പാലക്കാടിലെ രണ്ടാമത്തെ കല്യാൺ സിൽക്സ് ഷോറൂമും കല്യാൺ ഹൈപ്പർമാർക്കറ്റും ഒരുമിക്കുന്ന വലിയ ഷോപ്പിങ്ങ് സമുച്ചയത്തിന് ആഗസ്റ്റ് 2-ന് ശുഭാരംഭം.ടൗൺ ബസ് സ്റ്റാൻഡിന് എതിർവശം സ്ഥിതി ചെയ്യുന്ന ഈ ഷോപ്പിങ്ങ് സമുച്ചയത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 2-ന് തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രിഎം.ബി. രാജേഷ് നിർവഹിക്കും. പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ, പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ, പാലക്കാട് നഗരസഭ മുൻസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ, പാലക്കാട് നഗരസഭ മുൻസിപ്പൽ കൗൺസിലർ സാജോ ജോൺ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
അഞ്ച് നിലകളിലായ് ഒരു ലക്ഷത്തിലേറെ ചതുരശ്ര അടിയിലാണ് ഈ ഷോപ്പിങ്ങ് സമുച്ചയം സജ്ജമാക്കിയിരിക്കുന്നത്.
ഒന്നാം നിലയിൽ ഡ്രസ്സ് മെറ്റീരിയൽസ്, ഫുട്ട് വെയർ, ബാഗ്, ഫർണിഷിങ്ങ്, ലേഡീസ് ഇന്നർവെയർ എന്നിവയുടെ വലിയ കളക്ഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വെഡിങ്ങ് സാരികളുടെ വലിയ ലോകമാണ് രണ്ടാമത്തെ ഫ്ളോർ. കാഞ്ചീപുരം, ബനാറസ്, പോച്ചംപള്ളി, ആർണി തുടങ്ങിയ നെയ്ത്ത്കേന്ദ്രങ്ങളിലുള്ള കല്യാൺ സിൽക്സിന്റെ സ്വന്തം തറികളിൽ നെയ്തൊരുക്കിയ രണ്ട് ലക്ഷത്തിലേറെ വിവാഹ സാരികളാണ് ഈ ഫ്ളോറിന്റെ സവിശേഷത. ഒരേ സമയം 250-ലേറെ വിവാഹപാർട്ടികൾക്ക് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ഈ ഫ്ളോറിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പാലക്കാടിൽ ഇതാദ്യമായാണ് ബ്രൈഡൽ വെയർ ഷോപ്പിങ്ങിനായ് ഇത്രയും വലിയ ക്രമീകരണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. വെഡിങ്ങ് സാരികൾക്ക് പുറമെ ലാച്ച, ലഹംഗ എന്നിവയുടെ വലിയ കളക്ഷനുകളും ഈ ഫ്ളോറിൽ ലഭ്യമാണ്. ഡെയ്ലി വെയർ സാരി, ഡെക്കറേറ്റഡ് സാരി, ഡിസൈനർ സാരി, റെഡി-ടു-സ്റ്റിച്ച് ചുരിദാർ എന്നിവയുടെ എക്സ്ക്ലൂസീവ് ശ്രേണികളും ഈ ഫ്ളോറിന്റെ പ്രത്യേകതയാണ്.
കിഡ്സ് വെയർ, ലേഡീസ് വെസ്റ്റേൺ വെയർ, ചുരിദാർ എന്നിവയുടെ കണ്ണഞ്ചിപ്പിക്കുന്ന ലോകമാണ് മൂന്നാം നിലയിൽ ഒരുക്കിയിരിക്കുന്നത്. നാലാം നിലയിലെ വാതിലുകൾ തുറക്കുന്നത് മെൻസ് വെയറിലെ മാസ്മരിക ലോകത്തേയ്ക്കാണ്. ഫോർമൽസ്, കാഷ്വൽസ്, സെമി കാഷ്വൽസ്, എത്തനിക് വെയർ, സ്യൂട്ട്സ്, ഷെർവാണീസ്, പാർട്ടി വെയർ, ബീച്ച് വെയർ തുടങ്ങി മെൻസ് വെയറിലെ വലിയ ശ്രേണികളാണ് മാറ്റത്തെ സ്നേഹിക്കുന്ന പുതുതലമുറയ്ക്കായ് കല്യാൺ സിൽക്സ് കരുതിവെച്ചിരിക്കുന്നത്.
