പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

7 months ago 8

04 June 2025, 02:00 AM IST

ചെന്നൈ : മദ്രാസ് മാനേജ്മെന്റ് അസോസിയേഷനുമായി സഹകരിച്ച് കാവിൻകെയർ ഏർപ്പെടുത്തിയ 14-ാമത് ചിന്നികൃഷ്ണൻ ഇനവേഷൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.

2023-24 സാമ്പത്തികവർഷത്തിൽ 50 കോടിയിൽ കവിയാത്ത വാർഷിക വിറ്റുവരവുള്ള കമ്പനികൾക്ക് അപേക്ഷിക്കാം. നൂതനാശയങ്ങളിലൂടെ വളർന്നുവരുന്ന സംരംഭകരെ ശാക്തീകരിക്കുകയാണ് പുരസ്കാരത്തിന്റെ ലക്ഷ്യം. ഒരുലക്ഷം രൂപയുടെ കാഷ് അവാർഡിനു പുറമെ മാർക്കറ്റിങ്, ബ്രാൻഡിങ്, പാക്കേജിങ് പിന്തുണ, ഗവേഷണ മാർഗനിർദേശം തുടങ്ങിയവയും വിജയികൾക്ക് ലഭ്യമാകും. www.ckinnovationawards.in എന്ന വെബ്സൈറ്റിലൂടെയോ +91 63746 03433 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിയോ നാമനിർദേശങ്ങൾ സമർപ്പിക്കാം. അവസാന തീയതി ജൂലായ്‌ ഒന്ന്.

Content Highlights: ChinnKrishna Innovation Award 2024

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article