‘പുഴുവിന്റെ’ പേരിൽ കായിക മേളയിൽ ബഹളം, പൊലീസിനെതിരെ പ്രതിഷേധം, തിളച്ച സാമ്പാറിൽ ജീവനുള്ള പുഴു എങ്ങനെ വരുമെന്നു പഴയിടം

3 weeks ago 74

Kerala School Sports Meet

കാർത്തിക്ക് തെക്കേമഠം

കാർത്തിക്ക് തെക്കേമഠം

Published: October 28, 2026 06:26 PM IST Updated: October 29, 2026 12:04 AM IST

1 minute Read

പുഴുവിന്റേതെന്ന പേരിൽ പുറത്തുവന്ന ചിത്രം. ഇത് വ്യാജമെന്നാണ് ഭക്ഷണക്കമ്മിറ്റി പറയുന്നത്. സംഘർഷാവസ്ഥയെ തുടർന്ന് പൊലീസ് ഇടപെട്ടപ്പോൾ. ചിത്രം∙ സമീർ എ. ഹമീദ്. മനോരമ
പുഴുവിന്റേതെന്ന പേരിൽ പുറത്തുവന്ന ചിത്രം. ഇത് വ്യാജമെന്നാണ് ഭക്ഷണക്കമ്മിറ്റി പറയുന്നത്. സംഘർഷാവസ്ഥയെ തുടർന്ന് പൊലീസ് ഇടപെട്ടപ്പോൾ. ചിത്രം∙ സമീർ എ. ഹമീദ്. മനോരമ

കോഴിക്കോട്∙ സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭക്ഷണ വിതരണം അലങ്കോലമാക്കാൻ‍ ശ്രമിക്കുന്നെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ബുധനാഴ്ച ഭക്ഷണശാലയിലെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്ന് കായിക മേളയുടെ പ്രധാന വേദിയായ കോഴിക്കോട് എൻഐടി മൈതാനത്ത് ഏറെ നേരം സംഘർഷാവസ്ഥയായിരുന്നു. യുവാവ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് ഭക്ഷണകമ്മിറ്റി ഭാരവാഹികൾ പറയുന്നത്. ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്നായിരുന്നു യുവാവിന്റെ ആരോപണം.

What you should work next

പുഴുവിന്റേതെന്നു പറഞ്ഞു യുവാവ് നൽകിയതെന്ന രീതിയിൽ ഒരു ചിത്രവും ഭക്ഷണക്കമ്മിറ്റി പുറത്തുവിട്ടു. എന്നാൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്നാണ് ഭക്ഷണക്കമ്മിറ്റിയുടെ നിലപാട്. പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായതോടെയാണ് യുവാവിനെ പൊലീസ് പിടികൂടിയത്. പൊലീസ് നടപടിയാവശ്യപ്പെട്ട് സംഘാടകർ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധിച്ചു.

protest

പ്രതിഷേധത്തെ തുടർന്ന് എൻഐടി മൈതാനത്തിന്റെ പ്രവേശന കവാടത്തിനു മുന്നിൽ ആളുകൾ തടിച്ചുകൂടിയപ്പോൾ. ചിത്രം∙ സമീർ എ. ഹമീദ്, മനോരമ

