പാപ്പാ..നോ സെന്റിമെന്റ്സ് നോ കോംപ്രമൈസ് ; പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസിയും; വിശേഷങ്ങൾ

3 weeks ago 4
ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്" ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നശേഷം ആരാധകർ ഭയങ്കര ആവേശത്തിലാണ്. കാരണം ചിത്രം എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി .

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മാണം.

ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാൻ്റസി ചിത്രം 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് എത്തുക. മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.

ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ, അവരുടെ പ്രീയപ്പെട്ട കഥാപാത്രങ്ങൾ മൂന്നാം ഭാഗത്തിലൂടെയും വെള്ളിത്തിരയിൽ എത്തുന്നുണ്ട്. "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്" എന്ന ടൈറ്റിൽ ടാഗ് ലൈൻ, ചിത്രത്തിന്റെ അവസാന ഭാഗത്തിന് ഇനി ഒരു പാർട്ട് കൂടെ ഉണ്ടാകും എന്ന സൂചനയും പ്രേക്ഷകർക്ക് നൽകുന്നുണ്ട്.

പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്നാണ് സൂചന. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥയെന്നും സൂചനയുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്.

ആക്ഷൻ, കോമഡി, ഫാൻ്റസി എന്നിവയുടെ ഗംഭീര ആഘോഷവും ആയാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയ്‌ലർ കാണിച്ചു തരുന്നത്. നേരത്തെ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തു വിട്ടിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ രണ്ടു വ്യത്യസ്ത കാലഘട്ടത്തിലെ ലുക്കുകൾ ആണ് പുറത്തു വന്നത്.

പഴയ കാലഘട്ടത്തിലെ കഥാപാത്രങ്ങളുടെ ഗെറ്റപ്പിലാണ് ആദ്യം പോസ്റ്ററുകൾ പുറത്തു വിട്ടതെങ്കിൽ, അതിനു ശേഷം പുറത്തു വന്നത് പ്രേക്ഷകർക്ക് ഏറെ പരിചിതമായ പുതിയ കാലഘട്ടത്തിലെ ഗെറ്റപ്പിലുള്ള പോസ്റ്ററുകളാണ് ഉള്ളത്. ഷാജി പാപ്പൻ, ഡ്യൂഡ്, അറക്കൽ അബു, സാത്താൻ സേവ്യർ, സർബത് ഷമീർ, പി പി ശശി, ക്യാപ്റ്റൻ ക്‌ളീറ്റസ് എന്നിവർക്കൊപ്പം ലാറ കേറ്റ് എന്നൊരു പുതിയ കഥാപാത്രത്തെയും ഇത്തവണ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട് എന്ന സൂചനയും ഇപ്പോൾ പുറത്തുവരുന്നുണ്ട്..

ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

Read Entire Article