പൈങ്കിളിക്ക് എന്താണ് സംഭവിച്ചത്, പരാജയപ്പെടാനുണ്ടായ കാരണം വ്യക്തമാക്കി ജിത്തു മാധവന്‍

3 weeks ago 8
വളരെ അധികം പ്രതീക്ഷയോടെ എത്തിയ സിനിമയായിരുന്നു, 2025 ല്‍ റിലീസ് ചെയ്ത പൈങ്കിളി . അനശ്വര രാജനും സജിന്‍ ഗോപുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു എന്നതുകൊണ്ടോ, റിലീലസിന് മുന്‍പ് വന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഹിറ്റായതുകൊണ്ടും മാത്രമായിരുന്നില്ല ആ പ്രതീക്ഷ. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ജിത്തു മാധവന്‍ തിരക്കഥ എഴുതുന്ന സിനിമ എന്നത് തന്നെയായിരുന്നു.

ജിത്തുവിന്റെ തിരക്കഥയില്‍ ശ്രീജിത്ത് ബാബുവാണ് ചിത്രം സംവിധാനം ചെയ്തത്. എന്നാല്‍ സിനിമ തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്തിന് ഈ സിനിമ എടുത്തു, ജിത്തു മാധവന്‍ തന്നെയാണ് ആ തിരക്കഥ എഴുതിയത്, ഓവര്‍ ആക്ടിങ് അല്ലേ എന്നിങ്ങനെയുള്ള പല ചോദ്യങ്ങളും വിമര്‍ശനങ്ങളും സിനിമയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ എഴുത്തുകാരന്‍ ജിത്തു മാധവ് തന്നെ അതിനൊരു വ്യക്തത നല്‍കുന്നു. എന്തുകൊണ്ട് പൈങ്കിളി പരാജയപ്പെട്ടു എന്ന് ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ജിത്തു മാധവന്‍ സംസാരിച്ചത്.

Samayam Malayalamകാര്‍ വാങ്ങി, വീട് വച്ചു എന്നത് മാത്രമല്ല, 30 വയസ്സിന് മുന്‍പ് ആഗ്രഹിച്ചത് നേടി; വിവാഹത്തിന് തൊട്ടുമുന്‍പ് അഭിമാനത്തോടെ അമൃത നായര്‍ പറയുന്നു
വ്യക്തിപരമായി എനിക്ക് ഇഷ്ടമുള്ള സിനിമയാണ് പൈങ്കിളി, ഞാന്‍ ഒറ്റയ്ക്കിരുന്ന് ആ സിനിമ കാണാറുണ്ട്. പൈങ്കിളിയിലെ രംഗങ്ങള്‍ എല്ലാം പ്ലാന്‍ ചെയ്തു ചെയ്തത് തന്നെയാണ്. അതുകൊണ്ട് തന്നെ അതൊന്നും ഓവര്‍ പെര്‍ഫോമന്‍സോ, ഓവറാക്കിയതോ ഒന്നുമല്ല. ആ രീതിയില്‍ തന്നെയാണ് പ്ലാന്‍ ചെയ്തത്. പക്ഷേ അത് എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നില്ല. ഈ സീനിന് ഇതാണ് മീറ്റര്‍ എന്നൊരു മീറ്റര്‍ സെറ്റ് നടന്നിരുന്നില്ല, അതുകൊണ്ട് മീറ്ററിന് അപ്പുറം അഭിനയിക്കുകയും ഷൂട്ട് ചെയ്യുകയും ചെയ്തു.

ചിത്രത്തിന്റെ സംവിധായകന്‍ ശ്രിജിത്തേട്ടനെ അസിസ്റ്റന്റ് ഡയരക്ടറായിരുന്ന കാലം മുതലേ എനിക്ക് അറിയാവുന്നതാണ്, ഓരോ സീനിന് വേണ്ടിയും അദ്ദേഹം അത്രയധികം എഫേര്‍ട്ട് ഇടുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ ഓരോ പ്രോസസും ഞാന്‍ ആസ്വദിക്കുകയും ചെയ്തു. ഞാന്‍ എഴുതിയത് അദ്ദേഹം മികച്ച രീതിയില്‍ സംവിധാനം ചെയ്തു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പക്ഷേ തെറ്റ് സംഭവിച്ചത്, ഇങ്ങനെ ഒരു സിനിമയാണ് എന്ന് പ്രേക്ഷകരെ പ്രിപ്പെയര്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല.


പ്രമോഷന്‍ പരിപാടികളില്‍ ഈ സിനിമ ഇങ്ങനെയാണ് എന്നൊരു സൂചന പ്രേക്ഷകര്‍ക്ക് നല്‍കാന്‍ കഴിയാത്ത ഇടത്താണ് ഞങ്ങള്‍ക്ക് പരാജയം സംഭവിച്ചത്. അതുകൊണ്ടാണ് സിനിമയ്ക്ക് ഒരുപാട് ബാക്ക്ക്ലാഷ് ഉണ്ടായതും നെഗറ്റീവ് റിവ്യൂസ് വന്നതും. എന്നിരുന്നാലും ആ നെഗറ്റീവ് റിവ്യസിനെ ഞാന്‍ ബഹുമാനിക്കുന്നു. അവര്‍ പ്രതീക്ഷിച്ച രീതിയിലായിരുന്നില്ല സിനിമ. അവരൊരു സാധാരണ സിനിമ പ്രതീക്ഷിച്ചു വന്നു, ഞങ്ങള്‍ ഹൈയര്‍ മീറ്ററിലുള്ള ഒരു സിനിമ കൊടുത്തു- ജിത്തു മാധവന്‍ പറഞ്ഞു
Read Entire Article