പ്രസവാനന്തരമുള്ള തന്റെ ശരീരത്തെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായി കത്രീന കൈഫ്; കളിയാക്കലുകളെ പേടിച്ചാല്‍ എനിക്ക് മുന്നോട്ട് പോകാന്‍ കഴിയാതെയാവും

1 month ago 5
ബോഡി ഷെയിമിങ് പല തരത്തിലുണ്ട്. സമീപകാലത്ത് കത്രീന കൈഫ് നേരിട്ടത് അത്തരമൊരു ബോഡി ഷെയിമിങ് ആയിരുന്നു. പ്രസവാനന്തരം വന്ന ശരീര മാറ്റത്തിന്റെ പേരില്‍ നടിയുടെ ശരീരത്തെ വിമര്‍ശിച്ച് ചിലര്‍ എത്തിയപ്പോള്‍, ഒത്തിരി സെലിബ്രിറ്റികള്‍ കത്രീന കൈഫിനെ പിന്തുണച്ചും എത്തിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ ഭര്‍ത്താവ് വിക്കി കൗശലിനൊപ്പം അമ്പാനി കുടുംബത്തിലെ ഗണേശോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കത്രീന. 2025 നവംബറില്‍ അമ്മയായതിന് ശേഷം കത്രീന കൈഫ് പങ്കെടുത്ത ആദ്യത്തെ പൊതു ചടങ്ങായിരുന്നു അത്.

ഒരു കാലത്ത് ബ്യൂട്ടി ക്യൂന്‍ എന്ന് അറിയപ്പെട്ടിരുന്ന, അപാര ശരീര സൗന്ദര്യം കാത്തു സൂക്ഷിച്ചിരുന്ന നടിയുടെ ശരീര മാറ്റം പലര്‍ക്കും വലിയ വിഷയമായി. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ട്രോളുകളും വന്നു. പല സെലിബ്രിറ്റികളും കത്രീന കൈഫിനെ പിന്തുണച്ച്, അമ്മയാവുന്നതിലെ ദൈവീകതയെ കുറിച്ച് പങ്കുവച്ചു. എന്നാല്‍ കത്രീന കൈഫ് മാത്രം വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തന്‍റെ ബ്യൂട്ടി ബ്രാന്റിന്റെ പരിപാടിയില്‍ കത്രീന എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കുന്നു.

Samayam Malayalamകല്യാണവും തിരക്കും ഒഴിഞ്ഞു, നിമിഷ് കൂടെയില്ല, ഒറ്റയ്ക്ക് ഇരിക്കുന്നതിലെ സുഖം പങ്കുവച്ച് അഹാന; എല്ലാവരും ഉള്ളതുകൊണ്ടാണ് എനിക്കിത് പറയാന്‍ പറ്റുന്നത്!
ലണ്ടനില്‍ വച്ചു നടന്ന തന്റെ കെ ബ്യൂട്ടി ബ്രാന്റിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കത്രീന കൈഫ്. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളോ കളിയാക്കലുകളോ തന്റെ ആത്മവിശ്വാസത്തെ ബാധിക്കാന്‍ ഒരിക്കലും അനുവദിക്കില്ല എന്ന് കത്രീന കൈഫ് വ്യക്തമാക്കി.

എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഓരോ തവണ നേരിടുമ്പോഴും ഞാന്‍ എന്റെ ഓരോ കാര്യങ്ങളും അതിനനുസരിച്ച് തീരുമാനിക്കാന്‍ തുടങ്ങിയാല്‍, ഭയം കാരണം എനിക്ക് മുന്നോട്ട് പോകാന്‍ കഴിയാതെ സ്തംഭിച്ചുപോയേനെ. ജീവിതത്തില്‍ ലോകം നമ്മെ അഭിനന്ദിക്കുന്ന സമയങ്ങളുണ്ടാകും, അതുപോലെ തന്നെ നമ്മള്‍ തന്നെ നമ്മുടെ ഏറ്റവും വലിയ പിന്തുണക്കാരായി മാറേണ്ട സമയങ്ങളുമുണ്ടാകും. മാറിയ ജീവിതഘട്ടങ്ങളില്‍ സ്വയം അംഗീകരിക്കാനും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് അധിക പ്രാധാന്യം നല്‍കാതിരിക്കാനുമാണ് ശ്രദ്ധിക്കേണ്ടത് എന്നാണ് കത്രീന കൈഫ് പറഞ്ഞത്.


ലണ്ടനില്‍ വച്ച് നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ചിത്രങ്ങളും കത്രീന കൈഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഗണേശോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ട്രഡീഷണലായി ചുരിദാര്‍ ധരിച്ചായിരുന്നു കത്രീന കൈഫ് വന്നത്. എന്നാല്‍ ഇപ്പോള്‍ ലണ്ടനില്‍ വെസ്‌റ്റേണ്‍ ലുക്കില്‍ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് കത്രീന പങ്കുവച്ചിരിയ്ക്കുന്നത്.
Read Entire Article