Authored by: അശ്വിനി പി|Samayam Malayalam•6 Oct 2026, 3:04 p.m. IST
അപ്പോള്‍ പ്രണയ ബന്ധത്തിലെ ഏജ് ഗ്യാപ്പ് ആണ് ട്രെന്റിങ് ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം നാല്‍പതുകലിലേക്ക് അടുക്കുന്ന പയ്യന്മാര്‍ 20 കഴിഞ്ഞ പെണ്‍കുട്ടികള്‍ തെറ്റല്ല എന്ന ചിന്ത സമൂഹത്തിനുണ്ട്. പക്ഷേ ഈ ട്രെന്റൊക്കെ വരുന്നതിന് മുന്നേ പ്രായം നോക്കാതെ കെട്ടിയ ചില നടന്മാരും നടിമാരും ഇവിടെയുണ്ട്

സിനിമയില്‍ ഇത്തരം പ്രണയങ്ങള്‍ ആഘോഷിക്കുകയും ഏറ്റെടുക്കകുകയും ചെയ്യുന്ന പ്രേക്ഷകര്‍ക്ക് പക്ഷേ, റിയല്‍ ലൈഫില്‍ അങ്ങനെ ഒരാളുടെ ജീവിതത്തില്‍ സംഭവിച്ചു കഴിഞ്ഞാല്‍ അംഗീകരിക്കാന്‍ കുറച്ചധികം പ്രയാസമാണ്. അതിന്റെ പേരില്‍ മാത്രം ചില പല സിനിമാ താരങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ ആ വിമര്‍ശനങ്ങളൊന്നും അവരുടെ ദാമ്പത്യത്തെ ബാധിച്ചിട്ടില്ല എന്നത് മറ്റൊരു സത്യം. വലിയ പ്രായ വ്യത്യാസത്തില്‍ വിവാഹം ചെയ്ത ചില താരദമ്പതികളെ നോക്കാം
നസ്‌റിയ - ഫഹദ്
![]()
ഫഹദ് ഫാസില്‍ നസ്‌റിയയെ വിവാഹം ചെയ്യുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഒരുപാട് വിമര്‍ശനങ്ങളും കളിയാക്കലുകളും ഉയര്‍ന്നിരുന്നു. അടുത്തിടെ തന്റെ പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ പോലും ഫഹദ് അതിനെ കുറിച്ച് പ്രതിപാദിക്കുകയുണ്ടായി, അതെ ഞാനൊരു ചൈല്‍ഡിനെയാണ് വിവാഹം ചെയ്തത് എന്ന്. 19 കാരിയായ നസ്‌റിയയെ വിവാഹം ചെയ്യുമ്പോള്‍ ഫഹദ് ഫാസിലിന് 31 വയസ്സായിരുന്നു. 12 വയസ്സിന്റെ പ്രായ വ്യത്യാസം വലിയ ചര്‍ച്ചയായി.
ചെമ്പന്‍ വിനോദ് ജോസും ഭാര്യയും
![]()
ചെമ്പന്‍ വിനോദ് ജോസ് മറിയം തോമസിനെ വിവാഹം ചെയ്ത ഫോട്ടോകള്‍ പുറത്ത് വന്നപ്പോഴും സോഷ്യല്‍ മീഡിയയില്‍ പലര്‍ക്കും അതൊരു വലിയ പോരായ്മയായി തോന്നി. മകളുടെ പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നു എന്ന് പറഞ്ഞ് കളിയാക്കലുകളുണ്ടായി. ചെമ്പന്‍ വിനോദ് ജോസും, മറിയവും തമ്മില്‍ 17-18 വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. എന്നാല്‍ ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം, ഇപ്പോഴും ഇരുവരും സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുകയാണ്
കാവ്യ മാധവനും ദിലീപും
![]()
കാവ്യയും ദിലീപും ഒന്നിച്ച് ഒരുപാട് സിനിമകളില്‍ നായികാ - നായകന്മാരായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ റിയല്‍ ലൈഫില്‍ ഇരുവരും ഒന്നിക്കുന്നതില്‍ അന്ന് ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു, അതില്‍ പ്രധാനം പ്രായം തന്നെയായിരുന്നു. ആദ്യ കൂടിക്കാഴ്ചയില്‍ കാവ്യ തന്നെ അങ്കിള്‍ എന്നാണ് വിളിച്ചിരുന്നത് എന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. പതിനേഴ് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട് ദിലീപിനും കാവ്യയ്ക്കും.
ഷാജി കൈലാസും ആനിയും
![]()
സംവിധായകന്‍ ഷാജി കൈലാസും ആനിയും തമ്മിലുള്ള പ്രായ വ്യത്യാസം അന്ന് സോഷ്യല്‍ മീഡിയ അത്ര സജീവമല്ലാത്തതിനാല്‍ വിവാദമായിരുന്നില്ല. 1990 ല്‍ ആയിരുന്നു ആനിയുടെയും ഷാജി കൈലാസിന്റെയും വിവാഹം. അന്ന് ആനിക്ക് 18 വയസ്സായിരുന്നു, ഷാജി കൈലാസിനെക്കാള്‍ 13 വയസ്സിന് ചെറുപ്പമായിരുന്നു ആനി.





English (US) ·