പറ്റില്ലെങ്കില്‍ നോ പറഞ്ഞാല്‍ പോരെ എന്ന് ചോദിക്കുന്നവരോട്, നോ പറയുന്നത് അത്ര എളുപ്പമല്ല എന്ന് കീര്‍ത്തി സുരേഷ്

1 week ago 4
സിനിമ ഇന്റസ്ട്രിയില്‍ പല നടിമാരും അവര്‍ക്ക് ഒട്ടും കംഫര്‍ട്ട് അല്ലാത്ത ഒരു സാഹചര്യത്തെ അതിജീവിച്ചു വന്നു എന്ന് പറയുമ്പോള്‍ പലരും ആദ്യം ചോദിക്കുന്നത്, അപ്പോള്‍ തന്നെ നോ പറയാന്‍ പാടില്ലായിരുന്നോ, അപ്പോള്‍ നോ പറയാതെ ഇപ്പോള്‍ പറഞ്ഞിട്ട് എന്താണ് കാര്യം എന്നാണ്. പക്ഷേ എല്ലാ സാഹചര്യത്തിലും അങ്ങനെ നോ പറയുന്നത് പുറത്ത് നിന്ന് നോക്കികാണുന്ന ആളുകള്‍ പറയുന്നത് പോലെ അത്ര എളുപ്പമാണ്? ഡൊറോത്തി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി സുരേഷിനോടായിരുന്നു ഈ ചോദ്യം. നോ പറയുന്നത് അത്ര എളുപ്പമല്ല എന്ന് കീര്‍ത്തി സുരേഷ് പറയുന്നു

കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് വലിയ പ്രൊജക്ടുകള്‍ക്ക് ഞാന്‍ നോ പറഞ്ഞിട്ടുണ്ട്. ഒട്ടും ചിന്തിക്കാതെ, എനിക്ക് എന്താണോ ശരി എന്ന് തോന്നുന്നത്, അത് ഞാന്‍ ചെയ്യും. കൂടെ ഉള്ളവര്‍ അത് ശരിയാണെന്ന് കരുതിയാലും തെറ്റാണ് എന്ന് കരുതിയാലും എന്റെ ഗഡ്‌സ് എന്താണോ പറയുന്നത് അത് മാത്രമേ ഞാന്‍ ചെയ്യാറുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ ഒരുപാട് വലിയ വലിയ കാര്യങ്ങള്‍ക്കും, പ്രൊജക്ടുകള്‍ക്കും ഞാന്‍ നോ പറഞ്ഞിട്ടുണ്ട്.

Samayam Malayalam13 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു, ഞങ്ങള്‍ സൗഹൃദത്തോടെ വേര്‍പിരിയുകയാണ് എന്ന് പവന്‍ കല്യാണ്‍
പക്ഷേ ചില സന്ദര്‍ഭങ്ങളില്‍ നമ്മളെ സ്‌പോട്ടില്‍ ഇട്ടു കളയും. ഇപ്പോള്‍ നമ്മള്‍ നോ പറഞ്ഞാല്‍, നമ്മള്‍ നമ്മുടെ കടമ ശരിയായിട്ട് ചെയ്യാത്തത് പോലെയാവുമോ, നമ്മള്‍ കാരണം ഇവിടെ ഒരു പ്രശ്‌നം നടക്കുമോ, സമ്മര്‍ദ്ദത്തിലാവുമോ എന്നൊക്കെയുള്ള ചിന്ത വരുമ്പോള്‍ എല്ലാ സാഹചര്യത്തിലും നോ പറയാന്‍ സാധിക്കില്ല. സത്യം പറഞ്ഞാല്‍, പുറത്ത് നിന്ന് നോ പറഞ്ഞാല്‍ പോരെ എന്ന് ചോദിക്കുന്നത് വളരെ എളുപ്പമുള്ളതാണ്, പക്ഷേ ആ സാഹചര്യത്തില്‍ നിന്നുകൊണ്ട് നോ പറയുന്നത് കഷ്ടമുള്ള കാര്യമാണ്.

എനിക്കറിയാവുന്ന ഒരു നടി, എല്ലാവര്‍ക്കും അറിയാവുന്നതാണ്, പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- ആ നടി എന്നോടൊരു കാര്യം പറഞ്ഞു. വളരെ ബോള്‍ഡ് ആയി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന നടിയാണവര്‍, ചില സാഹചര്യങ്ങളില്‍ അവര്‍ക്ക് നോ പറയാന്‍ കഴിയാതെ പോയിട്ടുണ്ട്. അത്രയും ശക്തയായ ഒരു നടിക്ക് പോലും നോ പറയാന്‍ കഷ്ടമായിട്ടുണ്ടെങ്കില്‍ അത് ആ സാഹചര്യത്തിന്റെ പ്രശ്‌നം കൂടെയാണ്. ഓരോ സാഹചര്യത്തില്‍ വരുന്ന ആ പ്രഷര്‍ സഹിക്കാന്‍ കഴിയാതെ, ഓകെ പിന്നീട് നോക്കാം എന്ന് കരുതി വിട്ടു കളയേണ്ടി വരും.


അത്രയും ശക്തയായ ഒരു നടിക്ക് നോ പറയാന്‍ പ്രയാസമായ ഒരു സന്ദര്‍ഭം ഉണ്ടായിട്ടുണ്ടെങ്കില്‍, അവരുടെ അത്രയും ബോള്‍ഡ്‌നസ്സ് ഇല്ലാത്ത എത്ര നടിമാര്‍ക്ക് നോ പറയാന്‍ പ്രയാസമായ അവസ്ഥയിലൂടെ കടന്നുവരേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിരിക്കാം. അതുകൊണ്ട് തീര്‍ച്ചയായും നോ പറയാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാവും, അത് അത്ര എളുപ്പമല്ല- കീര്‍ത്തി സുരേഷ് പറഞ്ഞു
Read Entire Article