പൃഥ്വിരാജിന്റെ ഗതി വരാതിരിക്കട്ടെ, ആദ്യ സിനിമ പരാജയപ്പെടുത്തിത്തരാം എന്ന ഭീഷണി; വിസ്മയ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയ

1 month ago 5
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടിനും നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുമെതിരെ നടക്കുന്ന പ്രക്ഷോഭത്തോടുള്ള പല സെലിബ്രിറ്റികളുടെയും പ്രതികരണം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞതാണ്. ടൊവിനോ തോമസ്, പാര്‍വ്വതി തിരുവോത്ത്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, നസ്ലിന്‍, ഹാഷിര്‍ അടക്കമുള്ളവര്‍ പൊലീസ് നടപടിക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസത്തിനുമെതിരെ ശക്തമായി പ്രതികരിച്ചു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും അധികം ചര്‍ച്ചയാവുന്നത് വിസ്മയ മോഹന്‍ലാലിന്റെ പ്രതികരണമാണ്.

ഇന്ത്യക്കാരി എന്ന നിലയില്‍ അഭിമാനിക്കുമ്പോഴും രാജ്യത്ത് നടക്കുന്ന ക്രമക്കേടുകള്‍ക്കെതിരെയാണ് വിസ്മയ മോഹന്‍ലാല്‍ പ്രതികരിച്ചത്. ഞാന്‍ അഭിമാനിയായൊരു ഇന്ത്യക്കാരിയാണ്. രാജ്യത്തോടുള്ള എന്റെ സ്‌നേഹം വാക്കുകള്‍ക്കപ്പുറമാണ്. നമ്മുടെ സ്വതന്ത്രസമര പോരാളികള്‍, നമ്മുടെ രാജ്യത്തിന്റെ നാനാത്വത്തിലെ ഏകത്വം, നമ്മുടെ ഭരണഘടനയുടെ ശക്തി അതെല്ലാമാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്, എന്റെ ഇന്ത്യ

Samayam Malayalamഇപ്പോഴാണ് ശരിക്കും കാവ്യ മാധവനും ദിലീപും ഹണിമൂണ്‍ ആഘോഷിക്കുന്നത് എന്ന്; പുതിയ വീഡിയോ വൈറലാവുന്നു
പക്ഷേ ഇന്ന് എന്റെ ഹൃദയം തകരുന്നു. ഒരു ഇന്ത്യന്‍ പൗര്യ എന്ന നിലയില്‍ ചിലര്‍ നമ്മളെ വിഭജിക്കാന്‍ ശബ്ദമുയര്‍ത്തുമ്പോള്‍, വിദ്വേഷ പ്രചരണം നടത്തുമ്പോള്‍ നമ്മള്‍ കെട്ടിപ്പടുത്ത ഐക്യം നശിക്കുന്നു. കാരണം എന്നെ സംബന്ധിച്ച് ഇത് രാഷ്ട്രീയമല്ല, എന്റെ രാജ്യമാണ്, എന്റെ അഭിമാനമാണ്, എന്റെ സ്വത്ത്വമാണ്. എന്റെ ചോദ്യം വളരെ സിംപിളാണ്, സത്യം നമ്മളെ നോക്കി കൊഞ്ഞനം കുത്തുമ്പോള്‍ ഈ തകര്‍ച്ചയില്‍ നിങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നുവോ, അതോ മൗനം പാലിക്കുന്നുവോ?

കണ്ണീര്‍വാതകം. ലാത്തിച്ചാര്‍ജ്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍. റോഡ് ഉപരോധം. അടഞ്ഞുകിടക്കുന്ന മെട്രോ സ്റ്റേഷനുകള്‍ . നഗരത്തിലുടനീളം ശക്തമായ ബാരിക്കേഡുകള്‍. ഇന്റര്‍നെറ്റ് വിച്ഛേദിക്കല്‍. ജനാധിപത്യത്തിലേക്കാണ് മാറുന്നത് എന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്.


കാരണം നാളെ, കേള്‍ക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നത് നിങ്ങളായേക്കാം. നിങ്ങളുടെ നഗരത്തിലോ, നിങ്ങളുടെ അയല്‍പക്കത്തോ, സ്വന്തം കുടുംബത്തിലോ ആകാം ഇത് സംഭവിക്കുക. നിങ്ങളോടെല്ലാവരോടും എനിക്ക് ചോദിക്കാനുള്ള ലളിതമായ ചോദ്യമിതാണ്: സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ- എന്നാണ് വിസ്മയയുടെ പോസ്റ്റ്

ഈ ഒരു പോസ്റ്റിന്റെ പേരില്‍ വ്യാപകമായ സൈബര്‍ അറ്റാക്കാണ് വിസ്മയയ്ക്ക് നേരിടേണ്ടി വരുന്നത്. മോദി സര്‍ക്കാറിനെതിരെ സിനിമയെടുത്ത പൃഥ്വിരാജിന്റെ ഗതി എന്താണ് എന്ന് അച്ഛനോട് ചോദിക്കുന്നത് നല്ലതാണ് എന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകള്‍, ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ ഇത് വേണമായിരുന്നോ എന്ന ചോദ്യം അങ്ങനെ പോകുന്നു പ്രതികരണങ്ങള്‍. ആഗസ്റ്റ് 7 ന് സിനിമ റിലീസ് ആവാനിരിക്കുകയല്ലേ അത് പൊട്ടിച്ചു തരാം എന്ന് ഭീഷണിപ്പെടുത്തുന്നവരുമുണ്ട്. അച്ഛനില്ലാത്ത ധൈര്യം മകള്‍ക്ക് ഉണ്ടല്ലോ എന്ന രീതിയില്‍ നെഗറ്റീവായി പ്രശംസിക്കുന്നവരുമുണ്ട്. അതേ സമയം ആത്മാര്‍ത്ഥമായി രാജ്യത്തോടുള്ള സ്‌നേഹത്തെ കാണിച്ച വിസ്മയയെ പ്രശംസിക്കുന്ന കമന്റുകളും കുറവല്ല. യഥാര്‍ത്ഥ പൗരത്വ ബോധം ഇതാണ്, വിസ്മയ ധൈര്യശാലിയാണ് എന്നൊക്കെയാണ് പിന്തുണയ്ക്കുന്നവരുടെ കമന്റുകള്‍.
Read Entire Article