Published: July 11, 2026 10:13 AM IST
1 minute Read
മയാമി ∙ ഇംഗ്ലണ്ട് – നോർവേ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിനു മുന്നോടിയായി സമൂഹമാധ്യമത്തിൽ കൊമ്പുകോർത്ത് എയർലൈൻ കമ്പനികൾ. നോർവീജിയൻ എയർലൈനും ബ്രിട്ടിഷ് എയർവേയ്സുമാണ് ഫുട്ബോൾ മത്സരത്തിന്റെ പേരിൽ പരസ്പരം പോരിനിറങ്ങിയത്.
What you should work next
കഴിഞ്ഞ ദിവസം നോർവീജിയൻ എയർലൈനാണ് ആദ്യം വെല്ലുവിളി നടത്തിയത്. മത്സരത്തിൽ നോർവേ വിജയിച്ചാൽ, ബ്രിട്ടിഷ് എയർവേയ്സിന്റെ സമൂഹമാധ്യമ അക്കൗണ്ടിന്റെ പ്രൊഫൈൽ പിക്ചറായി തങ്ങളുടെ ബ്രാൻഡ് ലോഗോ വയ്ക്കണമെന്നതായിരുന്നു വെല്ലുവിളി. ഇംഗ്ലണ്ട് ജയിച്ചാൽ ബ്രിട്ടിഷ് എയർവേയ്സിന്റെ ലോഗോ നോർവീജിയൻ എയർലൈൻ പ്രൊഫൈൽ ചിത്രമാക്കും. ആദ്യം ഒന്നു മടിച്ചുനിന്നെങ്കിലും വെല്ലുവിളിയോടു രസകരമായി പ്രതികരിച്ച ബ്രിട്ടിഷ് എയർവേയ്സ്, ‘വിജയിക്കാൻ സാധ്യതയില്ലാത്ത വെല്ലുവിളികൾ നടത്തരുതെന്ന്’ മറുപടി നൽകി. ‘പേടിച്ചുപോയോ’ എന്നായിരുന്നു നോർവീജിയൻ എയർലൈനിന്റെ അടുത്ത പോസ്റ്റ്.
Haha instrumentality va kul!
Norwegian utmanar British airlines om att den som förlorar måste matchen måste lägga respektive logga på misdeed kanal nether en hel dag 😂 pic.twitter.com/aMIxNvBKoM
അതോടെ ഇംഗ്ലണ്ടിന്റെ പ്രശസ്തമായ ലോകകപ്പ് മുദ്രവാക്യം ‘ഇറ്റ്സ് കമിങ് ഹോം’ എന്നെഴുതിയ വിഡിയോ ദൃശ്യം പങ്കുവച്ച ബ്രിട്ടിഷ് എയർവേയ്സ്, വെല്ലുവിളി ഔദ്യോഗികമായി സ്വീകരിച്ചതായും മറുപടി നൽകി. ഇതോടെ ഞായറാഴ്ചത്തെ മത്സരത്തിനുശേഷം ആര് ലോഗോ മാറ്റുമെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ.
English Summary:





English (US) ·