1996 ല്‍ ജനിച്ച 30 കാരിയായ അതുല്യ മുംബൈയിലാമ് ജനിച്ചതും വളര്‍ന്നതുമെല്ലാം. മോഡലിങിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. നിരവധി പരസ്യ ചിത്രങ്ങളിും അതുല്യ സജീവമാണം. അതിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്കുള്ള എന്‍ട്രി.
നവാഗതനായ റിതേഷ് റാണ സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ മാതു വടലര എന്ന തെലുങ്ക് സിനിമയിലൂടെയാണ് അതുല്യയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. എന്നാല്‍ അതിന് ശേഷം സിനിമയില്‍ വലിയ അവസരങ്ങള്‍ വന്നിരുന്നില്ല, ആറ് വര്‍ഷത്തിന് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഡയിസ് ഇറെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തുന്നത്. അതുല്യ എന്ന നടിയെ മലയാളികള്‍ ശ്രദ്ധിച്ചതും അതിന് ശേഷമാണ്.
ഡയിസ് ഇറെയില്‍ വളരെ ചെറിയൊരു റോള്‍ മാത്രമാണ് അതുല്യ ചെയ്തത് എങ്കിലും, പ്രണവ് മോഹന്‍ലാലിനൊപ്പം വളരെ ഇന്റിമേറ്റായ ഒരു രംഗം ചെയ്തതിന്റെ പേരില്‍ നടി ശ്രദ്ധിക്കപ്പെടുകയായിരുന്നു. പ്രണവ് ചെയ്ത റോഹന്‍ ഒരു വുമണൈസറാണ് എന്ന് കാണിക്കുന്ന പബ്ബിലെ ഒരു രംഗത്താണ് അതുല്യ വന്നു പോകുന്നത്.
Also Read: ചുമ്മ സീനാണ് സീന്‍! നസ്‌ലിന്‍ ഹയ്യോ മടുത്തു!!
ഡയിസ് ഇറെയ്ക്ക് ശേഷം അതുല്യ ഒരു മുഖ്യധാര ചിത്രത്തില്‍ അല്പം ദൈര്‍ഘ്യമുള്ള വേഷം ചെയ്തത് 2026 ല്‍ പുറത്തിറങ്ങിയ ഉയിര്‍ എന്ന ചിത്രത്തിലാണ്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകന്‍ റോഷന്‍ മാത്യുവിന്റെ പങ്കാളിയുടെ വേഷമായിരുന്നു അതുല്യയ്ക്ക്. ഈ രണ്ട് സിനിമകള്‍ക്ക് പുറമെ അതുല്യ എന്ന ആര്‍ട്ടിസ്റ്റിന്റെ പരസ്യ ചിത്രങ്ങളിലൂടെയാണ് ആളുകള്‍ക്ക് പരിചിതമായത്. ദുല്‍ഖര്‍ സല്‍മാന്‍, മമ്മൂട്ടി, മഞ്ജു വാര്യര്‍ അടക്കമുള്ള പ്രമുഖര്‍ക്കൊപ്പമെല്ലാം അതുല്യ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.




English (US) ·