പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ലിസി തിരിച്ചെത്തുന്നു, കൂടെ കല്യാണ പ്രിയദര്‍ശനം; ഇതിലും മനോഹരമായ കാഴ്ചയില്ല എന്ന് ഫാന്‍സ്

2 weeks ago 5
ലിസിയും പ്രിയദര്‍ശനും വിവാഹ മോചനം റദ്ദാക്കി വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു എന്ന സന്തോഷ വാര്‍ത്ത തന്നെ ആരാധകരെ സംബന്ധിച്ച് അത്രയും സന്തോഷം നല്‍കിയ ഒന്നായിരുന്നു. അതിന് ശേഷം ഇതാ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്.

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രത്തിലാണ് ലിസി ഇപ്പോള്‍ അഭിനയിക്കുന്നത്. സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനും. മകള്‍ കല്യാണിയും പരസ്യ ചിത്രത്തിലുണ്ട്. ഇവര്‍ക്കൊപ്പം പ്രഭുവും എത്തുന്നതോടെ പഴയ പല ഓര്‍മകളും പ്രേക്ഷക മനസ്സിലേക്ക് എത്തുന്നു.

Also Read: വിവാഹ മോചനത്തിന് ശേഷം വന്ന ഈ മാറ്റത്തിന് ആരാണ് കാരണം? മറുപടി നല്‍കി പ്രീതി പ്രേം

ഷൂട്ടിങ് വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പരസ്യ ചിത്രം ഷൂട്ട് ചെയ്യുന്നു എന്നതിനപ്പുറം, ലിസിയും പ്രിയദര്‍ശനും ഒന്നിച്ചുള്ള നിമിഷങ്ങലാണ് ആ വീഡിയോയുടെ ഭംഗി കൂട്ടുന്നത്. ഇന്നത്തെ ദിവസം സോഷ്യല്‍ മീഡിയയില്‍ കണ്ട ഏറ്റവും മനോഹരമായ കാഴ്ചായാണ് ഇത് എന്ന് ആരാധകരും പറയുന്നു.

അതേ സമയം 38 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ലിസിയുടെ തിരിച്ചുവരവാണ് ഇത് എന്നാണ് പലരുടെയും ധാരണ. എന്നാല്‍ അല്ല, ഇതിനിടയില്‍ ലിസിയൊരു തിരിച്ചുവരവ് നടത്തിയിട്ടുണ്ട്.

Also Read: വെറും മുപ്പതിനായിരത്തില്‍ തുടങ്ങി, ഇന്ന് 50 കോടി വരുമാനം; സിനിമയില്‍ തോറ്റ ശ്രുതികയുടെ വിജയ രഹസ്യം

1982 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചിത്രത്തിലൂടെയാണ് ലിസി സിനിമാ ലോകത്തേക്ക് വരുന്നത്. അതിന് ശേഷം തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി സിനിമകള്‍ ചെയ്തു. പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെയാണ് ലിസിയ്ക്ക് കരിയറില്‍ വലിയ ബ്രേക്കുകള്‍ സംഭവിച്ചത്. അതവരുടെ പ്രണയത്തിനും കാരണമായി. 1990 ല്‍ പ്രിയദര്‍ശനെ വിവാഹം ചെയ്തതോടെ ലിസി അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തു.


2016 ല്‍ ആണ് ലിസിയ്ക്കും പ്രിയദര്‍ശനും ഇടയില്‍ സ്വര ചേര്‍ച്ചകള്‍ സംഭവിച്ചതും ഇരുവരും വേര്‍പിരിഞ്ഞതും. അതിന് ശേഷം ലിസി 2018 ല്‍ ചല്‍ മോഹന്‍ രങ്ക എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ചിത്രത്തില്‍ നായികയുടെ അമ്മയായി പ്രധാന റോള്‍ തന്നെയാണ് ലിസി ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ലിസി അഭിനയത്തിനോട് വലിയ താത്പര്യം കാണിച്ചില്ല.
Read Entire Article