പ്രേമലു 2 കഴിഞ്ഞ വിഷുവിന് എത്തുമായിരുന്നു;അപ്രതീക്ഷിതമായി ഉപേക്ഷിച്ച പ്രേമലുവിന്റെ രണ്ടാം ഭാഗത്തിനായി ഒരു വർഷം കളഞ്ഞു!

1 month ago 5
പ്രേമലുവിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം, അനൗൺസ് ചെയ്ത രണ്ടാം ഭാഗത്തിന് കാത്തിരുന്ന പ്രേക്ഷകർക്ക് മുന്നിൽ സംവിധായകൻ ഗിരീഷ് എ ഡി എത്തിയത് പക്ഷേ ബത്‌ലഹേം കുടുംബ യൂണിറ്റുമായി ആയിരുന്നു. സകല ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്ത് ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയ ബത്‌ലഹേം കുടുംബ കുടുംബ യൂണിറ്റ്, പ്രേമലു 2വിന്റെ അസാന്നിധ്യം അറിയിച്ചില്ല എന്നതാണ് സത്യം.

2024ലാണ് മമിത ബൈജു, നെസ്ലൻ എന്നിവരെ നായികാ നായകന്മാരാക്കി ഗിരീഷ് എ ഡി പ്രേമലു സംവിധാനം ചെയ്യുന്നത്. ഭാഷാ അതിർത്തികൾ പിന്നിട്ട് ബ്ലോക്ക് ബസ്റ്റർ ആയി മാറിയ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടൻ പുറത്തിറക്കുമെന്ന് , വിജയാഘോഷവേളയിൽ സംവിധായകൻ ഗിരീഷ് എ ഡി പ്രഖ്യാപിക്കുകയുമുണ്ടായി.

Samayam Malayalamനോബിയോട് ഇഷ്ടം തോന്നിയതിന് മാപ്പ്; പുറത്തിറങ്ങിയതിന് ശേഷം നിലീനയുടെ ആദ്യത്തെ പ്രതികരണം; പുതപ്പിനടിയില്‍ സംസാരിച്ചത് എന്തായിരുന്നു?
എന്നാൽ പ്രേമലു 2 തീയറ്ററിൽ എത്തുന്നതിന് പകരം മമിത ബൈജു - നിവിൻ പോളി കൂട്ട്കെട്ടിൽ ബത്‌ലഹേം കുടുംബ കുടുംബ യൂണിറ്റ് എന്ന സിനിമയാണ് വന്നത്. പ്രേമലു 2 ഉപേക്ഷിച്ചെന്ന രീതിയിലുള്ള വാർത്തകളും പിന്നീട് റിപ്പോർട്ട് ചെയ്യുകയുണ്ടായി.

പ്രേമലു 2 ദൗത്യം ഉപേക്ഷിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം സംവിധായകൻ ഗിരീഷ് എ ഡി തന്നെ ഇപ്പോൾ പുറത്ത് പറഞ്ഞിരിക്കുകയാണ്. ബത്‌ലഹേം കുടുംബ കുടുംബ യൂണിറ്റിന്റെ വിജയാഘോഷ വേളയിലാണ് പ്രേമലു 2വിനായി ഒരു വർഷത്തോളം ചിലവിട്ടതെന്ന് ഗിരീഷ് എ ഡി പറയുന്നത്.

ഈ സിനിമയുടെ, അതായത് BKUവിന്റെ ഒരുക്കങ്ങൾ തുടങ്ങിയത് ഒരു വർഷം മുൻപാണെന്നും, അതിന് മുൻപുള്ള ഒരു വർഷം പ്രേമലുവിനായി ചിലവിട്ടെന്നും ഗിരീഷ് എ ഡി പറഞ്ഞു. എന്നാൽ അപ്രതീക്ഷിതമായി ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നുവെന്നും , അത്രയും കാലം ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.


പ്രതീക്ഷിച്ചത് പോലെ തന്നെ പ്രേമലു 2വിനുള്ള ഒരുക്കങ്ങൾ വന്നുവെന്നും, കഴിഞ്ഞ വർഷം വിഷു റിലീസിനായി സിനിമ എത്തുമായിരുന്നുവെന്നും ഗിരീഷ് എ ഡി പറഞ്ഞു. എന്നാൽ അപ്രതീക്ഷിതമായി ആ ശ്രമം ഉപേക്ഷിക്കേണ്ടി വരികയും, പകരം ബത്‌ലഹേം കുടുംബ യൂണിറ്റുമായി ടീം എത്തുകയുമാണുണ്ടായത്. മാത്രമല്ല ഷൂട്ടിങ് തുടങ്ങി ചെറിയൊരു കാലയളവ് കൊണ്ട് തന്നെ ബത്‌ലഹേം കുടുംബ കുടുംബ യൂണിറ്റ് തീയറ്ററുകളിലെത്തി.

ഏതായാലും നസ്ലന്റെയും മമത ബൈജുവിന്റെയും കൂട്ടുകെട്ട് കാണുവാൻ കാത്തിരുന്ന പ്രേക്ഷകർക്ക്, മറ്റൊരു വിരുന്നാണ് ബത്‌ലഹേം കുടുംബ കുടുംബ യൂണിറ്റിലൂടെ ഭാവന സ്റ്റുഡിയോസ് നൽകിയത് . പ്രേമലുവിന്റെ സഹഎഴുത്തുകാരൻ കിരൺ ജോസി തന്നെയായിരുന്നു BKUവിലും ഗിരീഷ് എ ഡി ക്കൊപ്പം പേന ചലിപ്പിച്ചത്. സർവ്വം മായക്ക് ശേഷം അടുത്ത ഇൻഡസ്ടറി ഹിറ്റുമായി വന്ന നിവിൻ പോളി ചിത്രം ആരാധകർക്കിടയിൽ വലിയ ഓളമാണ് ഇതിനോടകം ഉണ്ടാക്കിയത്.

Read Entire Article