. ഇരു വീട്ടുകാരും ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു അത്. വിവാഹത്തിന് ശേഷം ഇരുവരും അമേരിക്കയിലേക്ക് പോയി. രണ്ട് മക്കളും പിറന്നു.


സിനിമാ ലോകത്ത് നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമെല്ലാം അകലം പാലിച്ച്, തന്റേതായ സ്വകാര്യ ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്ന നിശാല്‍, നിലവില്‍ നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ഹെഡ് ഓഫ് കണ്‍സ്യൂമര്‍ ബാങ്കിങ് ചേഞ്ച് എന്ന ഉയര്‍ന്ന പദവിയില്‍ ജോലി ചെയ്തു വരികയാണ്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കുവൈറ്റില്‍ സെറ്റില്‍ഡ് ആണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോകള്‍ക്കൊപ്പമുള്ള വിവരം. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമുള്ള ഫോട്ടോ ഇപ്പോൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം വൈറലാവുന്നു. ഈ സന്തോഷ ജീവിതം അദ്ദേഹം അർഹിക്കുന്നു എന്നാണ് ഫോട്ടോകൾക്ക് താഴെ വരുന്ന കമൻറുകൾ.
Read Entire Article