ആ പാട്ടിന് ചുവട് വയ്ക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നു എന്ന് ഷംന കാസിം നേരത്തെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. മകളെ രണ്ട് മാസം ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് ആ പാട്ട് രംഗം ചെയ്തത്. പക്ഷേ എനിക്ക് പോലും അത് അറിയില്ലായിരുന്നു. ആ പാട്ടിന്റെ ഷൂട്ടിങിന് ശേഷം മറ്റൊരു സെറ്റിലേക്ക് പോയപ്പോഴാണ്, പ്രെഗ്നന്‍സി ടെസ്റ്റ് എടുത്ത് നോക്കിയത്. പോസിറ്റീവായി വന്നു, അതുകൊണ്ട് തന്നെ മകളെ ജയിലര്‍ ബേബി എന്നാണത്രെ ഷംന വിളിക്കുന്നത്.
അമ്മയില്ലാത്ത മക്കളെ ഒറ്റയ്ക്ക് വളര്‍ത്തി, മറ്റൊരു വിവാഹം കഴിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഷാജി കുമാര്‍ പറഞ്ഞത്
ഗര്‍ഭിണിയായിരിക്കുമ്പോള്‍ എങ്ങനെ ഇങ്ങനെ ഡാന്‍സ് ചെയ്യാന്‍ കഴിയുന്നു എന്ന് ചോദിച്ചാല്‍, എനിക്കേറ്റവും സന്തോഷമുള്ള കാര്യം ഡാന്‍സ് ചെയ്യുന്നതാണ് എന്നാണ് ഷംനയുടെ മറുപടി. എന്തിനേറെ, പ്രസവത്തിന്റെ രണ്ട് ദിവസം മുന്‍പ് പോലും ഞാന്‍ ഡാന്‍സ് റീല്‍ എടുത്തിട്ടുണ്ട്, ആശുപത്രിയിലേക്ക് പോകുന്നതിന് മുന്‍പാണ് ആ റീല്‍ അപ് ലോഡ് ചെയ്തത് എന്നും ഷംന കാസിം എന്ന പൂര്‍ണ പറയുന്നു
എനിക്ക് ദുബായില്‍ ഡാന്‍സ് സ്‌കൂളുണ്ട്, പ്രെഗ്നന്‍സിയുടെ ആ മുഴുവന്‍ യാത്രയിലും ഞാന്‍ അവിടെ സജീവമായിരുന്നു. പഠിപ്പിക്കുകയും ചെയ്യും, ഡാന്‍സ് ചെയ്യുകയും ചെയ്തു. ഡെലിവറിയുടെ രണ്ട് ദിവസം മുന്‍പ് പോലും ഡാന്‍സ് റീല്‍ എടുത്തു, അടുത്ത ദിവസമാണ് അത് പോസ്റ്റ് ചെയ്തത്. ഡെലിവറി റൂമിന്റെ അടുത്ത് നിന്നാണോ ആ റീല്‍ എടുത്തത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഡാന്‍സ് ആണ് എനിക്കെല്ലാം എന്നാണ് ഷംന കാസിം പറഞ്ഞത്.
ഒരു മുസ്ലീം കുടുംബത്തില്‍ നിന്ന് ഞാന്‍ ഇവിടെ വരെ എത്തണമെങ്കില്‍ എനിക്ക് എത്രത്തോളം സപ്പോര്‍ട്ട് കിട്ടുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് ഊഹിക്കാം എന്നും ഷംന പറയുന്നുണ്ട്. ഇന്നത്തെ ഷംന കാസി ം ആയും, പൂര്‍ണയായും ഞാന്‍ ഇവിടെ നില്‍ക്കുന്നുണ്ടെങ്കില്‍ എന്റെ ഉമ്മയാണ് അതിന് കാരണം. വിവാഹത്തിന് ശേഷം എനിക്ക് എന്റെ ഭര്‍ത്താവാണ് ലക്കി ചാം. ഇപ്പോള്‍ രണ്ട് മക്കളെ വീട്ടിലാക്കി എനിക്ക് ഇതുപോലെ വരാന്‍ സാധിക്കുന്നുണ്ടെങ്കില്‍ എനിക്ക് എന്റെ ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്നും നല്ല പിന്തുണയാണ് കിട്ടുന്നത്. അതൊക്കെ ശരിക്കും ഭാഗ്യമാണ് എന്ന് ഷംന കാസി പറഞ്ഞു.




English (US) ·