20 September 2025, 02:50 PM IST

national co coperative banking acme awards
ഗോവ: പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിങ് സമിറ്റ് 2024-25 അവാര്‍ഡ്. നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് സമിറ്റ് & ഫ്രണ്ട്സ് ഇന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് 2024-25 അവാര്‍ഡ് ഗോവയില്‍ നടന്ന ചടങ്ങില്‍ ഗോവ സഹകരണ മന്ത്രി സുഭാഷ് ശ്രീഡോക്കര്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ ഡോ. എന്‍. സായിരാമിന്, സിഇഒ ശൈലേഷ് സി. നായര്‍ക്കും, സിഒഒ പൗസന്‍ വര്‍ഗീസിനും പുരസ്കാരം സമ്മാനിച്ചു.
ഇന്ത്യയിലെ വിവിധ സഹകരണ സൊസൈറ്റികളില്‍ നിന്നുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഈ പുരസ്‌കാരം ലഭിച്ചത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സൊസൈറ്റി, നിലവില്‍ 45 ബ്രാഞ്ചുകളും 1.5 ലക്ഷം മെമ്പര്‍മാരുമുള്ള വലിയ ഒരു ശൃംഖലയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഈ സൊസൈറ്റി നേടിയിട്ടുണ്ട്.
നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് സമ്മിറ്റ് സഹകരണ ബാങ്കിങ് മേഖലയുടെ നവീനമായ ട്രെന്‍ഡുകള്‍, ചലനങ്ങള്‍, മൗലിക അവസരങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു വലിയ പ്ലാറ്റ്‌ഫോം ആയി മാറിയിരുന്നു.
Content Highlights: nationalist co coperative banking acme awards
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·