‘പുതുപ്പള്ളിയിൽ രാജ്യാന്തര സ്റ്റേഡിയം യാഥാർഥ്യമാകുന്നതിനുള്ള ആദ്യ ചുവട്’: കെസിഎ ആസ്ഥാനത്തെത്തി ചാണ്ടി ഉമ്മൻ

3 weeks ago 6

ഓൺലൈൻ ഡെസ്‌ക്

Published: May 09, 2026 05:41 PM IST

1 minute Read

കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാർ, പ്രസിഡന്റ് ശ്രീജിത്ത് വി.നായർ എന്നിവർക്കൊപ്പം ചാണ്ടി ഉമ്മൻ. (Instagram/_adv.chandyoommen_/)
കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാർ, പ്രസിഡന്റ് ശ്രീജിത്ത് വി.നായർ എന്നിവർക്കൊപ്പം ചാണ്ടി ഉമ്മൻ. (Instagram/_adv.chandyoommen_/)

തിരുവനന്തപുരം ∙ പുതുപ്പള്ളിയിൽ രാജ്യാന്തര സ്റ്റേഡിയം വരുന്നതിന്റെ ആദ്യ ചുവടുവയ്പ് നടത്തിയെന്ന് കോൺഗ്രസ് നേതാവും നിയുക്ത എംഎൽഎയുമായ ചാണ്ടി ഉമ്മൻ. തിരുവനന്തപുരം തൈക്കാടുള്ള കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ആസ്ഥാനത്തെത്തിയ ശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് ചാണ്ടി ഉമ്മൻ ഇക്കാര്യം വ്യക്തമാക്കിയത്. കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി.നായർ, സെക്രട്ടറി വിനോദ് എസ്.കുമാർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ ചാണ്ടി ഉമ്മൻ പങ്കുവച്ചു.

‘‘കേരള ക്രിക്കറ്റ് അസോസിയേഷൻ ആസ്ഥാനമായ തൈക്കാടിൽ ഇന്ന് പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തി. നാളെയുടെ മികച്ച കായിക ലോകത്തെയും ആരോഗ്യകരമായ സമൂഹത്തെയും വളർത്തിയെടുക്കുന്നതിനായി ഒട്ടേറെ നവീന ആശയങ്ങൾ പങ്കുവയ്ക്കാനും ചർച്ച ചെയ്യാനും ഈ കൂടിക്കാഴ്ച വഴിയൊരുക്കി. പുതുപ്പള്ളിക്ക് നൽകിയ സ്റ്റേഡിയം എന്ന വാക്ക് യാഥാർഥ്യമാകുന്നതിനുള്ള ആദ്യ ചുവടായി ഇന്നത്തെ ഈ സംഗമം മാറിയതിൽ ഏറെ സന്തോഷം.’’– ചാണ്ടി ഉമ്മൻ കുറിച്ചു.

രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം പുതുപ്പള്ളിയിൽ എത്തിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷവും ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. റെക്കോർഡ് ഭൂരിപക്ഷമായ 52,907 വോട്ടിനാണ് ചാണ്ടി ഉമ്മൻ ഇത്തവണ പുതുപ്പള്ളിയിൽ വിജയിച്ചത്. ചാണ്ടി ഉമ്മന്റെ ശ്രമഫലമായി പുതുപ്പള്ളിയിൽ കഴിഞ്ഞ മാസം ഐപിഎൽ ഫാൻ പാർക്ക് കൊണ്ടുവന്നിരുന്നു.

അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ മത്സരം നടത്തുമെന്ന് ഫാൻ പാർക്കിലെത്തിയപ്പോഴും ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചിരുന്നു. ഫാൻ പാർക്ക് സംഘടിപ്പിക്കാൻ സഹായിച്ച ബിസിസിഐയോടും കെസിഎയോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് പള്ളി മൈതാനത്താണ് ഫാൻ പാർക്ക് സംഘടിപ്പിച്ചിരുന്നത്.

English Summary:

Chandy Oommen has taken the archetypal measurement towards establishing an planetary stadium successful Puthuppally. This initiative, discussed with the Kerala Cricket Association, aims to foster a amended sports aboriginal and a healthier society, marking a important stride successful fulfilling his committedness to the constituency.

Read Entire Article