Published: August 22, 2026 10:27 AM IST
1 minute Read
ലിസ്ബൺ∙ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന് യോഗ്യത നേടാനുള്ള പോർച്ചുഗലിന്റെ ശ്രമങ്ങൾക്ക് ആത്മവിശ്വാസമേകി മുൻ ഓസ്ട്രേലിയൻ താരത്തിന്റെ സെഞ്ചറി. ഓസ്ട്രേലിയയിൽനിന്നു മാറി പോർച്ചുഗലിൽ കളിക്കാനുള്ള മോയ്സസ് ഹെൻറിക്വസിന്റെ തീരുമാനം രാജ്യത്തിന്റെ ക്രിക്കറ്റ് സാധ്യതകൾക്കു വൻ കുതിച്ചുചാട്ടമാണു നൽകിയത്. പോർച്ചുഗൽ ടീമിൽ അരങ്ങേറി മൂന്നാം മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് മോയ്സസ് ഹെൻറിക്വസ് സെഞ്ചറി നേടിയത്. മത്സരത്തിൽ മൂന്നാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ പോർച്ചുഗൽ താരം 51 പന്തുകളിൽനിന്ന് ഏഴു സിക്സുകളും 12 ഫോറുകളും ഉൾപ്പടെ 111 റൺസാണ് അടിച്ചുകൂട്ടിയത്.
What you should work next
രാജ്യാന്തര ക്രിക്കറ്റിൽ താരത്തിന്റെ ആദ്യ സെഞ്ചറി കൂടിയാണിത്. ഓസ്ട്രേലിയ വിട്ട് പോർച്ചുഗലിലേക്കു കൂടുമാറിയ താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ് വിഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലാണ്. ഓസ്ട്രേലിയയ്ക്കായി വിവിധ ഫോർമാറ്റുകളിൽ 47 മത്സരങ്ങളാണ് ഹെന്‍റിക്വസ് കളിച്ചിട്ടുള്ളത്. ചെക് റിപ്പബ്ലിക്കിനെതിരെ ആദ്യം ബാറ്റു ചെയ്ത പോർച്ചുഗൽ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിൽ 211 റൺസടിച്ചു. മറുപടി ബാറ്റിങ്ങിൽ 8.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 24 റൺസെടുക്കാൻ മാത്രമാണ് ചെക് റിപ്പബ്ലിക്കിനു സാധിച്ചത്. മഴയെത്തി കളി മുടങ്ങിയതോടെ ഡിഎൽഎസ് നിയമപ്രകാരം പോർച്ചുഗല്‍ 91 റൺസ് വിജയം സ്വന്തമാക്കി.
പോര്‍ച്ചുഗലിനായുള്ള അരങ്ങേറ്റ മത്സരത്തിൽ ഹെൻറിക്വസ് 66 റൺസ് സ്കോർ ചെയ്തിരുന്നു. ചെക്ക് റിപ്പബ്ലിക്കിനെതിരായ വിജയത്തോടെ ട്വന്റി20 ലോകകപ്പ് സബ് റീജ്യനൽ യൂറോപ്പ് ക്വാളിഫയറിൽ ഗ്രൂപ്പ് ബിയിൽ പോർച്ചുഗൽ ഒന്നാമതെത്തി. ജർമനി, ഇസ്രയേൽ, ഗ്രീസ് എന്നിവരാണ് ബി ഗ്രൂപ്പിലെ മറ്റ് ടീമുകൾ. സി ക്വാളിഫയർ ഫൈനലിൽ സ്പെയിനെയും തോൽപിച്ച പോർച്ചുഗൽ, ഇനി ഗ്ലോബൽ ക്വാളിഫയർ കളിക്കും.
What you should work next
പോർച്ചുഗലിലെ മെദീരയിലാണ് മോയ്സസ് ഹെൻറിക്വസ് ജനിച്ചത്. പോർച്ചുഗീസ് ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജന്മനാടാണിത്. ഹെൻറിക്വസിന്റെ ജനനത്തിനു പിന്നാലെ അദ്ദേഹത്തിന്റെ കുടുംബം ഓസ്ട്രേലിയയിലേക്കു താമസം മാറുകയായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എട്ടു സീസണുകളിൽ കളിച്ചിട്ടുള്ള താരമാണ്. 2021 ഐപിഎലിൽ പഞ്ചാബ് കിങ്സിനു വേണ്ടിയാണ് ഒടുവിൽ കളിക്കാനിറങ്ങിയത്. 2009 ൽ ന്യൂസീലൻഡിനെതിരെയായിരുന്നു ഓസീസ് ജഴ്സിയിൽ താരത്തിന്റെ രാജ്യാന്തര അരങ്ങേറ്റം.
English Summary:






English (US) ·