പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നറിയില്ല, ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നതല്ല, ഞങ്ങള്‍ക്കത് നിയന്ത്രിക്കാന്‍ കഴിയില്ല; അമിത പ്രതീക്ഷയെ കുറിച്ച് പൃഥ്വിരാജ്

3 weeks ago 5
ഏതൊരു സിനിമയ്ക്കും പ്രമോഷന്‍ അത്യാവശ്യമാണ്. അതേ സമയം അമിത പ്രതീക്ഷ സിനിമയെ ബാധിക്കുന്ന തരത്തിലേക്കും മാറുന്നു. അതിനെ എങ്ങനെയാണ് കാണുന്നത് എന്ന് പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു. ഐ നോബഡി എന്ന സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടന്‍

സത്യത്തില്‍ നമ്മള്‍ ഒരു പ്ലാനുണ്ടാക്കും, അറ്റ്‌ലീസ്റ്റ് ഇഫോര്‍ എന്റര്‍ടൈന്‍മെന്റിസിനൊപ്പം ചേര്‍ന്ന് ഞങ്ങള്‍ ചെയ്യുന്ന സിനിമകള്‍ക്ക് ഞങ്ങളൊരു പ്ലാന്‍ ഇടാറുണ്ട്. ആ സിനിമ തുടങ്ങുന്ന പോയിന്റില്‍ തന്നെ ഇതെങ്ങനെയാണ് മാര്‍ക്കറ്റ് ചെയ്യപ്പെടേണ്ടത്, പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടത് എങ്ങനെയാണ് എന്നൊക്കെയുള്ളത് ഫിലിം മേക്കിങ് എന്ന പ്രോസസില്‍ തന്നെ പെടുന്നതാണ്. അല്ലാതെ മാര്‍ക്കറ്റങിനെ കുറിച്ചൊന്നും എനിക്കറിയില്ല എന്ന് പറഞ്ഞ് ഞാന്‍ മാറി നില്‍ക്കാറില്ല. അത് മനസ്സിലാക്കാത്തതിന്റെ പ്രശ്‌നമാണെന്നാണ് ഞാന്‍ കരുതുന്നത്.

Also Read: ഇഷ്ടപ്പെട്ടവർക്കെതിരെ നിൽക്കുന്നത് എളുപ്പമല്ല, എനിക്കെൻറെ പ്രയോരിറ്റിയെ കുറിച്ച് വ്യക്തത ഇല്ലായിരുന്നു; പാര്‍വ്വതി

പക്ഷേ നമുക്കിന്ന് നിയന്ത്രിക്കാന്‍ കഴിയാത്തത്, എങ്ങനെയാണ് സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ആളുകളിലേക്ക് എത്തുന്നത് എന്നതാണ്. നമ്മള്‍ ഈ പ്രസ്സ് മീറ്റില്‍ പറയുന്ന കാര്യങ്ങള്‍ തന്നെ ആളുകളിലേക്ക് എത്തുന്നത് മറ്റൊരു തരത്തിലേക്ക് ആയിരിക്കാം. ഒരു സിനിമയെ കുറിച്ച് എന്ത് ഇംപ്രഷനാണ് ജനങ്ങള്‍ക്ക് വരേണ്ടത് എന്നത് നമുക്ക് പ്ലാന്‍ ചെയ്യാനേ പറ്റൂ, അതിനെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയില്ല. ഒരു ഹൈപ്പ് ക്രിയേറ്റ് ചെയ്യുക എന്നത് പലപ്പോഴും ഞങ്ങളുടെ ഉദ്ദേശത്തിലില്ല. അവബോധം ഉണ്ടാക്കുക എന്നത് മാത്രമാണ്.