സംഭവത്തെക്കുറിച്ച് ഭക്ഷണക്കമ്മിറ്റി കൺവീനർ പി.കെ. അരവിന്ദൻ പറഞ്ഞത് ഇങ്ങനെ– ‘‘ഇന്‍ക്ലുസിവ് മേള മുതല്‍ കുട്ടികൾക്കു മൂന്നു നേരവും ഭക്ഷണം നൽകുകയാണ്. ടോക്കൺ പോലും ഇല്ലാതെയാണ് ഭക്ഷണം നൽകിയത്. എന്നാൽ വിവാദങ്ങളുണ്ടാക്കാൻ ഭക്ഷണ വിതരണത്തിൽ ആരോപണവുമായി ചിലർ വന്നു. ആ യുവാവ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ചിലർ മേളയെ ഉപയോഗിക്കുന്നുണ്ട്. എല്ലാവരും ഭക്ഷണം കഴിച്ച് സംതൃപ്തിയോടെയാണ് മടങ്ങുന്നത്. ഭക്ഷണത്തിൽ പുഴുവല്ല കാണുന്നത്. രാഷ്ട്രീയത്തിലെ പുഴുക്കുത്താണിത്. പിടിയിലായ യുവാവ് കുട്ടികളുമായി വന്നാണ് പുഴുവിനെ കിട്ടിയെന്നു പറഞ്ഞ് ഉച്ചഭക്ഷണ വിതരണത്തിനിടെ ബഹളമുണ്ടാക്കിയത്. പുഴുവിനെ ആദ്യം കാണിച്ചെന്നു പറയുന്നു. പക്ഷേ ഞങ്ങൾ കണ്ടിട്ടില്ല. മണിക്കൂറുകളോളം അടുപ്പിൽ തിളച്ച സാമ്പാറിലാണ് കാലുകളുള്ള ചെറിയ പുഴുവിനെ രൂപം പോലും മാറാതെ കിട്ടിയെന്നു പറയുന്നത്. ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.’’

What you should work next

ഓരോ ദിവസവും ഓരോ വിഭവത്തിൽ പുഴുവിനെ കണ്ടെന്നാണ് ഇയാൾ ആരോപിക്കുന്നതെന്ന് പഴയിടം മോഹനൻ‍ നമ്പൂതിരി മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. ‘‘കഴിഞ്ഞ ദിവസം മുതൽ ഇതേ ആൾ ഇവിടെ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ആദ്യം വന്നിട്ട് പുട്ടിന്റെ അകത്തുനിന്ന് പുഴുവിനെ കിട്ടിയെന്നു പറഞ്ഞു. ഇപ്പോൾ സാമ്പാറിൽനിന്ന് പുഴു കിട്ടിയെന്നാണു പറയുന്നത്. ആവിയിൽ വേവിച്ച പുട്ടിൽ ജീവനുള്ള പുഴുവിനെ എങ്ങനെ കിട്ടും. പ്ലേറ്റിന്റെ ഒരു ഭാഗത്ത് പുഴുവിനെ വച്ച് ഫോട്ടോയെടുത്താണു പ്രചരിപ്പിക്കുന്നത്. 40 വർഷമായി ഉണ്ടാക്കിയെടുത്ത സല്‍പ്പേരാണ് ഇവർ നശിപ്പിക്കാൻ ശ്രമിക്കുന്നത്. ഇതുവരെ ഇങ്ങനെയൊരു പരാതിയുണ്ടായിട്ടില്ല. കോഴിക്കോട് എത്തിയപ്പോഴാണ് പരാതി വന്നത്. 400 ലീറ്റർ സാമ്പാറാണ് ഞങ്ങൾ ഉണ്ടാക്കുന്നത്. മണിക്കൂറുകളോളം തിളച്ച സാമ്പാറില്‍നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയെന്നാണ് ഇവർ പറയുന്നത്. അതെങ്ങനെ സംഭവിക്കും? എന്നെ അപകീർത്തിപ്പെടുത്താനാണു ശ്രമിക്കുന്നത്. ഇനിയെങ്കിലും ഇത്തരം പ്രവണതകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.’’– പഴയിടം പ്രതികരിച്ചു.

അതേസമയം കായിക മേളയിലെ ഭക്ഷണ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ വേദിക്കു മുന്നിൽ പ്രതിഷേധിച്ചു. എൻഐടി സ്റ്റേഡിയത്തിലെ പ്രധാന വേദിക്കു മുന്നിൽ ഭക്ഷ്യവിഭവങ്ങൾ നിരത്തിവച്ചായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം.

sfi-protest

പ്രധാന വേദിക്കു മുന്നിൽ പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവർത്തകർ

English Summary:

Kerala State School Sports Meet nutrient contention emerged aft a younker was taken into custody for creating a ruckus implicit alleged worms recovered successful the nutrient served astatine the Kozhikode NIT ground. Organizers and main navigator Pazhayidam Mohanan Namboothiri powerfully denied the allegations, calling it a deliberate effort to defame the event, portion SFI besides staged a protestation demanding amended nutrient standards.

Read Entire Article