പ്രമുഖ പ്രവാസി വ്യവസായി സ്വരാജ് പോള്‍ അന്തരിച്ചു

5 months ago 6

22 August 2025, 12:58 PM IST

Swaraj Paul

Photo: x.com/narendramodi

ന്ത്യന്‍ വംശജനായ ബ്രിട്ടീഷ് വ്യവസായി സ്വരാജ് പോള്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാപാറോ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനാണ്.

ഹൗസ് ഓഫ് ലോഡ്‌സിലെ അംഗമായ അദ്ദേഹം ജലന്ധറിലാണ് ജനിച്ചത്. മകളായ അംബികയുടെ ചികിത്സക്കായാണ് 1960കളില്‍ അദ്ദേഹം യുകെയിലേയ്ക്ക് താമസംമാറ്റിയത്. മകളുടെ മരണശേഷം കുട്ടികളുടെയും യുവാക്കളുടെയും ക്ഷേമത്തിനായി അംബിക പോള്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചു. 2015ല്‍ മകന്‍ അംഗദ് പോളും 2022ല്‍ ഭാര്യ അരുണയും മരിച്ചു. അവരുടെ ഓര്‍മക്കായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

സണ്‍ഡേ ടൈംസിന്റെ ഈവര്‍ഷത്തെ സമ്പന്ന പട്ടികയില്‍ അദ്ദേഹം 81-ാം സ്ഥാനത്തായിരുന്നു. യുകെയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായിരുന്നു. സ്റ്റീല്‍, എന്‍ജിനിയറിങ് മേഖലയിലെ ബഹുരാഷ്ട്ര കമ്പനിയായ കാപാറോ ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശമായ രണ്ട് ബില്യണ്‍ പൗണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആസ്തി.

യുകെ, വടക്കേ അമേരിക്ക, ഇന്ത്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി 40 ലധികം ശാഖകള്‍ കാപാറോ ഗ്രൂപ്പിനുണ്ട്. അദ്ദേഹത്തിന്റെ മകന്‍ ആകാശ് പോള്‍ കാപാറോ ഇന്ത്യയുടെ ചെര്‍മാനും കാപാറോ ഗ്രൂപ്പിന്റെ ഡയറക്ടറുമാണ്.

യു.കെയിലെ വ്യവസായം, ജീവികാരുണ്യ പ്രവര്‍ത്തനങ്ങള്‍, പൊതുസേവനം എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് സ്വരാജ് പോളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.

Content Highlights: Lord Swaraj Paul, Indian-Origin British Industrialist, Passes Away astatine 94

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article