നിങ്ങള്‍ക്ക് സിനിമയുടെ ട്രെയിലറും ടീസറും എല്ലാം ഇഷ്ടപ്പെട്ടാല്‍, ഈ സിനിമ ഒന്ന് കാണണല്ലോ എന്ന് ജനങ്ങളില്‍ ഒരു തോന്നലുണ്ടാക്കാന്‍ കഴിഞ്ഞാലാണ് ആ സിനിമയ്ക്ക് ആദ്യ ദിവസം ഒരു ജനത്തിരക്ക് ഉണ്ടാവുന്നത്. ആദ്യത്തെ ദിവസങ്ങളില്‍ ജനത്തിരക്ക് ഉണ്ടാവുക എന്നത് തീര്‍ച്ചയായും ഒരു ആഗ്രഹം തന്നെയാണ്. അതിന് പിന്നില്‍ ക്രിയേറ്റീവായും, ബിസിനസ് പരവുമായ ആവശ്യങ്ങളുണ്ട്. പലപ്പോഴും ആദ്യ ദിവസം തിരക്കുണ്ടാക്കുന്ന സിനിമകള്‍ തന്നെയാണ് നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും പൈസ ഉണ്ടാക്കി കൊടുക്കുന്നത്. രണ്ടാമത്തെ ആഴ്ച മുതല്‍ അത് മാറും, തിയേറ്ററുകള്‍ക്ക് പൈസയുണ്ടാക്കാന്‍ പറ്റും. അതാണല്ലോ അതിന്റെയൊരു സ്ട്രക്ചര്‍


പരമാവധി സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. ആ ശ്രമത്തിന്റെ ഭാഗമായി നിങ്ങള്‍ ചോദിച്ച ചോദ്യം പ്രസക്തമാണ്. പലപ്പോഴും ഞങ്ങള്‍ ഉദ്ദേശിക്കാത്ത തരത്തില്‍ സിനിമയെ കുറിച്ച് ഒരു ഇംപ്രഷന്‍ സൃഷ്ടിക്കപ്പെടും. ചിലപ്പോള്‍ തെറ്റായ ഇംപ്രഷനും സൃഷ്ടിക്കപ്പെടും. ഒരുപക്ഷേ ഞങ്ങള്‍ ആഗ്രഹിച്ചതിനെക്കാള്‍ കൂടുതല്‍ ഒരു സിനിമെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാവും. അതിനൊരു ക്ലാസിക് ഉദാഹരണമാണ് ഞാന്‍ ഇപ്പോള്‍ ചെയ്തു തീര്‍ത്ത ഖലീഫ എന്ന സിനിമ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒന്നോ രണ്ടോ പോസ്റ്ററും ഒരു ഗ്ലിംപ്‌സും മാത്രമേ ഞങ്ങള്‍ ഒഫിഷ്യലി റിലീസ് ചെയ്തിട്ടുള്ളൂ. പക്ഷേ ഞാന്‍ എപ്പോഴോ എവിടെയോ നടന്ന് പോകുന്ന ഒരു വീഡിയോ എടുത്ത്, അതിന് ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും കൊടുത്ത് സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും പോസ്റ്റ് ചെയ്താല്‍ അതിനെ കുറിച്ചൊരു ചര്‍ച്ചയുണ്ടാവും. അത് ഞങ്ങള്‍ ഉദ്ദേശിച്ചതല്ല, അത് ഞങ്ങളുടെ നിയന്ത്രണത്തില്‍ ഉള്ളതുമല്ല. ഞങ്ങള്‍ പ്ലാന്‍ ചെയ്ത് ചെയ്യുന്നതൊന്നും അല്ല അത്, അത് എത്രത്തോളം വിശ്വസിനീയമാണ് എന്നെനിക്ക് അറിയില്ല, പക്ഷേ അതാണ് സത്യം.


ഇപ്പോള്‍ എനിക്ക് തോന്നുന്നത്, ഒരു നിയന്ത്രണവും ഇല്ലല്ലോ എന്നാണ്. ആ ഒരു ഫീല്‍ എനിക്കുണ്ട്. അതിനൊരു നിയന്ത്രണമോ, പ്രോസസോ, ഇക്വേഷനോ ഞങ്ങള്‍ക്കും ഇപ്പോള്‍ അറിയില്ല. മാര്‍ക്കറ്റിങ് കൂടുതല്‍ സ്ട്രക്‌ചേര്‍ഡ് ആയിരിക്കണം എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇപ്പോഴല്ല, 15 വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇതിനെ നിയന്ത്രണത്തിലാക്കണം എന്നതിനെ കുറിച്ച് ഞാന്‍ സംസാരിച്ചിട്ടുണ്ട്, ഈ പ്രസ് മീറ്റുകളും പ്രമോഷനുമൊക്കെ വരുന്നതിന് മുന്‍പേ. ശരിക്കും നമുക്ക് ഇതിനൊരു ശരിയായ മാര്‍ കണ്ടു പിടിക്കേണ്ടതുണ്ട്- പൃഥ്വിരാജ് പറഞ്ഞു
Read Entire Article