പൈസ മൊതലാവും, തിയേറ്ററില്‍ നിന്നിറങ്ങിയാലും ഹരം പോവില്ല, അടിമുടി രജനി മയം! ജയിലര്‍ 2 കണ്ട പ്രേക്ഷകരുടെ പ്രതികരണം

1 month ago 5
അങ്ങനെ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ജയിലര്‍ 2 തിയേറ്ററുകളിലെത്തി. ഒരു ആഘോഷം പോലെ തന്നെയാണ് ആരാധകര്‍ ചിത്രത്തെ സോഷ്യല്‍ മീഡിയയില്‍ വരവേറ്റത്. ആദ്യ ഷോ കഴിഞ്ഞിറങ്ങുമ്പോള്‍ ഗംഭീര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഒരു വിജയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം എടുത്ത് വിജയിപ്പിക്കുക എന്ന ശ്രമകരമായ ജോലി സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ അതിഗംഭീരമായി നിറവേറ്റിയിരിക്കുന്നു എന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം.

ഫസ്റ്റ് ഹാഫ് കണ്ടിറങ്ങിയപ്പോള്‍ തന്നെ പ്രതികരണങ്ങള്‍ വന്നു തുടങ്ങിയിരുന്നു. ഡാര്‍ക്ക് ഹ്യൂമര്‍ വളരെ മികച്ച രീതിയില്‍ വര്‍ക്കായി, പ്രത്യേകിച്ചും യോഗി ബാബു, അദ്ദേഹം വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണത്രെ. രജിനികാന്ത് ഓണ്‍ ഫയര്‍ എന്നാണ് കമന്റുകള്‍. അനിരുദ്ധിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് തലൈവറുടെ സ്വാഗിന് മാച്ച് ചെയ്യുന്നതാണ്. വളരെ ഫാസ്റ്റ് ആയിട്ടുള്ള തിരക്കഥയാണ്, ഒരിടത്ത് പോലും ബോര്‍ ആടിക്കുകയോ ലാഗ് അടിക്കുകയോ ചെയ്യുന്നില്ല എന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം

Samayam Malayalamഇത്ര കാലത്തിന് ശേഷം ഇപ്പോഴാണ് എനിക്ക് റസ്റ്റ് വേണം എന്ന് പറയാന്‍ കഴിയുന്നത്; എന്ത് വേദന സഹിച്ചാലും മുഖത്ത് ചിരിയുണ്ടാവും എന്ന് സമാന്ത
രണ്ടാം ഭാഗത്തേക്ക് കടക്കുമ്പോള്‍ പീക്ക് എലവേഷനോടു കൂടിയ ഇമോഷണല്‍ റോളര്‍കോസ്റ്റര്‍ റൈഡ് ആണ് സിനിമ എന്നാണ് ട്വീറ്റുകള്‍ വരുന്നത്. ഹൃത്വിക് റോഷന്റെ ഗസ്റ്റ് റോള്‍ ഗംഭീരം. ക്ലൈമാക്‌സിന് തൊട്ടു മുന്‍പ് നാല് ലെജന്റ്‌സിന്റെ അതിഥി വേഷം കൂടെ ആവുമ്പോള്‍ പൂര്‍ണമായും സിനിമ എന്റര്‍ടൈന്‍മെന്റ് ആയി മാറുന്നു, പൈസ മുതലാകും. ഇതൊരു സൂപ്പര്‍ ഹിറ്റാവും, ബ്ലോക്ബസ്റ്റര്‍ ഹിറ്റാവും, ഇന്റസ്ട്രിയല്‍ ഹിറ്റാവും എന്നൊക്കെയുള്ള വിധി പ്രേക്ഷകര്‍ ഇതിനോടകം എഴുതി കഴിഞ്ഞു. അത്തരത്തിലുള്ള കമന്റുകളാണ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് ശേഷം തിയേറ്ററില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും വരുന്നത്.

ടൈഗര്‍ മുത്തുവേല്‍ പാണ്ഡിയന്റെ ഗംഭീര തിരിച്ചുവരവാണ് ഇതെന്നാണ് എക്‌സില്‍ ഒരാള്‍ എഴുതിയിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ഒരു ദൃശ്യ വിരുന്ന് തന്നെയാണ് ജയിലര്‍ 2. രജനികാന്തിന്റെ സ്‌ക്രീന്‍ പ്രസന്‍സ് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. വന്‍ താരങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ താന്‍ എത്രത്തോളം മിടുക്കനാണെന്ന് സംവിധായകന്‍ നെല്‍സണ്‍ വീണ്ടും തെളിയിക്കുന്നു.


തിയേറ്ററില്‍ നിന്നിറങ്ങിയാലും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന തരത്തിലുള്ള 'ഹൈ' മൊമെന്റുകള്‍ ചിത്രത്തിലുണ്ട്. കോമഡി രംഗങ്ങള്‍ നന്നായി വര്‍ക്ക് ഔട്ട് ആയിട്ടുണ്ട്; നമോ നാരായണയും യോഗി ബാബുവും മികച്ച രീതിയില്‍ ചിരിപ്പിക്കുന്നു. ചിത്രത്തിലുടനീളം ഊര്‍ജ്ജം നിറയ്ക്കുന്നത് അനിരുദ്ധിന്റെ സംഗീതമാണ്. രണ്ടാം പകുതിയില്‍ എസ്‌ജെ സൂര്യ, വിദ്യാ ബാലന്‍ എന്നിവരുടെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങളില്‍ തിരക്കഥ അല്പം മങ്ങുന്നുണ്ടെങ്കിലും, മാസ് രംഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന രീതി വലിയ സ്വാധീനം ചെലുത്തുന്നു.
മൂന്നാം ഭാഗത്തിലേക്കുള്ള സൂചന പ്രതീക്ഷിച്ചിരുന്നില്ല. ചുരുക്കത്തില്‍, തിയേറ്ററില്‍ പോയി കാണാന്‍ പറ്റിയ, ആവേശമുണര്‍ത്തുന്ന ഒരു 'മാസ് മസാല' കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറാണ് ഈ ചിത്രം- എന്ന രീതിയിലാണ് എക്‌സ് റിവ്യുകള്‍ വരുന്നത്.
Read Entire Article