മുന്നൂറിലധികം കാറുകൾ പാർക്ക് ചെയ്യുവാനായ് വിശാലമായ കാർ പാർക്കിങ്ങ് സൗകര്യവും ഈ ഷോപ്പിങ്ങ് സമുച്ചയത്തിന്റെ ഭാഗമായ് ഒരുക്കിയിട്ടുണ്ട്.
“പാലക്കാട് എന്നും ഞങ്ങളുടെ പ്രിയപ്പെട്ട നഗരമായിരുന്നു. 2007-ൽ കല്യാൺ സിൽക്സിന്റെ പാലക്കാടിലെ ആദ്യ ഷോറൂമിന് ഈ നാട്ടിലെ ജനങ്ങൾ നൽകിയ സഹകരണവും സ്നേഹവായ്പും വളരെ വലുതായിരുന്നു. ആ പിൻതുണയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടാണ് ഷോപ്പിങ്ങ് ലോകത്തെ ഏറ്റവും വലുതും മികച്ചതും പാലക്കാടിന് സ്നേഹസമ്മാനമായ് നൽകണമെന്ന ചിന്തയുണ്ടായത്. ആഗസ്റ്റ് 2-ന് പാലക്കാടിന്റെ മണ്ണിൽ യവനിക ഉയരുന്നത് കല്യാൺ സിൽക്സിന്റെ 33-മത് ലോകോത്തര ഷോറൂമിനും കല്യാൺ ഹൈപ്പർമാർക്കറ്റിന്റെ 8-മത്തെ ഔട്ട്ലെറ്റിനുമാണ്. കല്യാൺ സിൽക്സിന്റെയും ഹൈപ്പർമാർക്കറ്റിന്റെയും മറ്റ് ഷോറൂമുകളിൽ നിലവിലുള്ള അതേ സൗകര്യങ്ങളും സവിശേഷതകളും സുതാര്യതയും ഈ ഷോപ്പിങ്ങ് സമുച്ചയത്തിലൂടെ കൂടുതൽ ഉപഭോക്താക്കൾക്ക് എത്തിച്ച് നൽകുവാൻ കഴിയുന്നുവെന്നുള്ളത് ഞങ്ങൾക്ക് ഏറെ ചാരിതാർത്ഥ്യം നൽകുന്നു,” കല്യാൺ സിൽക്സ് & കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ് ശ്രീ. ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
കൊച്ചി, തൊടുപുഴ, കോട്ടയം തിരുവല്ല, ആറ്റിങ്ങൽ, കൊല്ലം, തിരുവനന്തപുരം, തൃശ്ശൂർ, കുന്നംകുളം, ചാലക്കുടി, പാലക്കാട്, പെരിന്തൽമണ്ണ, കോഴിക്കോട്, കൽപ്പറ്റ, കണ്ണൂർ, വടകര, പയ്യന്നൂർ, കാസർകോഡ് എന്നിവിടങ്ങളിലാണ് നിലവിൽ കല്യാൺ സിൽക്സിന്റെ ഷോറൂമുകളുള്ളത്. കേരളത്തിന് പുറത്ത് ബാംഗ്ലൂർ, ഈറോഡ്, സേലം തുടങ്ങിയ നഗരങ്ങളിലും രാജ്യത്തിന് പുറത്ത് ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ്, ദോഹ എന്നിവിടങ്ങളിലും കല്യാൺ സിൽക്സിന് റീട്ടെയിൽ ഷോറൂമുകളുണ്ട്. പ്രമുഖ അന്താരാഷ്ട്ര പ്രീമിയം ബ്രാൻഡുകളായ അലൻ സോളി, ലൂയി ഫിലിപ്പ് എന്നിവയുടെ ദുബായിലെ എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകൾ കല്യാൺ സിൽക്സിന്റേതാണ്. കല്യാൺ സിൽക്സിന്റെ ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ഫാസിയോ ഇന്ന് കേരളത്തിൽ ഏറ്റവും വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന ഫാഷൻ ശൃംഖലയാണ്.
പട്ടാമ്പി, ആലപ്പുഴ, ഒറ്റപ്പാലം, മധുര, മല്ലേശ്വരം എന്നിവിടങ്ങളിലാകും കല്യാൺ സിൽക്സിന്റെ പുതിയ ഷോറൂമുകൾ ഉയർന്ന് പൊങ്ങുക. ചെങ്ങന്നൂർ, കൂർക്കഞ്ചേരി എന്നിവിടങ്ങളിൽ കല്യാൺ ഹൈപ്പർമാർക്കറ്റ് സാന്നിധ്യം അറിയിക്കും.
Content Highlights: kalyan silks
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·