കല്യാണ്‍ ഫാമിലി ഗെറ്റ് ടു ഗെദര്‍ ഇപ്പോള്‍ ഞാന്‍ ഓരോ വര്‍ഷവും കാത്തിരിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയ ക്യാമറകളുടെ നിരന്തരമായ നോട്ടങ്ങളൊന്നുമില്ലാതെ, നമ്മള്‍ സ്‌നേഹിക്കുന്ന ഒരുപാട് മനുഷ്യരെ കണ്ടുമുട്ടാന്‍ സാധിക്കുന്നു എന്നത് കൊണ്ടായിരിക്കാം ഇത്. ഇവിടെ പോസുകളോ അഭിനയങ്ങളോ യാതൊരുവിധ കാപട്യങ്ങളോ ഇല്ല. ഞങ്ങള്‍ മാത്രം... സംസാരിക്കുന്നു, ചിരിക്കുന്നു, കഥകള്‍ പങ്കുവെക്കുന്നു, മനോഹരമായ സംഗീതം ആസ്വദിക്കുന്നു, ഒപ്പം തികച്ചും ഞങ്ങളായി തന്നെയിരിക്കുന്നു- നവ്യ നായര്‍ എഴുതി
മകള്‍ക്ക് വേണ്ടി കൂടെ സുപ്രിയയുണ്ട്, വണ്ടര്‍ഫുള്‍ ഡാഡയ്ക്ക് പിറന്നാള്‍ ആശംസകള്‍; പൃഥ്വിരാജിന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ആശംസകള്‍ എത്തുന്നു!
തിരക്കുപിടിച്ച ജീവിതങ്ങള്‍ക്കപ്പുറം, വര്‍ഷത്തിലൊരിക്കലെങ്കിലും നമ്മുടെ മേഖലയിലുള്ള പ്രിയപ്പെട്ടവരെ കണ്ട് മുട്ടുന്നതും വീണ്ടും ഒന്നാകുന്നതും എത്ര മനോഹരമായ അനുഭവമാണെന്ന് ഞാന്‍ സ്‌നേഹയോടും പ്രസന്നയോടും പറയുകയായിരുന്നു. മറ്റെല്ലാ കാര്യങ്ങളില്‍ നിന്നും മാറി, ഇതുപോലെ ഒരുമിച്ച് ആയിരിക്കുന്നതില്‍ ഒരു പ്രത്യേക സന്തോഷമുണ്ട് എന്നും നവ്യ പറയുന്നു
ആഘോഷത്തിനിടയില്‍ എടുത്ത ഒത്തിരി ചിത്രങ്ങളും നവ്യ പങ്കുച്ചിട്ടുണ്ട്, അതില്‍ നടി ശ്രുതി രാമചന്ദ്രന്റെ ഭര്‍ത്താവ് ഫ്രാന്‍സിസ് തോമസിന്റെ ഒറ്റയ്ക്കുള്ള വ്യത്യസ്തനമായ കുറേ സെല്‍ഫി ചിത്രങ്ങളും കാണാം. എന്റെ ഫോണില്‍ എപ്പോഴാണ് തോമസ് നീ ഇത്രയധികം ഫോട്ടോ എടുത്തത് എന്നാണ് നവ്യ ചോദിക്കുന്നത്. ഞാന്‍ ഇവിടെ പങ്കുവെക്കുന്നതിനേക്കാള്‍ എത്രയോ അധികം ചിത്രങ്ങള്‍ അതിലുണ്ട്. എല്ലാം ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇടുന്നില്ലെന്ന് മാത്രം!
എല്ലാവരെയും കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം. ഒരുപാട് നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുവാന്‍ വിട്ടുപോയി, എങ്കിലും ഇന്നലെ കല്യാണ്‍ നവരാത്രിയില്‍ ഞങ്ങള്‍ പങ്കുവെച്ച സന്തോഷത്തിന്റെ ചില കൊച്ചു ചിത്രങ്ങള്‍ ഇതാ ഇവിടെ പങ്കുവെക്കുന്നു. ചില കൂട്ടായ്മകള്‍ പ്രത്യേകതയുള്ളതാകുന്നത് നമ്മള്‍ അവിടെ എന്താണ് ചെയ്യുന്നത് എന്നതുകൊണ്ടല്ല, മറിച്ച് യാതൊരു മാസ്‌കുകളുമില്ലാതെ തികച്ചും സ്വന്തം വ്യക്തിത്വത്തോടെ നമുക്ക് അവിടെയായിരിക്കാന്‍ കഴിയുന്നത് കൊണ്ടാണ്- എന്ന് പറഞ്ഞുകൊണ്ടാണ് നവ്യ നായരുടെ പോസ്റ്റ് അവസാനിക്കുന്നത്.




English (US) ·