പവന്‍ കല്യാണിന്റെ വിവാഹ മോചനം എങ്ങനെയാണ് വിജയ് യെ ബാധിക്കുന്നത്? ഇതും കോപ്പിയടിക്കുമോ എന്ന് സോഷ്യല്‍ മീഡിയ

1 week ago 5
തമിഴ്‌നാട്ടിലെ നിലവിലെ മുഖ്യമന്ത്രിയും മുന്‍ സൂപ്പര്‍സ്റ്റാറുമായ ദളപതി വിജയ് യും ആന്ധ്രാ പ്രദേശ് ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററും നടനുമായ പവന്‍ കല്യാണുമായുള്ള സാമ്യങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുള്ളതാണ്. പവന്‍ കല്യാണ്‍ എന്ത് ചെയ്താലും അത് വിജയ് കോപ്പിയടിക്കും എന്നാണ് പരക്കെയുള്ള സംസാരം. ഇപ്പോള്‍ പവന്‍ കല്യാണ്‍ തന്റെ മൂന്നാമത്തെ ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടുകയാണ്. ഇത് വിജയ് യെ ബാധിക്കുമോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചോദ്യം.

സൈക്കിളില്‍ വോട്ട് ചെയ്യാന്‍ പോയതാണെങ്കിലും, പ്രചരണം നടത്തിയതാണെങ്കിലും, കാറിന് മുകളില്‍ ഇരുന്ന് നിന്നതാണെങ്കിലും, പ്രചരണത്തിന് കരിക്ക് കുടിച്ചതാണെങ്കിലും, പ്രസംഗത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ആണെങ്കിലും എല്ലാം വിജയ് പവന്‍ കല്യാണിനെ അനുകരിക്കുകയായിരുന്നു. എങ്ങനെ ഇത്ര കൃത്യമായി അനുകരിച്ചുകൊണ്ട് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എന്നത് തന്നെ വലിയ ചര്‍ച്ചയുമായി.

Samayam Malayalamഎന്തും പറയാം എന്നാണ് വിചാരം; ക്ഷമ നശിപ്പിക്കുന്ന, അത്രയധികം ദേഷ്യം തോന്നിയ ഗോസിപ്പിനെ കുറിച്ച് മീന
ഈ സാഹചര്യത്തിലാണ് പതിമൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതം പവന്‍ കല്യാണ്‍ അവസാനിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ വേര്‍പിരിഞ്ഞു ജീവിക്കുന്ന വിജയ് യും സംഗീതയും ഇനി ഔദ്യോഗികമായി തന്നെ വേര്‍പിരിയുമോ എന്നാണ് ആളുകളുടെ ചോദ്യം. തൃഷയുമായുള്ള വിജയ് യുടെ ബന്ധം ഇതിനോടകം സാധാരണവത്കരിക്കപ്പെട്ടു കഴിഞ്ഞു, വിജയ് അണികള്‍ ഇപ്പോള്‍ അണ്ണി എന്ന് വിശേഷിപ്പിക്കുന്നതും തൃഷയെ ആണ്.


ഭാര്യ ഇരിക്കെ തന്നെ മറ്റൊരാളെ പ്രണയിച്ചതിന് ശേഷമാണ്, പവന്‍ വിവാഹ മോചനം നേടി അടുത്ത വിവാഹ ബന്ധത്തിലേക്ക് പോകുന്നത്. ആ രീതി പോലും വിജയ് ഫോളോ ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്. സംഗീതയുമായുള്ള വിവാഹ ബന്ധം ഔദ്യോഗികമായി വേര്‍പിരിയുന്നതിന് മുന്‍പേ തന്നെ തൃഷയ്‌ക്കൊപ്പം പൊതു ചടങ്ങുകളില്‍ പങ്കെടുത്തത് രാഷ്ട്രീയപരമായി പോലും ഏറെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ വിജയ് വിവാഹ മോചനം പ്രഖ്യാപിക്കാനുള്ള സാധ്യതകള്‍ ഏറെയാണ് എന്നാണ് വിലയിരുത്തലുകള്‍.

രണ്ടര വര്‍ഷത്തിലേറെയായി വിജയ് യുമായി വേര്‍പിരിഞ്ഞ് ലണ്ടനിലാണ് സംഗീത. വിവാഹ മോചനത്തിന് കേസ് നല്‍കിയിരുന്നുവെങ്കിലും, പിന്നീട് അത് പിന്‍വലിച്ചു. സംഗീതയുടെ തീരുമാനത്തോട് മാനിച്ച്, വിജയ് യും വിവാഹ മോചനം വേണ്ട എന്ന് പറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തൃഷയും വിജയ് യും ഒന്നിക്കാനും, ജയലളിത സ്റ്റൈല്‍ പിന്‍തുടര്‍ന്ന് തൃഷ രാഷ്ട്രീയത്തിലേക്കിറങ്ങാനും സാധ്യതയുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍
Read Entire Article