ഫാര്‍മ രക്ഷപ്പെട്ടു: നേട്ടമാക്കി മരുന്ന് കമ്പനികള്‍, ഓഹരി വിലയില്‍ 5% കുതിപ്പ്

9 months ago 7

03 April 2025, 11:12 AM IST

Pharma

.

കരച്ചുങ്കത്തില്‍ കനത്ത തിരിച്ചടി നേരിടുമെന്ന് പ്രതീക്ഷിച്ച 'ഫാര്‍മ'യുടെ അപ്രതീക്ഷിത രക്ഷപ്പെടല്‍. ഏപ്രില്‍ രണ്ടിന് പ്രഖ്യാപിച്ച തീരുവയില്‍നിന്ന് മരുന്നുകളെ ഒഴിവാക്കിയതാണ് നേട്ടമായത്. രാജ്യത്തെ ഫാര്‍മ മേഖലയിലെ കയറ്റുമതിയില്‍ 30 ശതമാനത്തോളം വിഹിതമാണ് യുഎസിലേയ്ക്കുള്ളത്.

പൊതുജനാരോഗ്യം, സാമ്പത്തിക സ്ഥിരത, ദേശീയ സുരക്ഷ എന്നിവയ്ക്കായി ചെലവ് കുറഞ്ഞ ജനറിക് മരുന്നുകളുടെ നിര്‍ണായക പങ്ക് അടിവരയിടുന്നതായി ട്രംപിന്റെ തീരുമാനമെന്ന് ഫാര്‍മ കമ്പനികള്‍ പ്രതികരിച്ചു.

താരിഫില്‍നിന്ന് ഫാര്‍മ പുറത്തുകടന്നതോടെ വന്‍ നേട്ടമാക്കി കമ്പനികള്‍. യുഎസിലേയ്ക്ക് മരുന്ന് ഘടകങ്ങള്‍ കയറ്റിയയ്ക്കുന്ന ഗ്ലാന്‍ഡ് ഫാര്‍മ, അരബിന്ദോ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ തുടങ്ങിയ കമ്പനികളുടെ ഓഹരി വില 5 ശതമാനത്തോളം ഉയര്‍ന്നു.

നിലവില്‍ കയറ്റുതിയിലൂടെ വന്‍തോതിലുള്ള വരുമാനമാണ് കമ്പനികള്‍ക്ക് ലഭിക്കുന്നത്. ഗ്ലാന്‍ഡ് ഫാര്‍മയുടെ വരുമാനത്തില്‍ 50 ശതമാനവും യുഎസിലേയ്ക്കുള്ള കയറ്റുമതിയിലൂടെയാണ്. അരബിന്ദോ 48 ശതമാനവും ഡോ.റെഡ്ഡീസ് 47 ശതമാനവും സൈഡസ് ലൈഫ് 46 ശതമാനവും ലുപിന്‍ 37 ശതമാനവും സിപ്ല 29 ശതമാനവും സണ്‍ ഫാര്‍മ 32 ശതമാനവും വരുമാനം യുഎസില്‍നിന്ന് നേടുന്നുണ്ട്.

Content Highlights: Trump Exempts Pharma Sector from Strict Tariffs.Stock prices surge.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article